രാഹുല്‍ തുഴഞ്ഞ് തോല്‍പ്പിക്കുന്നത് ആദ്യമല്ലെന്ന് തുറന്നടിച്ച് വെങ്കിടേഷ് പ്രസാദ്
9 വിക്കറ്റ് ശേഷിക്കെ 35 പന്തിൽ 30 റണ്‍സ് മാത്രം ആവശ്യമുള്ളിടത്തിന് നിന്ന് കളി തോൽപ്പിക്കാൻ അമ്പരപ്പിക്കുന്ന ബാറ്റിംഗിനെ സാധിക്കൂവെന്ന് പ്രസാദ് പറഞ്ഞു. രാഹുല്‍ പഞ്ചാബ് കിംഗ്സിലായിരുന്നപ്പോഴും പലപ്പോഴും അനായാസം ജയിക്കാമായിരുന്ന കളി ഇങ്ങനെ തോറ്റിട്ടുണ്ട്.
ലഖ്നൗ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് അവിശ്വസനീയ തോല്‍വി വഴങ്ങിയതോടെ ലഖ്നൗ നായകന്‍ കെ എല്‍ രാഹുലിന്‍റെ മെല്ലെപ്പോക്കിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. രാഹുലിന്‍റെ കടുത്ത വിമര്‍ശകരില്‍ ഒരാളായ മുന്‍ താരം വെങ്കിടേഷ് പ്രസാദ് കുറിച്ചത് രാഹുല്‍ ഇതാദ്യമായാല്ല ഇങ്ങനെ തുഴഞ്ഞ് തോല്‍പ്പിക്കുന്നത് എന്നാണ്. മുമ്പ് പഞ്ചാബ് കിംഗ്സിലായിരുന്നപ്പോഴും അനായാസം ജയിക്കാമായിരുന്ന കളി രാഹുല്‍ തുഴഞ്ഞ് തോല്‍പ്പിച്ചിട്ടുണ്ടെന്ന് പ്രസാദ് ട്വിറ്ററില്‍ കുറിച്ചു.
9 വിക്കറ്റ് ശേഷിക്കെ 35 പന്തിൽ 30 റണ്‍സ് മാത്രം ആവശ്യമുള്ളിടത്തിന് നിന്ന് കളി തോൽപ്പിക്കാൻ അമ്പരപ്പിക്കുന്ന ബാറ്റിംഗിനെ സാധിക്കൂവെന്ന് പ്രസാദ് പറഞ്ഞു. രാഹുല്‍ പഞ്ചാബ് കിംഗ്സിലായിരുന്നപ്പോഴും പലപ്പോഴും അനായാസം ജയിക്കാമായിരുന്ന കളി ഇങ്ങനെ തോറ്റിട്ടുണ്ട്. ഗുജറാത്ത് പന്തു കൊണ്ടും ബാറ്റുകൊണ്ടും അസാമാന്യ പ്രകടനം പുറത്തടുക്കുകയും ഹാര്‍ദ്ദിക് മനോഹരമായി അവരെ നയിക്കുകയും ചെയ്തപ്പോള്‍ ബുദ്ധിശൂന്യതയാണ് ലഖ്നൗ കാണിച്ചതെന്ന് വെങ്കിടേഷ് പ്രസാദ് പറഞ്ഞു.
സമൂഹമാധ്യമങ്ങളിലും രാഹുലിനെതിരെ വലിയ വിമര്‍ശനമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. ഗുജറാത്തിനെതിരെ 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗവിന് അവസാന ഓവറില്‍ 12 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. മോഹിത് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ അടക്കം നാലു പേരാണ് പുറത്തായത്. ലഖ്നൗവിന് നേടാനായത് അഞ്ച് റണ്‍സ് മാത്രവും. 61 പന്തില്‍ 68 റണ്‍സെടുത്ത് രാഹുല്‍ ടോപ് സ്കോററായെങ്കിലും അവസാന അഞ്ചോവറില്‍ ലഖ്നൗ 19 റണ്‍സ് മാത്രമാണ് നേടിയത്. പതിമൂന്നാം ഓവറില്‍ ക്രുനാല്‍ പാണ്ഡ്യ സിക്സര്‍ നേടിയശേഷം ഒറ്റ ബൗണ്ടറിയും നേടാന്‍ ലഖ്നൗവിന് കഴിഞ്ഞിരുന്നില്ല.
മുംബൈയുടെ ഹൃദയം തകര്‍ത്ത് അര്‍ഷ്ദീപ്, കാണാം രണ്ട് തവണ സ്റ്റംപ് ഒടിച്ച മരണ യോര്‍ക്കറുകള്‍-വീഡിയോ