ഐപിഎല്‍ 2021: അവശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍, ബിസിസിഐ തീരുമാനം
ആറ് താരങ്ങൾക്കും രണ്ട് സപ്പോർട്ടിംഗ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതോടെ ടൂർണമെൻറ് നിർത്തിവയ്‌ക്കാന്‍ മെയ് നാലിന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു.
മുംബൈ: ഐപിഎല്‍ പതിനാലാം സീസണില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ക്ക് യുഎഇ വേദിയാകും. ബിസിസിഐയുടെ ഓണ്‍ലൈനായി ചേര്‍ന്ന പ്രത്യേക ജനറല്‍ ബോഡിയാണ് ഈ തീരുമാനമെടുത്തത്. സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളിലായി ടൂര്‍ണമെന്‍റ് പൂര്‍ത്തീകരിക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.
ആറ് താരങ്ങൾക്കും രണ്ട് സപ്പോർട്ടിംഗ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതോടെ ടൂർണമെൻറ് നിർത്തിവയ്‌ക്കാന്‍ മെയ് നാലിന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു. സീസണിൽ 29 മത്സരങ്ങൾ മാത്രമാണ് പൂര്‍ത്തിയായത്. ഇനി 31 മത്സരങ്ങളാണ് അവശേഷിക്കുന്നത്. കഴിഞ്ഞ സീസണിലെ മുഴുവന്‍ മത്സരങ്ങളും യുഎഇയിലായിരുന്നു.
ന്യൂസിലന്‍ഡിനെ നേരിടാന്‍ ഇന്ത്യക്ക് റെട്രോ ജേഴ്‌സി; ചിത്രം പുറത്തുവിട്ട് ജഡേജ
ജോലി വാഗ്ദാനം കടലാസിലൊതുങ്ങി; ഏഷ്യന്‍ ഗെയിംസ് ജേതാവ് വി.കെ. വിസ്‌മയ കേരളം വിടുന്നു
സിറ്റിയോ ചെല്‍സിയോ; യൂറോപ്യൻ ക്ലബ് രാജാക്കന്‍മാരെ ഇന്നറിയാം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona