ഐപിഎല്‍: കിരീടപ്പോരില്‍ ചെന്നൈക്കെതിരെ കൊല്‍ക്കത്തക്ക് ടോസ്, മാറ്റങ്ങളില്ലാതെ ഇരു ടീമും

ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസല്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഷാക്കിബ് അല്‍ ഹസന്‍ സ്ഥാനം നിലനിര്‍ത്തി.

IPL 2021:Kolkata Knight Riders won the toss and elected to field aginst Chennai Super Kings in IPL Final

ദുബായ്: ഐപിഎല്‍ (IPL 2021) പതിന്നാലാം സീസണിലെ കിരീടപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ (Chennai Super Kings) ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഡല്‍ഹിക്കെതിരെ ആദ്യ ക്വാളിഫയര്‍ കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് കൊല്‍ക്കത്ത ഫൈനലിനിറങ്ങുന്നത്. ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസല്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഷാക്കിബ് അല്‍ ഹസന്‍ സ്ഥാനം നിലനിര്‍ത്തി.

ഡല്‍ഹിക്കെതിരെ ഒന്നാം ക്വാളിഫയര്‍ കളിച്ച ടീമില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും മാറ്റങ്ങളൊന്നും വരുത്തിയില്ല. മിന്നും ഫോമിലുള്ള ഓപ്പണര്‍മാരും സ്ഥിരത പുലര്‍ത്താത്ത മധ്യനിരയുമാണ് ഇരുടീമിന്‍റെയും പ്രത്യേകത. ഓപ്പണര്‍മാരായ റുതുരാജ് ഗെയ്കവാദും (Rituraj Gaikwad) ഫാഫ് ഡുപ്ലെസിയും (Faf Du Plessis) നല്‍കുന്ന മിന്നുന്ന തുടക്കത്തിലാണ് ചെന്നൈയുടെ ബാറ്റിംഗ് പ്രതീക്ഷകള്‍.

ഇരുവരും ചേര്‍ന്ന് ഇതുവരെ നേടിയത് 1150 റണ്‍സ്. കൊല്‍ക്കത്തയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും (Shubman Gill)- വെങ്കടേഷ് അയ്യരും (Venkatesh Iyer)  ചേര്‍ന്ന് ഇതുവരെ നേടിയത് 747 റണ്‍സ്.

 

ഫിനിഷിംഗില്‍ രവീന്ദ്ര ജഡേജയുടെ (Ravindra Jajeja) സാന്നിധ്യം ചെന്നൈയ്ക്ക് നേരിയ മേല്‍ക്കൈ നല്‍കുന്നുണ്ട്. സ്പിന്നര്‍മാരാണ് കൊല്‍ക്കത്തയുടെ കരുത്ത്. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, സ്പിന്‍ ദ്വയത്തിന്‍റെ കെണിയില്‍ കുരുങ്ങാതിരിക്കുക ചെന്നൈക്ക് വെല്ലുവിളിയാകും.

പേസ് ഡിപ്പാര്‍ട്‌മെന്‍റെല്‍ കൂടുതല്‍ വൈവിധ്യം ചെന്നൈക്കെങ്കില്‍ ലോക്കി ഫെര്‍ഗ്യൂസന്റെ (Lockie Ferguson) അതിവേഗ പന്തുകളിലാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ. ദുബായിലെ വിജയശതമാനത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം. ഫൈനലിലെത്തിയ രണ്ട് വട്ടവും കൊല്‍ക്കത്ത ചാംപ്യന്മാരായെങ്കില്‍ ഒമ്പതാം ഫൈനലില്‍  നാലാം കിരീടമാണ് ചെന്നൈയുടെ ലക്ഷ്യം.

ഒറ്റനോട്ടത്തില്‍ പിച്ചിലെ ചതിക്കുഴികള്‍ തിരിച്ചറിയുന്ന എം എസ് ധോണിയും (MS Dhoni) നായകമികവു കൊണ്ട് മാത്രം ടീമില്‍ തുടരുന്ന ഓയിന്‍ മോര്‍ഗനും (Eion Morgan) കൊമ്പുകോര്‍ക്കുമ്പോള്‍ പതിന്നാലാം സീസണിലെ കിരീടപ്പോരാട്ടം പ്രവചനാതീതം.

Latest Videos
Follow Us:
Download App:
  • android
  • ios