'ഹിറ്റ്മാനല്ല, ഇത് ഡക്ക്‌മാന്‍', പൂജ്യത്തിന് പുറത്തായ രോഹിത്തിനെ പൊരിച്ച് ആരാധകര്‍
ഇന്നും പൂജ്യത്തിന് പുറത്തായതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന നായകനും കളിക്കാരനുമെന്ന റെക്കോര്‍ഡും രോഹിത്തിന്‍റെ പേരിലായിരുന്നു. ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ പതിനൊന്നാം തവണയും കളിക്കാരനെന്ന നിലയില്‍ പതിനാറാം തവണയുമാണ് രോഹിത് പൂജ്യത്തിന് മടങ്ങുന്നത്.
ചെന്നൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്സിലും പൂജ്യത്തിന് പുറത്തായ രോഹിത് ശര്‍മയെ പൊരിച്ച് ആരാധകര്‍. ഹിറ്റ്മാനല്ല ഇത് ഡക്ക്‌മാനാണെന്ന് വിശേഷിപ്പിച്ചാണ് ആരാധകര്‍ രോഹിത്തിന്‍റെ മോശം ബാറ്റിംഗിനെതിരെ പരിഹാസവുമായി രംഗത്തെത്തിയത്. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ പൂജ്യത്തിന് പുറത്തായ രോഹിത് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയും പൂജ്യത്തിന് മടങ്ങിയിരുന്നു. ഓപ്പണര്‍ സ്ഥാനം വിട്ട് വണ്‍ ഡൗണായി ഇറങ്ങിയിട്ടും രോഹിത്തിന് പവര്‍ പ്ലേ കടക്കാനായില്ല.
ഈ സീസണില്‍ ഇതുവരെ കളിച്ച പത്ത് കളികളില്‍ 18.40 ശരാശരിയില്‍ 184 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്. 65 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 126.89 മാത്രമാണ് രോഹിത്തിന്‍റെ സ്ട്രൈക്ക് റേറ്റ്. ഐപിഎല്ലിലും ഇന്ത്യന്‍ കുപ്പായത്തിലുമായി അവസാനം കളിച്ച 122 ടി20 ഇന്നിംഗ്സുകളില്‍ 21 റണ്‍സ് ശരാശരിയില്‍ റണ്‍സടിച്ച രോഹിത്തിന്‍റെ സ്ട്രൈക്ക് റേറ്റ് 121 മാത്രമാണ്. ഇതില്‍ 20 തവണ പൂജ്യത്തിന് പുറത്താവുകയും ചെയ്തു.
ഇന്നും പൂജ്യത്തിന് പുറത്തായതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന നായകനും കളിക്കാരനുമെന്ന റെക്കോര്‍ഡും രോഹിത്തിന്‍റെ പേരിലായിരുന്നു. ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ പതിനൊന്നാം തവണയും കളിക്കാരനെന്ന നിലയില്‍ പതിനാറാം തവണയുമാണ് രോഹിത് പൂജ്യത്തിന് മടങ്ങുന്നത്.
ഗംഭീര്‍ പോലും ഇനി കൂടെയില്ല, ഐപിഎല്ലിലെ എക്കാലത്തെയും വലിയ നാണക്കേടിന്‍റെ റെക്കോര്‍ഡുമായി രോഹിത്
10 തവണ പൂജ്യത്തിന് പുറത്തായിട്ടുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ ഗൗതം ഗംഭീറിന്‍റെ റെക്കോര്‍ഡാണ് രോഹിത് ഇന്ന് പിന്നിലാക്കിയത്. ഇന്ന് ചെന്നൈക്കെതിരെ പൂജ്യത്തിന് പുറത്തായത് രോഹിത്തിന്‍റെ ഐപിഎല്‍ കരിയറിലെ പതിനാറാമത് ഡക്കായിരുന്നു. 15 തവണ വീതം പൂജ്യത്തിന് പുറത്തായ കൊല്‍ക്കത്ത താരം സുനില്‍ നരെയ്ന്‍, മുന്‍ പഞ്ചാബ് താരം മന്‍ദീപ് സിംഗ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് എന്നിവരെയാണ് രോഹിത് മറികടന്നത്.