അവസാന ഓവറുകളില്‍ ധോണി- ജഡ്ഡു സഖ്യം ആളിക്കത്തി! ഡല്‍ഹിക്കെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മാന്യമായ സ്‌കോര്‍
പ്ലേ ഓഫ് ഉറപ്പിക്കാനാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇറങ്ങുന്നതെങ്കില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താാനണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിറങ്ങുന്നത്.
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിന് 168 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈയുടെ ടോപ് സ്‌കോറര്‍ 25 റണ്‍സെടുത്ത ശിവം ദുബെയാണ്. ആര്‍ക്കും 30നപ്പുറം നേടാന്‍ പോലും സാധിച്ചില്ല. ഏഴ് വിക്കറ്റുകള്‍ ഡല്‍ഹിക്ക് നഷ്ടമായി. മിച്ചല്‍ മാര്‍ഷ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അക്‌സര്‍ പട്ടേലിന് രണ്ട് വിക്കറ്റുണ്ട്. ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പ്ലേ ഓഫ് ഉറപ്പിക്കാനാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇറങ്ങുന്നതെങ്കില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താാനണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിറങ്ങുന്നത്. 11 കളിയില്‍ 13 പോയന്റുമായി രണ്ടാം സ്ഥാനത്താണ് ധോണിയുടെ ചെന്നൈ.
ഡെവോണ്‍ കോണ്‍വെയുടെ (10) വിക്കറ്റാണ് ചെന്നൈയ്ക്ക് ആദ്യം നഷ്ടമാവുന്നത്. അഞ്ചാം ഓവറിലാണ് കോണ്‍വെ മടങ്ങുന്നത്. തുടക്കം മുതല്‍ സ്വതസിദ്ധമായ രീതിയില്‍ കളിക്കാന്‍ അദ്ദേഹം ബുദ്ധിമുട്ടിയിരുന്നു. മൂന്നാം ഓവറില്‍ പുറത്താവുന്നതില്‍ രക്ഷപ്പെടുകയും ചെയ്തു. ഖലീല്‍ അഹമ്മദിന്റെ പന്ത് ബാറ്റിലുരസി വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ട് കയ്യിലൊതുക്കിയിരുന്നു. എന്നാല്‍ ഖലീല്‍ മാത്രമാണ് അപ്പീല്‍ ചെയ്തത്. റിവ്യൂ കൊടുത്തതുമില്ല. വീഡിയോയില്‍ പന്ത് ബാറ്റിലുരസിയെന്ന് വ്യക്തമായിരുന്നു. എന്നാല്‍ അധികനേരം ക്രീസില്‍ തുടരാന്‍ കോണ്‍വെയ്ക്ക് സാധിച്ചില്ല. അക്‌സറിന്റെ ആദ്യ ഓവറില്‍ തന്നെ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
അക്‌സര്‍ അടുത്ത ഓവറില്‍ റിതുരാജ് ഗെയ്കവാദിനേയും അക്‌സര്‍ മടക്കി. ലോംഗ് ഓഫില്‍ അമന്‍ ഹക്കീമിന് ക്യാച്ച്. 12 പന്തില്‍ ഏഴ് റണ്‍സ് മാത്രം നേടിയ മൊയീന്‍ അലിയെ കുല്‍ദീപ് യാദവും മടക്കി. പതിയെ കളിച്ചുവരികയായിരുന്ന രഹാനെയാവട്ടെ (21) ലളിത് യാദവിന്റെ തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചില്‍ മടങ്ങി. പിന്നീട് ശിവം ദുബെയുടെ (12 പ ന്തില്‍ 25) ഇന്നിംഗ്‌സാണ് ചെന്നൈയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. മൂന്ന് സിക്‌സുകള്‍ നേടിയ ദുബെയെ മിച്ചല്‍ മാര്‍ഷ് മടക്കുകയു ചെയ്തു. 17 പന്തില്‍ 23 റണ്‍സ് നേടിയ അമ്പാട്ടി റായുഡു ഖലീലിന്റെ പന്തിലും മടങ്ങി. അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജയും (16 പന്തില്‍ 21) ധോണിയും (9 പന്തില്‍ 20) സാഹചര്യത്തിനൊത്ത് ഉയര്‍ന്നതോടെ ചെന്നൈയ്ക്ക് മാന്യമായി സ്‌കോര്‍ ഉയര്‍ത്താനായി. ജഡേജയും ധോണിയും അവസാന ഓവറില്‍ മിച്ചല്‍ മാര്‍ഷിന് വിക്കറ്റ് നല്‍കി. ധോണിയുടെ ഇന്നിംഗ്സില്‍ രണ്ട് സിക്സും ഒരു ഫോറുമുണ്ടായിരുന്നു. ദീപക് ചാഹര്‍ (1), തുഷാര്‍ ദേഷ്പാണ്ഡെ (0) പുറത്താവാതെ നിന്നു.
ഡല്‍ഹി കാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍, ഫിലിപ് സാള്‍ട്ട്, മിച്ചല്‍ മാര്‍ഷ്, റിലീ റൂസ്സോ, അക്സര്‍ പട്ടേല്‍, അമന്‍ ഹക്കീം ഖാന്‍, ലളിത് യാദവ്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്, ഇഷാന്ത് ശര്‍മ.
ചെന്നൈ സൂപ്പര്‍ കിംഗ്സ്: റിതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ, അജിന്‍ക്യ രഹാനെ, അമ്പാട്ടി റായുഡു, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി, ദീപക് ചാഹര്‍, മതീഷ പതിരാന, തുഷാര്‍ ദേഷ്പാണ്ഡെ, മഹീഷ് തീക്ഷണ.
രോഹിത് ശര്‍മ്മയുടെ ഐപിഎല്‍ ഭാവി കയ്യാലപ്പുറത്ത്; കാരണം വിശദീകരിച്ച് മുന്‍താരം