ചെന്നൈയുടെ കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് മുംബൈയുടെ തകര്‍പ്പന്‍ തുടക്കം

 ട്രന്റ് ബോള്‍ട്ടിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ചെന്നൈയെ തകര്‍ത്തത്. പേരുകേട്ട ബാറ്റ്‌സ്മാന്മാര്‍ ഒന്നൊന്നായി പരാജയപ്പെട്ടപ്പോള്‍ സാം കറന്‍ നേടിയ 52 റണ്‍സാണ് ചെന്നൈയെ 100 കടത്താന്‍ സഹായിച്ചത്. 


 

IPL 2020 good start for MI vs CSK in sharja

ഷാര്‍ജ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉയര്‍ത്തിയ കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന മുംബൈ ഇന്ത്യന്‍സിന് മികച്ച തുടക്കം. ചെന്നൈ ഉയര്‍ത്തിയ 114നെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മുംബൈ .... ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ... റണ്‍സെടുത്തിട്ടുണ്ട്. ക്വിന്റണ്‍ ഡി കോക്ക് (16), ഇഷാന്‍ കിഷന്‍ (36) എന്നിവരാണ് ക്രീസില്‍. നേരത്തെ ട്രന്റ് ബോള്‍ട്ടിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ചെന്നൈയെ തകര്‍ത്തത്. പേരുകേട്ട ബാറ്റ്‌സ്മാന്മാര്‍ ഒന്നൊന്നായി പരാജയപ്പെട്ടപ്പോള്‍ സാം കറന്‍ നേടിയ 52 റണ്‍സാണ് ചെന്നൈയെ 100 കടത്താന്‍ സഹായിച്ചത്. 

47 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കറന്റെ ഇന്നിങ്‌സ്. കറന് പുറമെ എം എസ് ധോണി (16), ഷാര്‍ദുല്‍ ഠാകൂര്‍ (11), ഇമ്രാന്‍ താഹിര്‍ (പുറത്താവാതെ 13) എന്നിവരാണ് കറന് പുറമെ ചെന്നൈ നിരയില്‍ രണ്ടക്കം കണ്ട താരങ്ങള്‍. ഋതുരാജ് ഗെയ്കവാദ് (0), അമ്പാട്ടി റായുഡു (2), എന്‍ ജഗദീഷന്‍ (0), ഫാഫ് ഡുപ്ലെസിസ് (1), രവീന്ദ്ര ജഡേജ (7), ദീപക് ചാഹര്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. പവര്‍പ്ലേയില്‍ തന്നെ ചെന്നൈയ്ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഐപിഎല്‍ ചരിത്രത്തിലാദ്യമായിട്ടാണ് ചെന്നൈയ്ക്ക് പവര്‍പ്ലേയില്‍ അഞ്ച് വിക്കറ്റുകള്‍ നഷ്ടമാകുന്നത്. 

ബോള്‍ട്ട് എറിഞ്ഞ മത്സരത്തിലെ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ഗെയ്കവാദ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തൊട്ടടുത്ത ഓവറില്‍ റായുഡുവും മടങ്ങി. ബൂമ്രയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച്. പിന്നാലെയെത്തിയ ജഗദീഷന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങി. സ്ലിപ്പില്‍ സൂര്യകുമാര്‍ യാദവിന് ക്യാച്ച് നല്‍കുകയായിരുന്നു. 

ഡുപ്ലെസി ആവട്ടെ തൊട്ടടുത്ത ഓവറില്‍ ബോള്‍ട്ടിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി. ജഡേജയ്ക്ക് ആറ് പന്ത് മാത്രമായിരുന്നു ആയുസ്. ബോള്‍ട്ടിന്റെ പന്തില്‍ വലിയ ഷോട്ടിന് ശ്രമിച്ചപ്പോള്‍ ക്രുനാല്‍ പാണ്ഡ്യയുടെ കൈകളില്‍ ഒതുങ്ങി. രാഹുല്‍ ചാഹറിനെ തുടര്‍ച്ചയായി വലിയ ഷോട്ട് കളിക്കാന്‍ ശ്രമിക്കന്നതിനിടെ ധോണി ഡി കോക്കിന് ക്യാച്ച് നല്‍കി. 

ചാഹറിനെ രാഹുലിന്റെ പന്തില്‍ ഡി കോക്ക് സ്റ്റംപ് ചെയ്ത് പുറത്താക്കി. ഠാകൂര്‍ കൗട്ടര്‍നൈലിന്റെ പന്തില്‍ സൂര്യകുമാര്‍ യാദവിന് ക്യാച്ച് നല്‍കി.പിന്നീട് കറന്‍- താഹിര്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 43 റണ്‍സാണ് ചെന്നൈ ഇന്നിങ്‌സിനെ 100നപ്പുറം കടത്തിയത്. ബോള്‍ട്ട് എറിഞ്ഞ 20ാം ഓവറിലെ അവസാന പന്തില്‍ കറന്‍ ബൗള്‍ഡാവുകയായിരുന്നു.

ഇന്ന് ജയിച്ചെങ്കില്‍ മാത്രമെ സിഎസ്‌കെയ്ക്ക് ടൂര്‍ണമെന്റില്‍ എന്തെങ്കിലും പ്രതീക്ഷ അവശേഷിക്കുന്നുള്ളു. തോറ്റാല്‍ പ്ലേഓഫ് കാണാതെ പുറത്ത് പോവും.  മുംബൈ ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തും. നേരത്തെ പരിക്കേറ്റ രോഹിത് ശര്‍മയില്ലാതെയാണ് മുംബൈ ഇറങ്ങിയത്. കീറണ്‍ പൊള്ളാര്‍ഡാണ് മുംബൈയെ നയിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios