'ആ‍ർസിബിക്ക് കോലിയുണ്ട്, പക്ഷേ..., ഇതിനകം മൂന്ന് കപ്പ് എങ്കിലും കിട്ടിയേനേ, അതിന്...' ; തുറന്ന് പറഞ്ഞ് ഇതിഹാസം

വിരാട് കോലി, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ എന്നിങ്ങനെ ഇതിഹാസ താരങ്ങള്‍ ടീമിനെ നയിച്ചിട്ടും കിരീടം മാത്രം കിട്ടാക്കനിയായി തുടരുകയാണ്. കൂടുതല്‍ കാലം ടീമിന്‍റെ ക്യാപ്റ്റൻ ആയിരുന്നത് കോലിയാണ്.

If MS Dhoni was RCB captain Wasim Akram remarks about trophy btb

ദില്ലി: ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സംഘമായിട്ടും ഇതുവരെ കിരീടം നേടാൻ സാധിക്കാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. വിരാട് കോലി, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ എന്നിങ്ങനെ ഇതിഹാസ താരങ്ങള്‍ ടീമിനെ നയിച്ചിട്ടും കിരീടം മാത്രം കിട്ടാക്കനിയായി തുടരുകയാണ്. കൂടുതല്‍ കാലം ടീമിന്‍റെ ക്യാപ്റ്റൻ ആയിരുന്നത് കോലിയാണ്. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഫാഫ് ഡുപ്ലസിസ് ആണ് ആര്‍സിബിയുടെ കപ്പിത്താൻ.

ഇത്തവണയെങ്കിലും ടീമിന്‍റെ കിരീട ക്ഷാമം പരിഹരിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍. അതേസമയം, ചലഞ്ചേഴ്സിന്‍റെ കിരീട വരള്‍ച്ചയെ കുറിച്ച് ഇപ്പോള്‍ സംസാരിച്ചിരിക്കുയാണ് ക്രിക്കറ്റ് ഇതിഹാസം വസീം അക്രം. എം എസ് ധോണിയായിരുന്നു ആര്‍സിബിയുടെ ക്യാപ്റ്റനെങ്കില്‍ ഇതിനകം മൂന്ന് ട്രോഫിയെങ്കിലും നേടിയേനേ എന്നാണ് അക്രം പറഞ്ഞത്. അവര്‍ക്ക് വലിയ പിന്തുണയാണ് ഉള്ളത്. കൂടാതെ, ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററായ കോലിയുമുണ്ട്.

പക്ഷേ, നിർഭാഗ്യവശാൽ അവർക്ക് കിരീടം നേടാനായില്ല. ധോണി ആർസിബിയിൽ ഉണ്ടായിരുന്നെങ്കിൽ കിരീടം നേടാൻ അവരെ സഹായിക്കുമായിരുന്നുവെന്നും അക്രം കൂട്ടിച്ചേര്‍ത്തു. കളിക്കാരിൽ ആത്മവിശ്വാസം വളർത്താൻ അറിയാവുന്ന താരമാണ് ധോണിയെന്നും അക്രം പറഞ്ഞു. അതേസമയം, ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത് ആര്‍സിബി ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം ഓപ്പണര്‍ ഫിലിപ്പ് സാള്‍ട്ടിന്‍റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ ഡല്‍ഹി മൂന്ന് വിക്കറ്റ് നഷ്ത്തില്‍ മറികടന്നു. സാള്‍ട്ട് 45 പന്തില്‍ 87 റണ്‍സെടുത്തപ്പോള്‍ റിലെ റൂസോ 22 പന്തില്‍ 35 റണ്‍സുമായും അക്സര്‍ പട്ടേല്‍ മൂന്ന് പന്തില്‍ എട്ടു റണ്‍സുമായും പുറത്താകാതെ നിന്നു. ജയിച്ചിരുന്നെങ്കില്‍ മൂന്നാം സ്ഥാനത്തെത്തമായിരുന്ന ആര്‍സിബി തോല്‍വിയോടെ 10 കളികളില്‍ 10 പോയന്‍റുമായി അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. 

'ഇനി നേരിടുമ്പോള്‍ റണ്‍സ് അടിച്ചുകൂട്ടുക തന്നെ ചെയ്യും'; ധോണിയുടെ വജ്രായുധത്തെ വെല്ലുവിളിച്ച് മുംബൈ താരം

Latest Videos
Follow Us:
Download App:
  • android
  • ios