ഗുജറാത്തും ഹൈദരാബാദും മിന്നിച്ചേക്കണേ, സൂപ്പര്‍ സണ്‍ഡേയില്‍ പ്രതീക്ഷയും പ്രാര്‍ത്ഥനയുമായി രാജസ്ഥാന്‍ റോയല്‍സ്
പകല്‍ രാത്രി മത്സരമല്ല ഇന്ന് മുംബൈയില്‍ നടക്കുന്നതെങ്കിലും ബാറ്റിംഗ് പറുദീസയില്‍ ഏത് സ്കോറും പിന്തുടര്‍ന്ന് ജയിക്കാന്‍ മുംബൈക്കാവുമെന്ന് രാജസ്ഥാന് നന്നായി അറിയാം. വാംഖഡെയില്‍ മുംബൈക്കെതിരായ മത്സരത്തില്‍ 214 റണ്‍സ് പ്രതിരോധിക്കാന്‍ രാജസ്ഥാന് കഴിഞ്ഞിരുന്നില്ല.
മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫിലെത്തുന്ന അവസാന സ്ഥാനക്കാര്‍ ആരായിരിക്കുമെന്ന് ഇന്ന് തീരുമാനമാകാനിരിക്കെ രാജസ്ഥാന്‍ റോയല്‍സ് പ്രതീക്ഷ കൈവിട്ടിട്ടില്ല. ഇന്ന് അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമാവും. പക്ഷെ അതിന് ചില കണക്കുകള്‍ കൂടി ശരിയാകണമെന്ന് മാത്രം.
ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും വാംഖഡെയില്‍ ഏറ്റുമുട്ടുമ്പോള്‍ ഹൈദരാബാദിന്‍റെ ജയത്തിനായാവും രാജസ്ഥാന്‍റെ പ്രാര്‍ത്ഥന മുഴുവന്‍. കാരണം മുംബൈ ജയിച്ചാല്‍ രാജസ്ഥാന് പെട്ടി പായ്ക്ക് ചെയ്യാം. പിന്നീടുള്ള പോരാട്ടം മുംബൈയും ആര്‍സിബിയും തമ്മില്‍ ആവും. വാംഖഡെയില്‍ ഈ സീസണില്‍ മുംബൈയെ വീഴ്ത്തുക എന്നത് മികച്ച ഫോമിലുള്ളവര്‍ക്ക് പോലും വലിയ വെല്ലുവിളിയാണെന്നിരിക്കെ ഹൈദരാബാദ് അത്ഭുതങ്ങള്‍ കാട്ടുമെന്നു തന്നെയാണ് രാജസ്ഥാന്‍ പ്രതീക്ഷിക്കുന്നത്. ഒരിക്കല്‍ റോയല്‍സായാല്‍ എല്ലാക്കാലത്തും റോയല്‍സ് ആണെന്ന് പറഞ്ഞ് രാജസ്ഥാന്‍ ഹൈദരാബാദിനായി കളിക്കുന്ന മുന്‍ റോയല്‍സ് താരങ്ങളുടെ ചിത്രം ട്വീറ്റ് ചെയ്തതും ചിത്രം ട്വീറ്റ് ചെയ്തതും വെറുതയെല്ല.
പകല്‍ രാത്രി മത്സരമല്ല ഇന്ന് മുംബൈയില്‍ നടക്കുന്നതെങ്കിലും ബാറ്റിംഗ് പറുദീസയില്‍ ഏത് സ്കോറും പിന്തുടര്‍ന്ന് ജയിക്കാന്‍ മുംബൈക്കാവുമെന്ന് രാജസ്ഥാന് നന്നായി അറിയാം. വാംഖഡെയില്‍ മുംബൈക്കെതിരായ മത്സരത്തില്‍ 214 റണ്‍സ് പ്രതിരോധിക്കാന്‍ രാജസ്ഥാന് കഴിഞ്ഞിരുന്നില്ല.
ഇനി മുംബൈ തോറ്റാല്‍ ആര്‍സിബി-ഗുജറാത്ത് പോരാട്ടം വരം രാജസ്ഥാന് ആയുസ് നീട്ടിയെടുക്കാനാവും. ഈ മത്സരത്തില്‍ ആര്‍സിബി വെറുതെ തോറ്റാല്‍ മാത്രം രാജസ്ഥാന് പ്ലേ ഓഫിലെത്താനാവില്ല. കുറഞ്ഞത് അഞ്ച് റണ്‍സിനെങ്കിലും ഗുജറാത്ത് ആര്‍സിബിയെ തോല്‍പ്പിച്ചാലെ രാജസ്ഥാന് നെറ്റ് റണ്‍ റേറ്റില്‍ ആര്‍സിബിയെ മറികടന്ന് മുന്നിലെത്താനാവു.
മുംബൈയും ആര്‍സിബിയും തോറ്റാല്‍ രണ്ട് ടീമുകള്‍ക്കും രാജസ്ഥാനൊപ്പം 14 പോയന്‍റ് വീതമാകും. ഈ ഘട്ടത്തില്‍ നെറ്റ് റണ്‍റേറ്റ് നിര്‍ണായകമാകും. നിലവില്‍ നെറ്റ് റണ്‍റേറ്റില്‍ പുറകിലാണെന്നത് മുംബൈയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെങ്കിലും ഹൈദരാബാദിനെതിരെ ജയിക്കുക എന്നതാണ് അവരുടെ ആദ്യ ലക്ഷ്യം.