'ആര് പറഞ്ഞു ധോണിയും ജഡേജയും ഉടക്കാണെന്ന്', വിജയനിമിഷത്തില്‍ ജഡേജയെ എടുത്തുയര്‍ത്തി ധോണി-വീഡിയോ

അതുപോലെയായിരുന്നു ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി വിജയറണ്‍ നേടിയശേഷം ഡഗ് ഔട്ടിലേക്ക് ഓടിയെത്തിയ എം എസ് ധോണി തന്‍റെ കാല്‍മുട്ടിലെ വേദനപോലും മറന്ന് ജഡേജയെ എടുത്തുയര്‍ത്തിയ കാഴ്ച. കാരണം. ഈ സീസണില്‍ ധോണിയും ജഡേജയും തമ്മില്‍ അത്ര നല്ല രസത്തിലല്ലെന്ന റിപ്പോര്‍ട്ടുകളായിരുന്നു പലപ്പോഴും ചെന്നൈ ടീമില്‍ നിന്ന് പുറത്തുവന്നത്.

Dhoni lifting Jadeja in dug out after thrilling finish is the most heart touching visuals says fans gkc

അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ആവേശപ്പോരാട്ടം ജയിച്ചശേഷം വിരാട് കോലിയെ എടുത്തുയര്‍ത്തുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ചിത്രം ഇന്ത്യന്‍ ആരാധകരുടെ മനസില്‍ നിന്ന് മാഞ്ഞിട്ടുണ്ടാവില്ല. പരാജയ മുനമ്പില്‍ നിന്ന് അവിശ്വസനീയ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ കളിക്കാരനെ അതല്ലാതെ എന്താണ് ഒരു നായകന് ചെയ്യാനാകുക.

അതുപോലെയായിരുന്നു ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി വിജയറണ്‍ നേടിയശേഷം ഡഗ് ഔട്ടിലേക്ക് ഓടിയെത്തിയ എം എസ് ധോണി തന്‍റെ കാല്‍മുട്ടിലെ വേദനപോലും മറന്ന് ജഡേജയെ എടുത്തുയര്‍ത്തിയ കാഴ്ച. കാരണം. ഈ സീസണില്‍ ധോണിയും ജഡേജയും തമ്മില്‍ അത്ര നല്ല രസത്തിലല്ലെന്ന റിപ്പോര്‍ട്ടുകളായിരുന്നു പലപ്പോഴും ചെന്നൈ ടീമില്‍ നിന്ന് പുറത്തുവന്നത്. പല മത്സരങ്ങളിലും ധോണിക്ക് മുമ്പെ ജഡേജ ക്രീസിലെത്തുമ്പോള്‍ താന്‍  പുറത്താവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്ന ആരാധകരുണ്ടെന്ന് ജഡേജ തന്നെ മുമ്പ് തമാശയായി പറയുകയും ചെയ്തിരുന്നു.

'ചിലര്‍ക്ക് ഇപ്പോഴും മനസിലായിട്ടില്ല'; വിമര്‍ശകര്‍ക്ക് മറുപടിയുമായി രവീന്ദ്ര ജഡേജ

എന്നാല്‍ ഇന്നലെ ധോണിക്ക് ശേഷം ജഡേജ ക്രീസിലെത്തിയപ്പോള്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ പ്രാര്‍ഥിച്ചിട്ടുണ്ടാകുക ജ‍ഡേജ പുറത്താകരുതെ എന്നായിരിക്കും. ചെന്നൈയുടെ വിജയലക്ഷ്യം അവസാന രണ്ട് പന്തില്‍ ഒമ്പത് റണ്‍സായതോടെ ഡഗ് ഔട്ടില്‍ കണ്ണടച്ച് ധ്യാനിച്ചിരിക്കുകയായിരുന്നു ധോണി. ജഡേജക്ക് മുമ്പിറങ്ങി ഗോള്‍ഡന്‍ ഡക്കായതിന്‍റെ നിരാശയായിരുന്നില്ല ഒരുപക്ഷെ അവസാന രണ്ട് പന്തില്‍ ജഡേജ അത്ഭുതം കാട്ടുമെന്ന വിശ്വാസമായിരുന്നിരിക്കണം അത്. മോഹിത് ശര്‍മയെ ആദ്യം ലോംഗ് ഓണിന് മുകളിലൂടെ സിക്സിനും പിന്നാലെ ഫൈന്‍ ലെഗ്ഗിലൂടെ ബൗണ്ടറിയും പായിച്ച് ആവേശജയം സ്വന്തമാക്കി ഓടിയെത്തിയ ഡഗ് ഔട്ടിലേക്ക് ഓടിയെത്തിയ ജഡേജയെ എടുത്തുയര്‍ത്തിയാണ് ധോണി സന്തോഷം പ്രകടിപ്പിച്ചത്.

ചെന്നൈ ടീമിന്‍റെ മോസ്റ്റ് വാല്യുബിള്‍ പ്ലേയറെ നെഞ്ചോട് ചേര്‍ത്ത് ധോണി തന്‍റെ സ്നേഹം മുഴുവന്‍ പുറത്തെടുത്തപ്പോള്‍ ഒരു വിഭാഗം ആരാധകര്‍ക്ക് ഇത്രദിവസവും വില്ലനായിരുന്ന ജഡേജ സൂപ്പര്‍ ഹീറോ ആയി. ഒടുവില്‍ കിരീടം ഏറ്റുവാങ്ങാനും ജഡേജയെ വേദിയിലേക്ക് ക്ഷണിച്ച് ധോണി തങ്ങള്‍ക്കിടയില്‍ ഉണ്ടെന്ന് ചിലരെങ്കിലും വിശ്വസിച്ചിരുന്ന അവിശ്വാസത്തിന്‍റെ അവസാന അണുവും ബൗണ്ടറി കടത്തി.

Latest Videos
Follow Us:
Download App:
  • android
  • ios