മരിക്കുന്നതിന് മുമ്പ് ആ രണ്ട് ദൃശ്യങ്ങള്‍ കണ്‍നിറയെ കാണണം; ധോണിയെക്കുറിച്ച് പറഞ്ഞ് കണ്ണീരണിഞ്ഞ് ഗവാസ്കര്‍

ഇന്ത്യന്‍ ക്രിക്കറ്റിനായി എന്തൊക്കൊണ് ചെയ്തിട്ടുള്ളത്. എന്താണ് ചെയ്യാത്തത് എന്ന് ചോദിക്കുന്നതാണ് ശരി. ഞാനൊരു കാര്യം കൂടി പറഞ്ഞിട്ടുണ്ട്, മരിക്കുന്നതിന് മുമ്പ് എന്‍റെ കണ്ണടയുമ്പോള്‍ ഞാന്‍ രണ്ട് ദൃശ്യങ്ങളാണ് കാണാന്‍ ആഗ്രഹിക്കുന്നത്.

Gavaskar shows Dhoni Autographed shirt and breaks down in tv show gkc

ചെന്നൈ: ഐപിഎല്ലിലെ ലീഗ് റൗണ്ടില്‍ അവസാന ഹോം മത്സരവും പൂര്‍ത്തിയാക്കിയശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിയില്‍ നിന്ന് താന്‍ ധരിച്ചിരുന്ന ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് വാങ്ങിയതിനെക്കുറിച്ച് പറയുമ്പോള്‍ തൊണ്ട ഇടറി കണ്ണീരണിഞ്ഞ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ടോക് ഷോയിലാണ് ഗവാസ്കര്‍ ധോണിയില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങാനുണ്ടായ സാഹചര്യം ഓര്‍ത്തെടുത്തത്.

ചെന്നൈയിലെ അവസാന ഹോം മത്സരം കഴിഞ്ഞ് കാണികളെ അഭിവാദ്യം ചെയ്ത് ധോണി നടന്നു നീങ്ങുമ്പോള്‍ ധോണിയുമൊത്ത് മറക്കാനാകാത്ത നിമിഷം വേണമെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഞാന്‍ ഓട്ടോഗ്രാഫിനായി ഓടി അദ്ദേഹത്തിന് അടുത്തെത്തിയത്. എന്‍റെ കൈയില്‍ ഓട്ടോഗ്രാഫ് വാങ്ങിക്കാനായി ഒന്നുമില്ലായിരുന്നു. അതുകൊണ്ട് ഞാന്‍ ധരിച്ചിരുന്ന ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് നല്‍കിയാല്‍ മതിയെന്ന് പറഞ്ഞു. ഭാഗ്യത്തിന് അദ്ദേഹത്തിന്‍റെ കൈയില്‍ ആ സമയം മാര്‍ക്കര്‍ ഉണ്ടായിരുന്നു.

അദ്ദേഹം സന്തോഷത്തോടെ എന്‍റെ ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് തന്നു. എന്നെ സംബന്ധിച്ചിടത്തോളം വികാരനിര്‍ഭരമായൊരു നിമിഷമായിരുന്നു അത്. കാരണം, ഇന്ത്യന്‍ ക്രിക്കറ്റിനായി എന്തൊക്കൊണ് അയാള്‍ ചെയ്തിട്ടുള്ളത് എന്ന് ചോദിക്കുന്നതിനെക്കാള്‍ എന്താണ് ചെയ്യാത്തത് എന്ന് ചോദിക്കുന്നതാവും ശരി. ഞാനൊരു കാര്യം കൂടി പറഞ്ഞിട്ടുണ്ട്, മരിക്കുന്നതിന് മുമ്പ് എന്‍റെ കണ്ണടയുമ്പോള്‍ ഞാന്‍ രണ്ട് ദൃശ്യങ്ങളാണ് കാണാന്‍ ആഗ്രഹിക്കുന്നത്. ഒന്ന് 1983ല്‍ കപില്‍ ദേവ് ലോക കിരീടം നേടിയശേഷം അത് എടുത്തുയര്‍ത്തുന്നത്, രണ്ടാമത്തേത്, 2011ലെ ലോകകപ്പില്‍ സിക്സ് പറത്തിയശേഷം ധോണി ബാറ്റ് വായുവില്‍ ചുഴറ്റുന്ന ആ രംഗം, ഈ രണ്ട് ദൃശ്യങ്ങളും കണ്‍മുന്നിലുണ്ടെങ്കില്‍ സന്തോഷത്തോടെ ഞാന്‍ കണ്ണടക്കും, തൊണ്ട ഇടറി ഗവാസ്കര്‍ പറഞ്ഞു.

ഐപിഎല്ലില്‍ ചെന്നൈയില്‍ അവസാന ഹോം മത്സരം കളിച്ചെങ്കിലും പ്ലേ ഓഫിലെത്തിയാല്‍ ചെന്നൈക്ക് വീണ്ടും ഒരിക്കല്‍ കൂടി ചെപ്പോക്കില്‍ കളിക്കാന്‍ അവസരം ലഭിക്കും. 15 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണെങ്കിലും ചെന്നൈ ഇതുവരെ പ്ലേ ഓഫ് ഉറപ്പാക്കിയിട്ടില്ല. ചെന്നൈയിലെ കാണികള്‍ക്ക് മുമ്പില്‍ കളിച്ച് ഐപിഎല്ലില്‍ നിന്ന് വിരമിക്കുമെന്ന് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ വിരമിക്കുന്നതിന്‍റെ സൂചനകളൊന്നും ധോണി നല്‍കിയിട്ടില്ല.

പറഞ്ഞ് അടിക്കുന്നതാണ് ശീലം, അവനെ സിക്സിന് തൂക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു; വെളിപ്പെടുത്തി ഗില്‍

Latest Videos
Follow Us:
Download App:
  • android
  • ios