ഐപിഎല്‍ 2021: 'ഞാന്‍ ക്രിക്കറ്റിനോ നിന്ദിച്ചോ?'; സൗത്തിയേയും മോര്‍ഗനേയും കടന്നാക്രമിച്ച് അശ്വിന്‍
ചൊവ്വാഴ്ച്ച നടന്ന മത്സരത്തിനിടെയാണ് അശ്വിനും കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും (Eion Morgan) പേസര്‍ ടിം സൗത്തിയും (Tim Southee) തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്.
ദുബായ്: ഐപിഎല്ലില്‍ (IPL 2021) ഡല്‍ഹി കാപിറ്റല്‍സ് (Delhi Capitals) താരം ആര്‍ അശ്വിനും (R Ashwin) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) താരങ്ങളും തമ്മിലുണ്ടായ ഉരസലിന്റെ അലയൊലികള്‍ അവസാനിക്കുന്നില്ല. മത്സരം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അശ്വിന്‍. ചൊവ്വാഴ്ച്ച നടന്ന മത്സരത്തിനിടെയാണ് അശ്വിനും കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും (Eion Morgan) പേസര്‍ ടിം സൗത്തിയും (Tim Southee) തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്.
ഐപിഎല്‍ 2021: സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമോ? മറുപടിയുമായി കുമാര്‍ സംഗക്കാര
ഡല്‍ഹിയുടെ ബാറ്റിംഗിനിടെ ഫീല്‍ഡര്‍ എറിഞ്ഞ പന്ത് റിഷഭ് പന്തിന്റെ (Rishabh Pant) ദേഹത്ത് തട്ടി ദിശമാറി പോയിരുന്നു. ഇതിനിടെ അശ്വിന്‍ ഒരു റണ്‍സ് ഓടിയെടുക്കുകയും ചെയ്തു. ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കുന്നതല്ലെന്നായിരുന്നു മോര്‍ഗന്റെ പക്ഷം. സംഭവത്തില്‍ മുന്‍ ഓസ്‌ട്രേലിയന്‍ താരം ഷെയ്ന്‍ വോണ്‍, അശ്വിനെ കുറ്റപ്പെടുത്തിയിരുന്നു.
'കോലിയല്ല, ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ പേടിക്കേണ്ടത് മറ്റൊരാളെ'; പേര് വ്യക്തമാക്കി മുന്‍ പാക് താരം
പിന്നാലെ ട്വിറ്ററില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അശ്വിന്. ആറ് ഭാഗങ്ങളായിട്ടാണ് അശ്വിന്റെ ട്വീറ്റ്. എന്താണ് ഞാന്‍ ചെയ്‌തെന്ന് വ്യക്തമാക്കി നല്‍കണമമെന്ന് അശ്വിന്‍ ടീ്വീറ്റിലൂടെ ചോദിക്കുണ്ട്. ചോദ്യങ്ങള്‍ തന്നോട് തന്നെ ചോദിച്ചിട്ട് അശ്വിന്‍ അതിന് മറുപടി നല്‍കുന്ന രീതിയിലാണ് ട്വീറ്റ്. ട്വീറ്റില്‍ പറയുന്ന പോയിന്റുകള്‍ ഇങ്ങനെ...
1. ഞാന്‍ ആദ്യ റണ്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഫീല്‍ഡര്‍ പന്തെടുത്ത് എറിയുന്നത് കാണാമായിരുന്നു. എന്നാല്‍ റിഷഭിന്റെ ദേഹത്ത് തട്ടിയാണ് ദിശമാറിയതെന്ന് എനിക്ക് അറിയില്ലായിരുന്നു.
2. കണ്ടിരുന്നെങ്കില്‍ റണ്‍സിന് ശ്രമിക്കുമായിരുന്നോ?
തീര്‍ച്ചയായും, നിയമം അതനുവദിക്കുന്നുണ്ട്.
3. മോര്‍ഗന്‍ പറയുന്നത് പോലെ ഞാന്‍ ക്രിക്കറ്റിനെ വിലകുറച്ച് കണ്ടോ.?
ഇല്ലെന്ന് തന്നെയാണ് ഞാന്‍ ഉറച്ചുപറയുന്നത്.
4. ഞാന്‍ വഴക്കുണ്ടാക്കാന്‍ ശ്രമിച്ചോ.?
ഒരിക്കലുമില്ല. ഞാന്‍ എനിക്കുവേണ്ടിയാണ് നിലകൊണ്ടത്. എന്റെ രക്ഷിതാക്കള്‍, അധ്യാപകര്‍ അവരെല്ലാം എന്നെ പഠിപ്പിച്ചത് അതുതന്നെയാണ്. കുട്ടികളെ അങ്ങനെതന്നെയാണ് വളര്‍ത്തേണ്ടത്.'' അശ്വിന്‍ വിശദീകരിച്ചു.
''മോര്‍ഗനും സൗത്തിക്കും അവര്‍ക്ക് തോന്നുന്നത് തിരഞ്ഞെടുക്കാനും അവര് വിശ്വസിക്കുന്നത് സ്വീകരിക്കാനുമുള്ള അവകാശമുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് തോന്നുന്നത് എന്റെ നേര്‍ക്ക് ഉപയോഗിക്കുന്ന രീതി ശരിയല്ല.'' അശ്വിന്‍ നാലാമത്തെ പോയിന്റില്‍ വിശദമാക്കി.
പന്തിന്റെ ദേഹത്ത് തട്ടിപോയ ബോളില്‍ സിംഗിള്‍ ഓടിയ സംഭവമൊന്നും മോര്‍ഗനെ പോലെ ഒരു ക്യാപ്റ്റന് രസിക്കില്ലെന്ന് കാര്‍ത്തിക് വ്യക്തമാക്കിയിരുന്നു. മത്സരശേഷം കാര്‍ത്തിക് പറഞ്ഞതിങ്ങനെ...''19ാം ഓവറില്‍ രാഹുല്‍ ത്രിപാഠി ഫീല്‍ഡ് ചെയ്ത് കയ്യിലൊതുക്കിയ ബോള്‍ എനിക്ക് എറിഞ്ഞ് തന്നതായിരുന്നു. എന്നാല്‍ റിഷഭ് പന്തിന്റെ ദേഹത്ത് തട്ടി ദിശമാറി പോയി. ഈ സമയം അശ്വിന്‍ സിംഗിള്‍ ഓടിയെടുക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങള്‍ മോര്‍ഗനെ പോലെ ഒരു ക്യാപ്റ്റന് താല്‍പര്യമുണ്ടാവില്ല. ദേഹത്ത് തട്ടി പോയ പന്തില്‍ പിന്നെയും സിംഗിള്‍ ഓടിയെടുക്കുന്നത് ക്രിക്കറ്റിന്റെ സ്പിരിറ്റിന് ചേര്‍ന്നതല്ലെന്ന് മോര്‍ഗന്‍ ചിന്തിച്ചുകാണും.'' കാര്‍ത്തിക് വ്യക്തമാക്കി.