ഗുജറാത്തും ചെന്നൈയും ലഖ്നൗവുമെല്ലാം കൈവിട്ടുപോയി; രാജസ്ഥാന് ഇനി നിര്‍ണായകമാകുക ഈ 4 ടീമുകളുടെ മത്സരഫലം

പ്ലേ ഓഫ് ബര്‍ത്തിനായുള്ള അവസാന റൗണ്ട് പോരാട്ടങ്ങളില്‍ മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിംഗ്സ് ടീമുകളുടെ മത്സര ഫലങ്ങളാണ് രാജസ്ഥാന് ഇനി നിര്‍ണായകമാകുക. ഇതില്‍ മുംബൈക്കും കൊല്‍ക്കത്തക്കും ഓരോ മത്സരങ്ങള്‍ വീതമാണ് ബാക്കിയുള്ളത്.

How Rajasthan Royals still qualify for playoffs explained gkc

ജയ്പൂര്‍: ഐപിഎല്ലില്‍ പ്ലേ ഓഫ് ബര്‍ത്തിനായുള്ള പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് നിര്‍ണായകമാകുക നാലു ടീമുകളുടെ മത്സരഫലം. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 15 പോയന്‍റ് സ്വന്തമാക്കിയതിനാല്‍ പഞ്ചാബിനെതിരായ അവസാന മത്സരം ജയിച്ചാലും 12 പോയന്‍റുള്ള രാജസ്ഥാന് ഇനി അവരെ മറികടക്കാനാവില്ല. 18 പോയന്‍റുമായി ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫ് ഉറപ്പിച്ച ഗുജറാത്തും 15 പോയന്‍റുള്ള ചെന്നൈയും രാജസ്ഥാന് എത്തിപ്പിടിക്കാനാവാത്ത അകലത്തിലാണ്.

പ്ലേ ഓഫ് ബര്‍ത്തിനായുള്ള അവസാന റൗണ്ട് പോരാട്ടങ്ങളില്‍ മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിംഗ്സ് ടീമുകളുടെ മത്സര ഫലങ്ങളാണ് രാജസ്ഥാന് ഇനി നിര്‍ണായകമാകുക. ഇതില്‍ മുംബൈക്കും കൊല്‍ക്കത്തക്കും ഓരോ മത്സരങ്ങള്‍ വീതമാണ് ബാക്കിയുള്ളത്. നിലവില്‍ 14 പോയന്‍റുള്ള മുംബൈക്ക് അവസാന ഹോം മത്സരത്തില്‍ മോശം ഫോമിലുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍ എന്ന ആനുകൂല്യമുണ്ട്. വാംഖഡെയില്‍ ഈ സീസണിലെ മികച്ച റെക്കോര്‍ഡും മുംബൈക്ക് അനുൂകൂലമാണ്. മുംബൈ, ഹൈദരാബാദിനെ വീഴ്ത്തിയാല്‍ രാജസ്ഥാനും കൊല്‍ക്കത്തയും പ്ലേ ഓഫ് കാണാതെ പുറത്താവും. 21നാണ് മുംബൈ-ഹൈദരാബാദ് പോരാട്ടം.

മുംബൈ കഴിഞ്ഞാല്‍ രാജസ്ഥാന് ഭീഷണിയാവുക റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ്. രണ്ട് കളികള്‍ ബാക്കിയുള്ള ആര്‍സിബി ഈ രണ്ട് കളികളും ജയിച്ചാലും രാജസ്ഥാനും കൊല്‍ക്കത്തയും പ്ലേ ഓഫിലെത്താതെ പുറത്താവും. നാളെ ഹൈദരാബാദിനെതിരെ ആര്‍സിബിക്ക് എവേ മത്സരമുണ്ട്. ഈ മത്സരത്തില്‍ ആര്‍സിബി തോറ്റാല്‍ രാജസ്ഥാന് പ്രതീക്ഷ വെക്കാം.

കൊല്‍ക്കത്തയാണ് രാജസ്ഥാന് ഭീഷണിയായേക്കാവുന്ന മറ്റൊരു ടീം. 12 പോയന്‍റുള്ള കൊല്‍ക്കത്തക്ക് ലഖ്നൗവിനെതിരായ ഹോം മത്സരമേ ബാക്കിയുള്ളു. ഈ മത്സരം കൊല്‍ക്കത്ത ജയിച്ചാലും നെറ്റ് റണ്‍ റേറ്റില്‍ മുന്നിലുള്ളതിനാല്‍ അവസാന മത്സരത്തില്‍ പഞ്ചാബിനെ തോല്‍പ്പിച്ചാല്‍ രാജസ്ഥാന് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താം.

ഡേവിഡിനെയും ഗ്രീനിനെയും വരച്ച വരയില്‍ നിര്‍ത്തി മൊഹ്സിന്‍ ഖാന്‍, ഗംഭീര തിരിച്ചുവരവെന്ന് ആരാധകര്‍

രണ്ട് മത്സരം ബാക്കിയുള്ള പഞ്ചാബാണ് ആര്‍സിബിയെ പോലെ രാജസ്ഥാന് വെല്ലുവിളി ഉയര്‍ത്തുന്ന നാലാമത്തെ ടീം. ഇന്ന് ഡല്‍ഹിയെയയും അവസാന ഹോം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെയുമാണ് പഞ്ചാബിന് നേരിടാനുള്ളത്. ഇന്ന് ഡല്‍ഹിക്കെതിരെ പഞ്ചാബ് ജയിച്ചാലും അവസാന മത്സരത്തില്‍ പഞ്ചാബിനെ കീഴടക്കാനായാല്‍ രാജസ്ഥാന് പ്രതീക്ഷവെക്കാം. കാരണം, നെറ്റ് റണ്‍റേറ്റില്‍ രാജസ്ഥാന്‍ മുംബൈക്കും കൊല്‍ക്കത്തക്കും പഞ്ചാബിനും മുന്നിലാണ്.

കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനെതിരായ വമ്പന്‍ ജയത്തോടെ ആര്‍സിബി പക്ഷെ നെറ്റ് റണ്‍ റേറ്റില്‍ രാജസ്ഥാനെ മറികടന്നുവെന്നത് വെല്ലുവിളിയാകും. മുംബൈ ഹൈദരാബാദിനെതിരെ തോല്‍ക്കുകയും ആര്‍സിബി അവസാന രണ്ട് മത്സരവും തോല്‍ക്കുകയും പഞ്ചാബിനെ അവസാന കളിയില്‍ തോല്‍പ്പിക്കുകയും ചെയ്താല്‍ മാത്രം രാജസ്ഥാന് പ്ലേ ഓഫ് സാധ്യതയുള്ളൂവെന്ന് ചുരുക്കം.

Latest Videos
Follow Us:
Download App:
  • android
  • ios