അനായാസ റണ്‍ ഔട്ട് തുലച്ച് സഞ്ജു, വിശ്വസിക്കാനാവാതെ തലയില്‍ കൈവെച്ച് ഹെറ്റ്മെയര്‍-വീഡിയോ

ഹൈരദാരാബാദ് ഇന്നിംഗ്സില്‍ മുരുഗന്‍ അശ്വിന്‍ എറഞ്ഞ പന്ത്രണ്ടാം ഓവറില്‍ അഭിഷേക് ശര്‍മയെ റണ്ണൗട്ടാക്കാന്‍ ലഭിച്ച അവസരമാണ് സഞ്ജു നഷ്ടമാക്കിയത്.

Fans in disbelief as Sanju Samson manages to mess up simple run-out twice gkc

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് പോരാട്ടത്തില്‍ ബാറ്റിംഗില്‍ തിളങ്ങിയെങ്കിലും ഫീല്‍ഡീംഗിലും ക്യാപ്റ്റന്‍സിയിലും സഞ്ജു സാംസണ് തൊട്ടതെല്ലാം പിഴച്ചു. ട്രെന്‍റ് ബോള്‍ട്ടിനെ കരക്കിരുത്തി കളിക്കാനിറങ്ങിയ രാജസ്ഥാന്‍ ജോ റൂട്ടിന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കി. സഞ്ജുവും ബട്‌ലറും തകര്‍ത്തടിച്ചതോടെ റൂട്ടിന് ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നില്ല. ഇതോടെ ബൗളിംഗില്‍ രാജസ്ഥാന്‍ സമ്മര്‍ദ്ദത്തിലായി.

ബൗളിംഗില്‍ കുല്‍ദീപ് യാദവും സന്ദീപ് ശര്‍മയും മുരുഗന്‍ അശ്വിനുമെല്ലാം റണ്‍സേറെ വഴങ്ങിയപ്പോള്‍ ആശ്വാസമായ യുസ്‌വേന്ദ്ര ചാഹലും ആര്‍ അശ്വിനും മാത്രമായിരുന്നു. ഒബേദ് മക്‌കോയിയെ ടീമിലെടുത്തെങ്കിലും ഒരോവര്‍ മാത്രമാണ് എറിയിച്ചത്. ആദ്യ രണ്ടോവറില്‍ റണ്‍സ് വഴങ്ങിയ മുരുഗന്‍ അശ്വിന് മൂന്നാം ഓവര്‍ നല്‍കിയതിലൂടെ 20 റണ്‍സ് ഹൈദരാബാദ് അടിച്ചെടുത്തു. ഇങ്ങനെ തീരുമാനങ്ങളെല്ലാം പിഴക്കുന്നതിനിടെ അനായാസ റണ്‍ ഔട്ടും സഞ്ജു നഷ്ടമാക്കി.

ഹൈരദാരാബാദ് ഇന്നിംഗ്സില്‍ മുരുഗന്‍ അശ്വിന്‍ എറഞ്ഞ പന്ത്രണ്ടാം ഓവറില്‍ അഭിഷേക് ശര്‍മയെ റണ്ണൗട്ടാക്കാന്‍ ലഭിച്ച അവസരമാണ് സഞ്ജു നഷ്ടമാക്കിയത്. ഷോര്‍ട്ട് പോയന്‍റില്‍ ഷിമ്രോണ്‍ ഹെറ്റ്മെയറുടെ കൈകളിലേക്ക് നേരെ അടിച്ച പന്തില്‍ റണ്ണോടാന്‍ ശ്രമിച്ച അഭിഷേകിനെ രാഹുല്‍ ത്രിപാഠി തിരിച്ചയച്ചു. ഇതിനകം ഹെറ്റ്മെയറുടെ ത്രോ എത്തിയെങ്കിലും പന്ത് കൈയിലെത്തും മുമ്പ് സഞ്ജുവിന്‍റെ ഗ്ലൗസ് തട്ടി ഒരു ബെയ്ല്‍സിളകി.

സഞ്ജുവിനെയും ഗില്ലിനെയും പിന്നിലാക്കി അപൂര്‍വ റെക്കോര്‍ഡുമായി യശസ്വി ജയ്‌സ്വാള്‍

എന്നിട്ടുംഅവസരമുണ്ടായിരുന്നെങ്കിലും സഞ്ജുവിന് പന്ത് കൈയിലൊതുക്കാനായില്ല. ഈ സമയം 27 പന്തില്‍ 40 റണ്‍സിലായിരുന്നു അഭിഷേക്. ഹൈദരാബാദ് സ്കോര്‍ ആകട്ടെ 100 കടന്നിരുന്നില്ല. പിന്നീട് 34 പന്തില്‍ 55 റണ്‍സെടുത്താണ് അഭിഷേക് പുറത്തായത്. അഞ്ച് ഫോറും രണ്ട് സിക്സും പറത്തിയാണ് അഭിഷേക് 55 റണ്‍സടിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios