തോല്‍വിയുടെ കാരണക്കാരന്‍ ആര്; വിശ്വസ്‌തനെ പോലും പരോക്ഷമായി പഴിച്ച് ധോണി
എം എസ് ധോണിയുടെ മെല്ലപ്പോക്കാണ് കാരണം എന്ന് ഒരുപക്ഷം ആരാധകര്‍ വിമര്‍ശിക്കുന്നു. അതേസമയം ധോണിയുടെ പ്രതികരണം മറ്റൊന്നായിരുന്നു.
ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ തോല്‍വിക്ക് കാരണമെന്ത്? നായകന്‍ എം എസ് ധോണിയുടെ മെല്ലപ്പോക്കാണ് പരാജയത്തിലേക്ക് തള്ളിയിട്ടത് എന്ന് ഒരുപക്ഷം ആരാധകര്‍ വിമര്‍ശിക്കുന്നു. അതേസമയം ധോണിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
മത്സരത്തിലെ ചില പാളിച്ചകളാണ് ചെന്നൈയെ തോല്‍വിയിലേക്ക് തള്ളിവിട്ടത് എന്നാണ് ധോണിയുടെ വിലയിരുത്തല്‍. 'ഇനിയും ചില കാര്യങ്ങളില്‍ മെച്ചപ്പെടാനുണ്ട്. ക്യാച്ചുകള്‍ പാഴാക്കുന്നു. നോബോളുകള്‍ എറിയുന്നു. തെറ്റുകള്‍ നാം വീണ്ടും ആവര്‍ത്തിച്ചു. 16-ാം ഓവറിന് ശേഷം രണ്ട് മോശം ഓവറുകള്‍ എറിഞ്ഞു. വരും മത്സരങ്ങളില്‍ ചെന്നൈ ശക്തമായി തിരിച്ചെത്തുമെന്നും' മത്സരശേഷം ധോണി പറഞ്ഞു.
റണ്ണൗട്ടിന്‍റെ നിരാശയില്‍ ക്ഷോഭിച്ച് വില്യംസണ്‍, പ്രായശ്ചിത്തമായി യുവതാരത്തിന്‍റെ മരണമാസ് പ്രകടനം
സണ്‍റൈസേഴ്‌സ് ഇന്നിംഗ്‌സിലെ അവസാന ഓവറിലെ ആദ്യ പന്തില്‍ പ്രിയം ഗാര്‍ഗിനെ പുറത്താക്കിയെങ്കിലും ഷാര്‍ദുല്‍ ഠാക്കൂറിന്‍റെ പന്ത് അംപയര്‍ നോബോള്‍ വിളിച്ചിരുന്നു. ദീപക് ചഹാര്‍ എറിഞ്ഞ 18-ാം ഓവറിലെ ആദ്യ രണ്ട് പന്തുകളിലും അഭിഷേക് ശര്‍മ്മയെ ചെന്നൈ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടു. ഇതിലൊന്ന് സൂപ്പര്‍ ഫീല്‍ഡര്‍ രവീന്ദ്ര ജഡേജയ്‌ക്ക് അനായാസമായി എടുക്കാമായിരുന്ന ക്യാച്ചായിരുന്നു. സാം കറന്‍ എറിഞ്ഞ 17-ാം ഓവറില്‍ 22 ഉം ചഹാറിന്‍റെ 18-ാം ഓവറില്‍ 13 ഉം റണ്‍സ് നേടിയതാണ് സണ്‍റൈസേഴ്‌സിനെ മെച്ചപ്പെട്ട സ്‌കോറിലെത്തിച്ചത്.
ചെന്നൈയുടെ തോല്‍വിക്ക് കാരണം ധോണിയോ? മെല്ലെപ്പോക്കില്‍ വിമര്‍ശനം
ചെന്നൈ സൂപ്പര്‍ കിംഗ്സിനെ സൺറൈസേഴ്‌സ് ഹൈദരാബാദ് ഏഴ് റൺസിനാണ് തോൽപ്പിച്ചത്. 165 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 157 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 36 പന്തില്‍ 47 റൺസുമായി പുറത്താകാതെ നിന്ന നായകന്‍ എം എസ് ധോണിക്ക് ചെന്നൈയെ ജയത്തിലെത്തിക്കാനായില്ല. ആഞ്ഞടിക്കാന്‍ അവസാന ഓവറുകള്‍ വരെ കാത്തുനിന്ന സൂപ്പര്‍ കിംഗ്സ് ഒരിക്കല്‍ കൂടി ജയം കൈവിടുകയായിരുന്നു. ഇതില്‍ ധോണിക്കെതിരെ വിമര്‍ശനം ശക്തമാണ്.
Powered by