ചിന്നസ്വാമിയില്‍ നിന്ന് പുതിയ വിവരങ്ങള്‍ പുറത്ത്! ആര്‍സിബിക്ക് സന്തോഷ വാര്‍ത്ത; കൂടെ ചെറിയ ആശങ്കയും

ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഡ്രെയിനേജ് സംവിധാനം മികവുറ്റതാണെന്നത് മാത്രമാണ് ആകെ പ്രതീക്ഷ നല്‍കുന്ന ഘടകം. ഇന്ന രാത്രി 7.30നാണ് ആര്‍സിബി- ഗുജറാത്ത് ടൈറ്റന്‍സ് മത്സരം നടക്കേണ്ടത്.

hope for royal challengers bengaluru rain stops in chinnaswami new updates saa

ബംഗളൂരു: ഐപിഎല്‍ പ്ലേഓഫ് സ്വപ്‌നം കാണുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ശുഭവാര്‍ത്ത. നഗരത്തില്‍ മഴ മാറിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പുറത്തുവരുന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് മഴ മാറിയെന്നാണ്. എന്നാല്‍ മൂട്ടികെട്ടിയ ആകാശം ഇപ്പോഴും ആശങ്ക പടര്‍ത്തുന്നുണ്ട്.

ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഡ്രെയിനേജ് സംവിധാനം മികവുറ്റതാണെന്നത് മാത്രമാണ് ആകെ പ്രതീക്ഷ നല്‍കുന്ന ഘടകം. ഇന്ന രാത്രി 7.30നാണ് ആര്‍സിബി- ഗുജറാത്ത് ടൈറ്റന്‍സ് മത്സരം നടക്കേണ്ടത്. മഴമൂലം മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ ആര്‍സിബിയും ഗുജറാത്തും പോയന്റ് പങ്കിടും.

ഇതിനിടെയാണ് ആര്‍സിബി ആരാധകരെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയെത്തിയത്. എന്നാല്‍ മത്സരം നടക്കുമോ എന്നുള്ള കാര്യത്തില്‍ ഇപ്പോഴും ഉറപ്പ് പറയാനായിട്ടില്ല. പുറത്തുവന്ന ചില ചിത്രങ്ങള്‍ കാണാം...

കനത്ത മഴ മൂലം ഇന്നലെ ആര്‍സിബി, ഗുജറാത്ത് താരങ്ങള്‍ ഇന്നലെ പരിശീലകനത്തിനായി ഗ്രൗണ്ടിലിറങ്ങിയിരുന്നില്ല. ഇന്റോര്‍ സൗകര്യങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇരുടീമുകളുടേയും പരിശീലനം. ആറ് മണിയോടെ മഴ തുടങ്ങുമെന്നായിരുന്നു പ്രവചനം. എന്നാല്‍ നേരത്തെ മഴയെത്തി. ഇന്നലെ തുടങ്ങിയ മഴ ഇന്നും തുടങ്ങുമെന്നണ് കാലാവസ്ഥ പ്രവചനം. പുലര്‍ച്ചെ വരെ തുടരാമെന്നും പ്രവചനമുണ്ട്. എന്നാല്‍ രാത്രി 9-11 മണിയോടെ മഴയുടെ ശക്തി കുറയുമെന്നുമാണ് അക്യുവെതറിന്റെ പ്രവചനം.

കളി നടക്കാരിക്കുന്നത് ആര്‍സിബിക്കും നഷ്ടമാണ്. വാംഖഡെയില്‍ മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാല്‍ 16 പോയിന്റൊടെ മുംബൈ പ്ലേഓഫ് കളിക്കും. 15 പോയിന്റുള്ള ആര്‍സിബിയും 14 പോയിന്റുള്ള രാജസ്ഥാനും പുറത്ത്. മത്സരം മഴ മുടക്കിയാല്‍ ആര്‍സിബി പ്ലേ ഓഫിലെത്താന്‍ ഒരു സാധ്യതയേ ഉള്ളൂ, മുംബൈ ഇന്ന് തോല്‍ക്കണം. മുംബൈ പരാജയപ്പെട്ടാല്‍ അവുടെ പോയിന്റ് 14ല്‍ ഒതുങ്ങും. 15 പോയിന്റോടെ ആര്‍സിബി അവസാന നാലിലെത്തുകയും ചെയ്യും.

Latest Videos
Follow Us:
Download App:
  • android
  • ios