തോല്‍ക്കുന്നെങ്കില്‍ ധോണിയോട് തോല്‍ക്കണം, കിരീടം കൈവിട്ടശേഷം ഹാര്‍ദ്ദിക് പാണ്ഡ്യ

ധോണി കിരീടം നേടിയതില്‍ എനിക്ക് സന്തോഷമുണ്ട്. കാരണം, അതായിരുന്നു വിധി. ഞാന്‍ എപ്പോഴെങ്കിലും തോല്‍ക്കുന്നെങ്കില്‍ അത് ധോണിക്ക് മുന്നില്‍ തോല്‍ക്കാനാണ് ആഗ്രഹിക്കുന്നത്. കാരണം, നല്ല മനുഷ്യര്‍ക്കെ നല്ല കാര്യങ്ങള്‍ സംഭവിക്കാറുള്ളു.

If I had to lose, I would rather lose to him Hardik Pandya on MS Dhoni gkc

അഹമ്മദാബാദ്: ധോണിക്ക് മുമ്പില്‍ തോല്‍ക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് തോറ്റശേഷം ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. ആവേശം അവസാന പന്തിലേക്ക് നീണ്ട മത്സരശേഷം സമ്മാനദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഹാര്‍ദ്ദിക്.

ഒരു ടീം എന്ന നിലയില്‍ ഒരുപാട് കാര്യങ്ങളില്‍ ഞങ്ങള്‍ മുന്നില്‍ നിന്നു. ഹൃദയം കൊണ്ടാണ് ഞങ്ങള്‍ ഓരോരുത്തരും കളിച്ചത്. അവസാന പന്ത് വരെ പോരാട്ടവീര്യം പുറത്തെടുത്ത ടീമിനെ ഓര്‍ത്ത് അഭിമാനമുണ്ട്. ഞങ്ങള്‍ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു. ജയിക്കുമ്പോഴും തോല്‍ക്കുമ്പോഴും ഞങ്ങള്‍ ഒറ്റക്കെട്ടാണ്. ഫൈനലിലെ തോല്‍വിക്ക് ഒഴിവ് കഴിവുകള്‍ പറയുന്നില്ല. ഇന്ന് ഞങ്ങളെക്കാള്‍ ചെന്നൈ ടീം ആണ് മികച്ച പ്രകടനം പുറത്തെടുത്തത്.

ഞങ്ങള്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. അര്‍ധസെഞ്ചുറി നേടിയ സായ് സുദര്‍ശനെ പ്രത്യേകം അഭിനന്ദിക്കുന്നു, കാരണം, ഈ തലത്തില്‍ ഇത്രയും മികച്ച പ്രകടനം നടത്തുക എളുപ്പമല്ല. കളിക്കാരെ പിന്തുണക്കുകയും അവരില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ രീതി. അവരുടെ വിജയം അവരോരുത്തരുടെയും വ്യക്തിപരമായ വിജയം കൂടിയാണ്. മോഹിത് ശര്‍മ, മുഹമ്മദ് ഷമി, റാഷിദ് ഖാന്‍ അങ്ങനെ എല്ലാവരും ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തു.

വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ പറ്റിയ സമയം, പക്ഷെ...ചെന്നൈ ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി ധോണി-വീഡിയോ

ധോണി കിരീടം നേടിയതില്‍ എനിക്ക് സന്തോഷമുണ്ട്. കാരണം, അതായിരുന്നു വിധി. ഞാന്‍ എപ്പോഴെങ്കിലും തോല്‍ക്കുന്നെങ്കില്‍ അത് ധോണിക്ക് മുന്നില്‍ തോല്‍ക്കാനാണ് ആഗ്രഹിക്കുന്നത്. കാരണം, നല്ല മനുഷ്യര്‍ക്കെ നല്ല കാര്യങ്ങള്‍ സംഭവിക്കാറുള്ളു. എനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യരിലൊരാളാണ് ധോണി. ദൈവം കരുണയുള്ളവനാണ്. എന്നോടും ദൈവം കരുണ കാട്ടി. പക്ഷെ ഇന്ന് ധോണിയുടെ രാത്രിയായിരുന്നു-മത്സരശേഷം ഹാര്‍ദ്ദിക് പറഞ്ഞു.

ഐപിഎല്‍ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് സായ് സുദര്‍ശന്‍റെയും വൃദ്ധിമാന്‍ സാഹയുടെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സടിച്ചു. സാഹ 39 പന്തില്‍ 54 റണ്‍സെടുത്തപ്പള്‍ സുദര്‍ശന്‍ 47 പന്തില്‍ 96 റണ്‍സടിച്ച് പുറത്തായി. ചെന്നൈ ബാറ്റിംഗ് തുടങ്ങിയതിന് പിന്നാലെ കനത്ത മഴമൂലം മത്സരം നിര്‍ത്തിവെച്ചു. മഴ മാറിയപ്പോള്‍ ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി പുനര്‍നിശ്ചയിച്ച. 15 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ ലക്ഷ്യത്തിലെത്തിയത്. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ 10 റണ്‍സ് വേണ്ടിയിരുന്ന ചെന്നൈക്കായി അഞ്ചാം പന്തില്‍ സിക്സും ആറാം പന്തില്‍ ബൗണ്ടറിും നേടിയ രവീന്ദ്ര ജഡേജ അവിശ്വസനീയ ജയം സമ്മാനിച്ചത്. ചെന്നൈയുടെ അഞ്ചാം ഐപിഎല്‍ കിരീടമാണിത്. തുടര്‍ച്ചയായ രണ്ടാം കിരീടമെന്ന ഗുജറാത്തിന്‍റെ മോഹമാണ് ഇന്നലെ ഹോം ഗ്രൗണ്ടില്‍ പൊലിഞ്ഞത്.

Latest Videos
Follow Us:
Download App:
  • android
  • ios