മൂന്നാം ജയം തേടി ഗുജറാത്ത് ടൈറ്റന്‍സ്; ആത്മവിശ്വാസത്തോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- സാധ്യത ഇലവന്
താരങ്ങളുടെ മോശം പ്രകടനമാണ് കൊല്‍ക്കത്ത പ്രധാന പ്രശ്നം. അഫ്ഗാന് താരം റഹ്മാനുള്ള ഗുര്‍ബാസ് ഒഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിക്കുന്നില്ല. വെങ്കടേഷ് അയ്യര്‍, മന്ദീപ് സിംഗ്, നീതീഷ് റാണ എന്നിവര്‍ രണ്ട് മത്സരങ്ങളിലും പൂര്‍ണ പരാജയമായി.
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മൂന്നാം ജയം ലക്ഷ്യമിട്ട് നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് ഇന്നിറങ്ങും. മൂന്നരയ്ക്ക് തുടങ്ങുന്ന കളിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളി. ചെന്നൈ സൂപ്പര്‍ കിംഗ്സിനേയും ഡല്‍ഹി ക്യാപിറ്റല്‍സിനെയുമാണ് ഗുജറാത്ത് തോല്‍പ്പിച്ചത്. കൊല്‍ക്കത്ത ആദ്യ മത്സരത്തില്‍ പഞ്ചാബിനോട് തോല്‍ക്കുകയും രണ്ടാം മത്സരത്തില്‍ ആര്‍സിബിക്കെതിരെ വമ്പന്‍ ജയം നേടുകയും ചെയ്തു. ഇതിന് മുമ്പ് ഒരു തവണ ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്തിനായിരുന്നു ജയം.
മുന്‍നിര താരങ്ങളുടെ മോശം പ്രകടനമാണ് കൊല്‍ക്കത്ത പ്രധാന പ്രശ്നം. അഫ്ഗാന് താരം റഹ്മാനുള്ള ഗുര്‍ബാസ് ഒഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിക്കുന്നില്ല. വെങ്കടേഷ് അയ്യര്‍, മന്ദീപ് സിംഗ്, നീതീഷ് റാണ എന്നിവര്‍ രണ്ട് മത്സരങ്ങളിലും പൂര്‍ണ പരാജയമായി. ഇന്ന് മന്ദീപിന് പകരം നാരായണ്‍ ജഗദീഷന് അവസരം നല്‍കിയേക്കും. ആന്ദ്രേ റസ്സലിനും റിങ്കും സിംഗിനും സ്ഥിരത പുലര്‍ത്താനാവുന്നില്ല. ഷാര്ദില് ഠാക്കൂറിന്റെ ഇന്നിംഗ്സാണ് ആര്‍സിബിക്കെതിരെ കൊല്‍ക്കത്തയെ ജയിപ്പിച്ചത്. ബൗളര്‍മാര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുവെന്നുള്ളതാണ് കൊല്‍ക്കത്തയ്ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നത്. ടിം സൗത്തി റണ്‍സ് വഴങ്ങുന്നുവെന്നുള്ളത് നിയന്ത്രിക്കേണ്ടതുണ്ട്.
മറുവശത്ത് ഗുജറാത്ത് ടൈറ്റന്‍സ് സന്തുലിതമായ ടീമാണ്. ഓപ്പണറായ വൃദ്ധിമാന്‍ സാഹയുടെ ഫോം മാത്രമാണ് ഗുജറാത്തിന്റെ പ്രശ്നം. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കും സ്വതസിദ്ധമായ ശൈലിയിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. ശേഷിക്കുന്ന എല്ലാവരും അവസരത്തിനൊത്ത് ഉയരുന്നുണ്ട്. ഇരു ടീമുകളുടേയും സാധ്യതാ ഇലവന് അറിയാം...
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: വെങ്കടേഷ് അയ്യര്‍, റഹ്മാനുള്ള ഗുര്‍ബാസ്, നാരായണ്‍ ജഗദീഷന്, നിതീഷ് റാണ, റിങ്കു സിംഗ്, ആന്ദ്രേ റസ്സല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, സുനില്‍ നരെയ്ന്, ടിം സൗത്തി, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.
ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, സായ് സുദര്ശന്, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്, അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി, ജോഷ്വാ ലിറ്റില്‍, യഷ് ദയാല്‍.