സഞ്ജുവല്ല, അവനേക്കാള്‍ കേമന്‍ രാഹുല്‍ തന്നെ! കാരണം വ്യക്തമാക്കി മുന്‍ താരം വിരേന്ദര്‍ സെവാഗ്

സഞ്ജുവാകട്ടെ അടുത്തകാലത്ത് ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം പുറത്തെടുത്ത താരമാണ്. ഇപ്പോള്‍ ഇരുവരും തമ്മിലുള്ള താരതമ്യം നടത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. സഞ്ജുവിനേക്കാള്‍ മികച്ച ക്രിക്കറ്റര്‍ രാഹുലാണെന്നാണ് സെവാഗ് പറയുന്നത്.

former indian batter virender sehwag says rahul is better than sanju samson saa

ജയ്പൂര്‍: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിനെ നേരിടാനൊരുങ്ങുകയാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്്. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ജയ്പൂര്‍, സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യന്‍ ക്രിക്കറ്റിലെ ടെക്‌നിക്കലി പെര്‍ഫക്റ്റ് എന്ന പറയാവുന്ന സഞ്ജുവും കെ എല്‍ രാഹുലും നേര്‍ക്കുനേര്‍ വരുന്ന മത്സരം കൂടിയാണിത്. കഴിവ് തെളിയിച്ച ബാറ്ററാണ് രാഹുല്‍. എന്നാല്‍ അടുത്തകാലത്ത് മോശം ഫോമിലാണെന്ന് മാത്രം. പ്രത്യേകിച്ച് ഐസിസി ടൂര്‍ണമെന്റുകളില്‍. ടി20യില്‍ അദ്ദേഹം വിമര്‍ശിക്കപ്പെടുമ്പോഴും ഏകദിന- ടെസ്റ്റ് ഫോര്‍മാറ്റില്‍ ഭേദപ്പെട്ട പ്രകടനം നടത്താനാവുന്നുണ്ട്.

സഞ്ജുവാകട്ടെ അടുത്തകാലത്ത് ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം പുറത്തെടുത്ത താരമാണ്. ഇപ്പോള്‍ ഇരുവരും തമ്മിലുള്ള താരതമ്യം നടത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. സഞ്ജുവിനേക്കാള്‍ മികച്ച ക്രിക്കറ്റര്‍ രാഹുലാണെന്നാണ് സെവാഗ് പറയുന്നത്. സെവാഗിന്റെ വാക്കുകള്‍.... ''ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കുന്നതിനെ കുറിച്ചാണ് പറയുന്നതെങ്കില്‍, ഞാന്‍ വിശ്വസിക്കുന്നത് സഞ്ജുവിനേക്കാള്‍ മികച്ചവന്‍ രാഹുലാണെന്നാണ്. രാഹുല്‍ ടെസ്റ്റ് ഫോര്‍മാറ്റിലും കളിക്കുന്ന താരമാണ്. വിദേശ പിച്ചുകളില്‍ അവന്‍ സെഞ്ചുറി നേടിയിട്ടുണ്ട്. 

ഏകദിനത്തിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ രാഹുലിനാവുന്നു. അതും ഓപ്പണറായും മധ്യനിര ബാറ്റ്‌സ്മാനായും. ടി20 ക്രിക്കറ്റിലും രാഹുല്‍ മോശമെന്ന് ഞാന്‍ പറയില്ല. അദ്ദേഹത്തിന് ഫോമിലേക്ക് തിരിച്ചെത്താനായിട്ടുണ്ട്. കഴിഞ്ഞ മത്സരത്തില്‍ അദ്ദേഹം നന്നായി ബാറ്റ് ചെയ്തു. സ്‌ട്രൈക്ക് റേറ്റ് കുറവെങ്കില്‍ പോലും ഫോമിന്റെ ലക്ഷണങ്ങള്‍ കാണിച്ചുകഴിഞ്ഞു. ട്രന്റ് ബോള്‍ട്ട് ഒഴികെ രാജസ്ഥാന്‍ റോയല്‍സിന് മികച്ച പേസര്‍മാരൊന്നുമില്ല. രാഹുല്‍ ക്രീസിലുണ്ടെങ്കില്‍ വലിയ സ്‌കോര്‍ നേടാന്‍ ലഖ്‌നൗവിന് സാധിക്കു.'' സെവാഗ് പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍: യശസ്വി ജയ്സ്വാള്‍,  ജോസ് ബട്ലര്‍, സഞ്ജു സാംസണ്‍ , ദേവദത്ത് പടിക്കല്‍, റിയാന്‍ പരാഗ്, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, ആദം സാമ്പ, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സാധ്യതാ ഇലവന്‍: കെ എല്‍ രാഹുല്‍, കെയ്ല്‍ മയേഴ്സ്,  ദീപക് ഹൂഡ,  ക്രുനാല്‍ പാണ്ഡ്യ,  നിക്കോളാസ് പൂരന്‍,  മാര്‍ക്കസ് സ്റ്റോയിനിസ്,  ആയുഷ് ബഡോണി,  കെ ഗൗതം, അവേഷ് ഖാന്‍, മാര്‍ക്ക് വുഡ്, യുധ്വീര്‍ സിംഗ്/അമിത് മിശ്ര.

അടികൊണ്ടത് രോഹിത്തിന്, വേദനിച്ചത് പ്രിയതമയ്ക്ക്! റിതികയുടെ മുഖം പറയും എല്ലാം- വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios