വ്യക്തിഗത സ്‌കോറില്‍ അഞ്ചില്‍ നാലിലും ഗില്‍! ഗുജറാത്ത് ടൈറ്റന്‍സില്‍ യുവരാജാവിന്റെ സര്‍വാധിപത്യം

2016ല്‍ ഗുജറാത്ത് ലയണ്‍സിനെതിരെ കോലിയും ഡിവില്ലിയേഴ്‌സും സെഞ്ചുറി നേടിയിരുന്നു. ചിന്നസ്വാമിയില്‍ തന്നെയായിരുന്നു അന്നും മത്സരം. 2019ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്‌റ്റോയും ആര്‍സിബിക്കെതിരെ സെഞ്ചുറി നേടിയിരുന്നു.

gill dominance! highest individual scores for gujarat titans saa

ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഐപിഎല്ലില്‍ രണ്ട് സെഞ്ചുറികള്‍ പിറക്കുന്ന അപൂര്‍വ ചില മത്സരങ്ങളില്‍ ഒന്നായിരുന്നു ഇത്. ആര്‍സിബിയുടെ വിരാട് കോലി, ഗുജറാത്തിന്റെ ശുഭ്മാന്‍ ഗില്‍ എന്നിവരായിരുന്നു സെഞ്ചുറി നേടിയിരുന്നത്. കോലി 61 പന്തില്‍ പുറത്താവാതെ 101 റണ്‍സാണ് നേടിയത്. ഗില്‍ 52 പന്തില്‍ പുറത്താവാതെ 104 റണ്‍സും നേടിയിരുന്നു. 

2016ല്‍ ഗുജറാത്ത് ലയണ്‍സിനെതിരെ കോലിയും ഡിവില്ലിയേഴ്‌സും സെഞ്ചുറി നേടിയിരുന്നു. ചിന്നസ്വാമിയില്‍ തന്നെയായിരുന്നു അന്നും മത്സരം. 2019ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്‌റ്റോയും ആര്‍സിബിക്കെതിരെ സെഞ്ചുറി നേടിയിരുന്നു. ഈ സീസണില്‍ രണ്ടാം തവണയാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. വിരാട് കോലി സീസണിലെ ആദ്യ സെഞ്ചുറി നേടിയ മത്സരത്തില്‍ ഹൈദരബാദിന്റെ ഹെന്റിച്ച് ക്ലാസനും സെഞ്ചുറി നേടുകയുണ്ടായി.

അതേസമയം, ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന താരമായി ഗില്‍ മാറി. ഗുജറാത്തിന്റെ അഞ്ച് ടോപ് സ്‌കോറര്‍മാരുടെ ഇന്നിംഗ്‌സുകളെടുത്താല്‍ അതില്‍ നാലും ഗില്ലാണ്. ആര്‍സിബിക്കെതിരെ നേടിയ 104-ാണ് ഉയര്‍ന്ന് സ്‌കോര്‍. അതിന് മുമ്പ് ഹൈദരാബാദിനെതിരെ നേടിയ 101 റണ്‍സ് രണ്ടാമതായി. മൂന്നാമതും ഗില്‍ തന്നെ. കഴിഞ്ഞ വര്‍ഷം പഞ്ചാബ് കിംഗിനെതിരെ 96 റണ്‍സാണ് ഗില്‍ നേടിയത്. അതേവര്‍ഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഡേവിഡ് മില്ലര്‍ നേടിയ 94 റണ്‍സ് നാലാമതായി. ഈ വര്‍ഷം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഗിലും 94 റണ്‍സ് നേടിയിരുന്നു.

സംശയമെന്തിന്? ഗില്‍ കോലിയുടെ പിന്‍ഗാമി തന്നെ! അപൂര്‍വനേട്ടം സ്വന്തമാക്കിയത് നിമിഷങ്ങളുടെ വ്യത്യാസത്തില്‍

ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന രണ്ടാമത്തെ ഗുജറാത്ത് ടൈറ്റന്‍സ് താരവുമായി ഗില്‍. എട്ട് സിക്‌സുകളാണ് ഇന്നിംഗ്‌സില്‍ നേടിയത്. 10 സിക്‌സുകള്‍ നേടിയ റാഷിദ് ഖാനാണ് ഒന്നാമന്‍. മുംബൈ ഇന്ത്യന്‍സിനെതിരെയാണ് റാഷിദ് എട്ട് സിക്‌സുകള്‍ നേടിയത്.

Latest Videos
Follow Us:
Download App:
  • android
  • ios