ഹോം ഗ്രൗണ്ടാൊക്കെ ആയിരിക്കാം, പക്ഷെ ഫൈനലില്‍ ഗുജറാത്തിനെ ആശങ്കയിലാഴ്ത്തുന്നത് ഈ കണക്കുകള്‍

കണക്കുകള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഐപിഎല്‍ ഫൈനല്‍ ചരിത്രം ഗുജറാത്തിന് കുറച്ച് ആശങ്ക സമ്മാനിക്കുന്നതാണ്. 2011നുശേഷം ഇതുവരെ നടന്ന 11 ഐപിഎല്‍ ഫൈനലുകളില്‍ ഒമ്പതിലും ക്വാളിഫയര്‍ ഒന്നില്‍ ജയിച്ച ടീമുകളാണ് കിരീടം നേടിയിട്ടുള്ളത് എന്നത് തന്നെ.

In 9 out of 12 finals since 2011, the side winning Qualifier 1 has win the trophy gkc

ആഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടാനിറങ്ങുമ്പോള്‍ ഹോം ഗ്രൗണ്ടില്‍ കളിക്കുന്നിന്‍റെ ആനുകൂല്യത്തിലും കഴിഞ്ഞ മത്സരത്തില്‍ മുംബൈയെ തല്ലി തകര്‍ത്തതിന്‍റെ ആത്മവിശ്വാസത്തിലും ഗുജറാത്ത് ടൈറ്റന്‍സിന് മുന്‍തൂക്കം നല്‍കുന്നവരാണ് അധികവും. ആദ്യ ക്വാളിഫയറില്‍ ചെപ്പോക്കില്‍ ചെന്നൈയോട് തോറ്റെങ്കിലും നേര്‍ക്കു നേര്‍ പോരാട്ടങ്ങളിലും ഗുജറാത്തിനാണ് ചെന്നൈക്കെതിരെ മേല്‍ക്കൈ.

കണക്കുകള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഐപിഎല്‍ ഫൈനല്‍ ചരിത്രം ഗുജറാത്തിന് കുറച്ച് ആശങ്ക സമ്മാനിക്കുന്നതാണ്. 2011നുശേഷം ഇതുവരെ നടന്ന 11 ഐപിഎല്‍ ഫൈനലുകളില്‍ ഒമ്പതിലും ക്വാളിഫയര്‍ ഒന്നില്‍ ജയിച്ച ടീമുകളാണ് കിരീടം നേടിയിട്ടുള്ളത് എന്നത് തന്നെ. ഇവിടെ ക്വളിഫയര്‍ ഒന്നില്‍ ചെന്നൈ ഗുജറാത്തിനെ 15 റണ്‍സിന് വീഴ്ത്തിയാണ് ഫൈനലില്‍ എത്തിയത്.  ലീഗ് ഘട്ടത്തില്‍ ഗുജറാത്ത് അഹമ്മദാബാദില്‍ ചെന്നൈയെ വീഴ്ത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ പരസ്പരം ഏറ്റമുട്ടിയപപ്പോള്‍ രണ്ടിലും ജയം ഗുജറാത്തനൊപ്പമായിരുന്നു.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഗുജറാത്ത് ഒന്നാമതും രാജസ്ഥാന്‍ രണ്ടാമതും ഫിനിഷ് ചെയ്തപ്പോള്‍ ക്വാളിഫയര്‍ ഒന്നില്‍ രാജസ്ഥാനെ വീഴ്ത്തി ഗുജറാത്ത് ഫൈനലിലെത്തി. ഫൈനലിലും രാജസ്ഥാനെ വീഴ്ത്തി കിരീടം നേടുകയും ചെയ്തു. ഹാര്‍ദ്ദിക്കിന്‍റെ യുവനിരയാണോ ധോണിയുടെ പരിചയസമ്പത്താണോ ഇന്ന് കീരീടനേട്ടത്തില്‍ നിര്‍ണായകമാകുക എന്നാണ് ആരാധര്‍ ഉറ്റുനോക്കുന്നത്. ചെന്നൈയില്‍ നടന്ന ക്വാളിഫയറില്‍ ഹാര്‍ദ്ദിക്കിനെയും റാഷിദിനെയും വീഴ്ത്താന്‍ തന്ത്രമൊരുക്കിയ ധോണിയുടെ തല ഇന്നും ഗുജറാത്തിന്‍റെ വലിയ ആശങ്കയാണ്.

പൃഥ്വി ഷാ സൂപ്പര്‍ താരമെന്ന് സ്വയം കരുതുന്നു, ഗില്‍ അങ്ങനെയല്ല; രൂക്ഷ വിമര്‍ശനവുമായി മുന്‍ പരിശീലകന്‍

ഐപിഎല്ലില്‍ ധോണിയുടെ 250-ാം മത്സരവും ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനെന്ന നിലയില്‍ പത്താം ഫൈനലുമാണിത്. ഇതിന് മുമ്പ് ചെന്നൈ അഞ്ച് തവണ ഐപിഎല്‍ ഫൈനലില്‍ തോറ്റിട്ടുണ്ട്. അതില്‍ മൂന്നും മുംബൈ ഇന്ത്യന്‍സിനെതിരെ ആയിരുന്നു. ഒരെണ്ണം കൊല്‍ക്കത്തക്കെതിരെയും പിന്നെ ഒരെണ്ണം രാജസ്ഥാന്‍ റോയല്‍സിനെതിരയുമാണ്.

ഐപിഎല്ലില്‍ നാല് കിരീടം നേടിയിട്ടുള്ള ധോണിക്ക് ഇന്ന് ചെന്നൈയെ ഇന്ന് ചാമ്പ്യന്‍മാരാക്കിയാല്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ നായകനെന്ന രോഹിത് ശര്‍മയുടെ റെക്കോര്‍ഡിന്(5) ഒപ്പമെത്താനാവും.

Latest Videos
Follow Us:
Download App:
  • android
  • ios