പിന്നിലായത് രോഹിത്തും കോലിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍! ഐപിഎല്ലില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് വാര്‍ണര്‍
ണ്ടാം സ്ഥാനത്തും വാര്‍ണര്‍ തന്നെയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 1075 റണ്‍സുണ്ട് വാര്‍ണര്‍ക്ക്. ഇതിനെല്ലാം താഴെയാണ് ഇന്ത്യന്‍ താരങ്ങള്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 1057 റണ്‍സ് നേടിയ പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ് മൂന്നാമത്.
ധരംശാല: ഐപിഎല്‍ 2023 സീസണില്‍ അവസാന മത്സരം കളിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് താരം ഡേവിഡ് വാര്‍ണര്‍ മടങ്ങുന്നത് റെക്കോര്‍ഡോടെ. ഐപിഎല്‍ ചരിത്രത്തില്‍ ഒരു എതിരാളിക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡാണ് വാര്‍ണര്‍ സ്വന്തം പേരിലാക്കിയത്. സ്വന്തം റെക്കോര്‍ഡ് തന്നെയാണ് റെക്കോര്‍ഡ് തന്നെയാണ് വാര്‍ണര്‍ തിരുത്തിക്കുറിച്ചത്. ഇക്കാര്യത്തില്‍ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെല്ലാം ഓസ്‌ട്രേലിയക്കാരന് പിന്നിലാണ്.
പഞ്ചാബിനെതിരെ വാര്‍ണര്‍ 31 പന്തില്‍ 46 റണ്‍സെടുത്ത് പുറത്തായിരുന്നു. രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വാര്‍ണറുടെ ഇന്നിംഗ്‌സ്. ഇന്നിംഗ്‌സിനിടെയാണ് വാര്‍ണര്‍ നേട്ടം സ്വന്തമാക്കിയത്. ഇപ്പോള്‍ പഞ്ചാബിനെതിരെ വാര്‍ണര്‍ക്ക് 1105 റണ്‍സുണ്ട്. രണ്ടാം സ്ഥാനത്തും വാര്‍ണര്‍ തന്നെയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 1075 റണ്‍സുണ്ട് വാര്‍ണര്‍ക്ക്. ഇതിനെല്ലാം താഴെയാണ് ഇന്ത്യന്‍ താരങ്ങള്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 1057 റണ്‍സ് നേടിയ പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ് മൂന്നാമത്. കൊല്‍ക്കത്തക്കെതിരെ 1040 റണ്‍സ് നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നാലാമതുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി അഞ്ചാമതുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 1030 നേടാന്‍ കോലിക്കായിരുന്നു.
വാര്‍ണര്‍ ഉള്‍പ്പെടെയുളള താരങ്ങളുടെ കരുത്തില്‍ പഞ്ചാബിനെതിരെ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 213 റണ്‍സാണ് ഡല്‍ഹി നേടിയത്. ധരംശാലയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹിക്ക് റിലീ റൂസ്സോ (37 പന്തില്‍ 82), പൃഥ്വി ഷോ (38 പന്തില്‍ 54) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഡല്‍ഹിക്ക് നഷ്ടമായ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് സാം കറനാണ്. 12 കളിയില്‍ 12 പോയന്റുള്ള പഞ്ചാബിന് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ശേഷിക്കുന്ന രണ്ട് കളിയും ജയിക്കണം. മറുവശത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചെങ്കിലും മാനം കാക്കാനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങുന്നത്.