ആവേശം ലേശം കൂടിപ്പോയോ? പൂര്‍ണ ആത്മവിശ്വാസത്തില്‍ റിവ്യൂയുമായി ധോണി, തുടക്കത്തിലേ അടപടലം പാളി!

യശ്വസി ജയ്സ്‍വാളിന്‍റെ അര്‍ധ സെഞ്ചുറി കരുത്തിലാണ് രാജസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കൂറ്റൻ സ്കോര്‍ കുറിച്ചത്. 43 പന്തില്‍ 77 റണ്‍സാണ് ജയ്സ്‍വാള്‍ കുറിച്ചത്. 15 പന്തില്‍ 34  റണ്‍സെടുത്ത ധ്രുവ് ജുറലിന്‍റെ പ്രകടനവും നിര്‍ണായകമായി

dhoni review system failed against rajasthan royals troll btb

ജയ്പുര്‍: : ക്രിക്കറ്റ് ലോകത്ത് പലതവണ പറഞ്ഞുകേട്ട പ്രയോഗമാണ് ധോണി റിവ്യൂ സിസ്റ്റം. ഡിആര്‍എസിന് ആരാധകര്‍ നല്‍കിയ ഓമനപ്പേരാണ് ഇതെന്നും പറയാം. ഡിആര്‍എസ് എടുക്കുന്ന കാര്യത്തില്‍ ധോണിയോളം കൃത്യതയുള്ളവര്‍ മറ്റാരുമില്ല എന്നതുതന്നെ കാരണം. എന്നാല്‍, സാക്ഷാല്‍ ധോണിക്കും റിവ്യൂ എടുക്കുന്നതില്‍ വലിയ പിഴവ് വന്നു. രാജസ്ഥാൻ റോയല്‍സിനെതിരെ ജയ്പുരില്‍ നടന്ന മത്സരത്തില്‍ തീക്ഷണ എറിഞ്ഞ മൂന്നാ ഓവറിലെ മൂന്നാം പന്തിലാണ് സംഭവം.

യശ്വസി ജയ്സ്‍വാളിന്‍റെ പാഡില്‍ കൊണ്ട് പന്തില്‍ അപ്പീല്‍ ഉയര്‍ന്നെങ്കിലും അമ്പയര്‍ ഔട്ട് വിധിച്ചില്ല. ഒട്ടും സമയം കളയാതെ അപ്പോള്‍ തന്നെ ധോണി റിവ്യൂവിനായി അപ്പീല്‍ നല്‍കി. പൂര്‍ണ ആത്മവിശ്വാസത്തിലായിരുന്നു എംഎസ്ഡി. താരത്തിന്‍റെ ആത്മവിശ്വാസം കണ്ടതോടെ മറ്റ് താരങ്ങളും ഔട്ടാണെന്ന വിശ്വാസത്തിലായി. പക്ഷേ റിവ്യവിന്‍റെ ആദ്യ പരിശോധനയില്‍ തന്നെ ഔട്ട്സൈഡ് ലെഗ്ഗിലാണ് പിച്ച് ചെയ്തതെന്ന് വ്യക്തമാവുകയായിരുന്നു.

അതേസമയം, ചെന്നൈക്കെതിരെ 32 റണ്‍സിന്‍റെ വമ്പന്‍ ജയം തന്നെ സ്വന്തമാക്കിയതിലൂടെ പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനവും രാജസ്ഥാൻ റോയല്‍സ് സ്വന്തമാക്കി. ഒറ്റ തോല്‍വിയോടെ ചെന്നൈ മൂന്നാം സ്ഥാനത്തേക്ക് വീണപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് ആണ് രണ്ടാം സ്ഥാനത്ത്. രാജസ്ഥാനും ഗുജറാത്തിനും ചെന്നൈക്ക് 10 പോയന്‍റ്  വീതമാണെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റാണ് രാജസ്ഥാനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ജയ്പുരില്‍ രാജസ്ഥാൻ റോയല്‍സ് ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

യശ്വസി ജയ്സ്‍വാളിന്‍റെ അര്‍ധ സെഞ്ചുറി കരുത്തിലാണ് രാജസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കൂറ്റൻ സ്കോര്‍ കുറിച്ചത്. 43 പന്തില്‍ 77 റണ്‍സാണ് ജയ്സ്‍വാള്‍ കുറിച്ചത്. 15 പന്തില്‍ 34  റണ്‍സെടുത്ത ധ്രുവ് ജുറലിന്‍റെ പ്രകടനവും നിര്‍ണായകമായി. ചെന്നൈക്കായി തുഷാര്‍ ദേശ്പാണ്ഡെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ശിവം ദുബെ (52), റുതുരാജ് ഗെയ്ക്‍വാദ് (47) എന്നിവരാണ് ചെന്നൈക്കായി പൊരുതി നോക്കിയത്. രാജസ്ഥാന്‍റെ ആദം സാംപ മൂന്ന് വിക്കറ്റുകളുമായി മിന്നി തിളങ്ങി. 

Latest Videos
Follow Us:
Download App:
  • android
  • ios