സഞ്ജു ഫോമിലെത്തണം! രാജസ്ഥാന് കടം ബാക്കി! ആധിപത്യം തുടരാന്‍ ഹാര്‍ദിക്കിന്റെ ഗുജറാത്ത്; സാധ്യതാ ഇലവന്‍
ഇക്കുറി ഇരുടീമിനും മൂന്ന് വീതം ജയം ഒരുതോല്‍വി. യഷസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ തകര്‍പ്പന്‍ ഫോമില്‍. കഴിഞ്ഞ രണ്ട് മത്സരത്തിലും റണ്‍സെടുക്കാന്‍ സഞ്ജുവിനായിട്ടില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നാലമനായിട്ടാണ് സഞ്ജു കളിച്ചിരുന്നത്.
അഹമ്മദാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. അഹമ്മദാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സഞ്ജു സാംസണും ഹാര്‍ദിക് പണ്ഡ്യയും വീണ്ടും നേര്‍ക്കുനേര്‍ വരുന്നുവെന്നുള്ളതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. ഇരുരും കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന് ശേഷം മുഖാമുഖം വരുന്നത് ആദ്യം. കിരീടപ്പോരിലെ തോല്‍വിക്ക് പകരംവീട്ടാന്‍ രാജസ്ഥാന്‍ ഇറങ്ങുമ്പോള്‍ ആധിപത്യം തുടരുകയാണ് ഗുജറാത്തിന്റെ ലക്ഷ്യം.
ഇക്കുറി ഇരുടീമിനും മൂന്ന് വീതം ജയം ഒരുതോല്‍വി. യഷസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ തകര്‍പ്പന്‍ ഫോമില്‍. കഴിഞ്ഞ രണ്ട് മത്സരത്തിലും റണ്‍സെടുക്കാന്‍ സഞ്ജുവിനായിട്ടില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നാലമനായിട്ടാണ് സഞ്ജു കളിച്ചിരുന്നത്. എന്നാല്‍ രണ്ടാം പന്തില്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായി. അതിന് മുമ്പ് ഡല്‍ഹി കാപിറ്റല്‍സിനെതിരേയു സഞ്ജു നിരാശപ്പെടുത്തി. അതേസമയം, റിയാന്‍ പരാഗിന് പകരം ടീമിലെത്തിയ ദേവ്ദത്ത് പടിക്കല്‍ ഫോമിന്റെ ലക്ഷ്ണങ്ങള്‍ കാണിച്ചിരുന്നു.
ഹെറ്റ്‌മെയര്‍, ദ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന മധ്യനിര സുശക്തതം. എന്നാല്‍ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ചെറിയൊരു ആശങ്കയുണ്ട്. ട്രന്റ് ബോള്‍ട്ടിന്റെ പരിക്കാണ് പ്രശ്‌നം. പരിക്കിനെ തുടര്‍ന്ന് അദ്ദേഹം അവസാന മത്സരം കളിച്ചിരുന്നില്ല. ഇന്നും പുറത്തിരിക്കാനാണ് സാധ്യത. പകരം കുല്‍ദീപ് സെന്‍ കളിച്ചേക്കും. പന്തെറിയാന്‍ മറ്റു വിദേശ പേസര്‍മാരില്ലെന്നുള്ളതാണ് ടീമിന്റെ പ്രധാന പ്രശ്‌നം. വിന്‍ഡീസ് താരം ഒബെദ് മക്‌കോയ് പരിക്കില്‍ നിന്ന് പൂര്‍ണമോചിതനായിട്ടില്ല.
ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനുമാണ് ഗുജറാത്തിന്റെ റണ്‍മെഷീനുകള്‍. ഹാര്‍ദിക്കും വിജയ് ശങ്കറും ഡേവിഡ് മില്ലറും രാഹുല്‍ തെവാത്തിയയും ബാറ്റിംഗ് നിരയിലുണ്ട്. മുഹമ്മദ് ഷമിയും റാഷിദ് ഖാനും ബൗളിംഗ് നിരയെ നയിക്കും. അഹമ്മദാബാദിലെ ഒന്‍പത് ഐപിഎല്‍ മത്സരങ്ങളില്‍ ഏഴിലും ജയിച്ചത് രണ്ടാമത് ബാറ്റുചെയ്തവര്‍. ഇതുകൊണ്ടുതന്നെ ടോസ് നിര്‍ണായകം. ഇരുടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം...
ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, വിജയ് ശങ്കര്‍, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി, ജോഷ്വാ ലിറ്റില്‍.
രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ദ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, ജേസണ്‍ ഹോള്‍ഡര്‍, കുല്‍ദീപ് സെന്‍, സന്ദീപ് ശര്‍മ, യൂസ്‌വേന്ദ്ര ചാഹല്‍.