അല്‍പ്പത്തരമെന്നും തരംഗമെന്നും വാദം; തൃശൂര്‍ പൂരത്തില്‍ മെസി 'കളിച്ചതിന്' പിന്നാലെ ചര്‍ച്ച കൊഴുക്കുന്നു

വര്‍ണാലങ്കാരങ്ങളും ദേവ രൂപങ്ങളും കുടകളില്‍ നിറഞ്ഞു. പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് നടത്തിയ കുടമാറ്റത്തില്‍ ഓരോന്നും ഒന്നിനൊന്ന് മികച്ച് നിന്നു.

devotees and fans reaction after lionel messi celebrated thrissur pooram saa

തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ കുടമാറ്റത്തിനിടെ തിരുവമ്പാടി, ഇതിഹാസ ഫുട്‌ബോള്‍ ലിയോണല്‍ മെസിയുടെ ചിത്രമുള്ള കുട വിരിയിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണം. ലോകകിരീടം നേടിയ അര്‍ജന്റൈന്‍ ഇതിഹാസം മെസിക്ക് ആശംസയുമായിട്ടാണ് തിരുവമ്പാടി മെസിയുടെ ചിത്രമുള്ള കുട വിരിയിച്ചത്.

വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കേരളത്തിലെ ഏറ്റവും വലിയ പൂരമായ തൃശൂര്‍ പൂരം ലോക ശ്രദ്ധയാകര്‍ഷിച്ച ഉത്സവമാണ്. കുടമാറ്റത്തിന്റെ വീഡിയോ കേരളത്തില്‍ തരംഗമായതിന് പിന്നാലെ പല വിദേശ ട്വിറ്റര്‍ അക്കൗണ്ടുകളും പങ്കുവച്ചിട്ടുണ്ട്.

വര്‍ണാലങ്കാരങ്ങളും ദേവ രൂപങ്ങളും കുടകളില്‍ നിറഞ്ഞു. പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് നടത്തിയ കുടമാറ്റത്തില്‍ ഓരോന്നും ഒന്നിനൊന്ന് മികച്ച് നിന്നു. മെസിയുടെ ആരാധകരുടെ പല വിദേശ ട്വിറ്റര്‍ അക്കൗണ്ടുകളും തൃശൂര്‍ പൂരത്തിന്റെ സവിശേഷതയും വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

പിന്നാലെയാണ് വിമര്‍ശനങ്ങള്‍ക്കൊപ്പം അഭിന്ദനങ്ങളുമുണ്ടായത്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. ചില പോസ്റ്റുകള്‍ വായിക്കാം.... 

1.2 മില്ല്യന്‍ ആളുകള്‍ പങ്കെടുത്ത ഏഷ്യയിലെ ഏറ്റവും വലിയ ഉല്‍സവത്തിലാണ് മെസ്സിക്ക് അഭിനന്ദനങ്ങള്‍ നല്‍കിയതെന്നാണ് ഒരു ട്വിറ്റര്‍ അക്കൗണ്ടില്‍ പറഞ്ഞിരിക്കുന്നത്. ഒട്ടേറേ ഫോളോവേഴ്സുള്ള ഗോള്‍ ഇന്ത്യ ഡോട്ട് കോമും വാര്‍ത്ത പങ്കിവച്ചിട്ടുണ്ട്. നേരത്തെ, ലോകകപ്പിനിടെ കേരളത്തിലെ ആവേശവും ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ ദൃശ്യങ്ങളും ഫോട്ടോകളും ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.
 

Latest Videos
Follow Us:
Download App:
  • android
  • ios