കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന്‌ ടോസ്; ഇരു ടീമിലും മാറ്റങ്ങള്‍

രണ്ട് മാറ്റങ്ങളുമായിട്ടാണ് ഡല്‍ഹി ഇറങ്ങുന്നത്. ഓപ്പണിംഗ് സ്ഥാനത്ത് പൃഥ്വി ഷായ്ക്ക് പകരം അജിന്‍ക്യ രഹാനെ കളിക്കും. ഡാനിയേല്‍ സാമിന് പകരം ആന്റിച്ച് നോര്‍ജെയും ടീമിലെത്തി.

IPL 2020 Delhi Capitals won the toss against Kolkata Knight Riders

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഡല്‍ഹി ഇറങ്ങുന്നത്. ഓപ്പണിംഗ് സ്ഥാനത്ത് പൃഥ്വി ഷായ്ക്ക് പകരം അജിന്‍ക്യ രഹാനെ കളിക്കും. ഡാനിയേല്‍ സാമിന് പകരം ആന്റിച്ച് നോര്‍ജെയും ടീമിലെത്തി. കൊല്‍ക്കത്ത നിരയിലും രണ്ട് മാറ്റമുണ്ട്. ടോം ബാന്റണ്‍ പുറത്തായപ്പോള്‍ സുനില്‍ നരെയ്ന്‍ തിരിച്ചെത്തി. കുല്‍ദീപിന് പകരം നാഗര്‍കോട്ടിയേയും ഉള്‍പ്പെടുത്തി. 

കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനോട് തോറ്റ ഡല്‍ഹി വിജയവഴിയില്‍ തിരിച്ചെത്താനാണ് ശ്രമിക്കുക. കൊല്‍ക്കത്തയും കഴിഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് തകര്‍ന്നടിഞ്ഞിരുന്നു. 10 മത്സരങ്ങളില്‍ പത്ത് പോയിന്റുമായി നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത. കൊല്‍ക്കത്തയ്ക്ക് ജയിക്കേണ്ടത് അനിവാര്യമാണ്. ബാറ്റിംഗും ബൗളിംഗും ഉടച്ചുവാര്‍ത്താലേ മോര്‍ഗനും സംഘത്തിനും പ്ലേ ഓഫില്‍ ഇടം ഉറപ്പിക്കാനാവൂ. പഞ്ചാബും ഹൈദരാബാദും ഇഞ്ചോടിഞ്ച് പൊരുതുന്നതിനാല്‍ കൊല്‍ക്കയുടെ നില ഭദ്രമല്ല. ഡല്‍ഹി ഇത്രയും മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 

ഡല്‍ഹി കാപിറ്റല്‍സ്: അജിന്‍ക്യ രഹാനെ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഷിംറോണ്‍ ഹെറ്റ്മയേര്‍, ആന്റിച്ച് നോര്‍ജെ, മാര്‍കസ് സ്‌റ്റോയിനിസ്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കഗിസോ റബാദ, തുഷാര്‍ ദേശ്പാണ്ഡെ. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ശുഭ്മാന്‍ ഗില്‍, സുനില്‍ നരെയ്ന്‍, നിതീഷ് റാണ, ഓയിന്‍ മോര്‍ഗന്‍, ദിനേശ് കാര്‍ത്തിക്, രാഹുല്‍ ത്രിപദി, പാറ്റ് കമ്മിന്‍സ്, ലോക്കി ഫെര്‍ഗൂസണ്‍, കമലേഷ് നാഗര്‍കോട്ടി, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios