ചെപ്പോക്കിൽ ആളിപ്പടരാനാകാതെ മുംബൈ, നായകൻ സംപൂജ്യൻ, രക്ഷിച്ചത് വധേര; ചെന്നൈക്ക് മുന്നിൽ ചെറിയ വിജയലക്ഷ്യം

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ എല്ലാവരെയും ആദ്യമൊന്ന് ഞെട്ടിച്ചു. നായകൻ രോഹിത് ശര്‍മ്മയ്ക്ക് പകരം ഇഷാൻ കിഷനൊപ്പം കാമറൂണ്‍ ഗ്രീനാണ് ഓപ്പണിംഗിന് എത്തിയത്. എന്നാല്‍, തുടക്കത്തിലേ വിക്കറ്റ് നഷ്ടപ്പെടുത്തുന്ന പതിവിന് മാത്രം മാറ്റമുണ്ടായില്ല

csk vs mi mumbai indians low total against chennai super kings btb

ചെന്നൈ: ചെപ്പോക്കിന്‍റെ മണ്ണില്‍ മുംബൈ ഇന്ത്യൻസിന്‍റെ ബാറ്റിംഗ് കരുത്തിനെ പൂട്ടിയിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 64 റണ്‍സെടുത്ത നെഹാല്‍ വധേരയാണ് മുംബൈയെ രക്ഷിച്ച് നിര്‍ത്തിയത്. സൂര്യകുമാര്‍ യാദവിന്‍റെ 26 റണ്‍സും നിര്‍ണായകമായി. ചെന്നൈക്കായി മതീക്ഷ പതിറാണ മൂന്ന് വിക്കറ്റുകള്‍ നേടി. ദീപക് ചഹാറും തുഷാര്‍ ദേശ്പാണ്ഡെയും രണ്ട് വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ എല്ലാവരെയും ആദ്യമൊന്ന് ഞെട്ടിച്ചു. നായകൻ രോഹിത് ശര്‍മ്മയ്ക്ക് പകരം ഇഷാൻ കിഷനൊപ്പം കാമറൂണ്‍ ഗ്രീനാണ് ഓപ്പണിംഗിന് എത്തിയത്. എന്നാല്‍, തുടക്കത്തിലേ വിക്കറ്റ് നഷ്ടപ്പെടുത്തുന്ന പതിവിന് മാത്രം മാറ്റമുണ്ടായില്ല. ഇത്തവണ ഗ്രീനാണ് (നാല് പന്തില്‍ ആറ്) നിരാശപ്പെടുത്തി മടങ്ങിയത്.  ഇഷാനും (ഒമ്പത് പന്തില്‍ ഏഴ്) കാര്യമായ സംഭാവനകള്‍ നല്‍കാതെ മടങ്ങി.

മൂന്നാമനായെത്തിയ രോഹിത് സ്കോര്‍ ബോര്‍ഡ് ഒന്ന് തുറക്കുക പോലും ചെയ്യാതെ തിരികെ കയറിയത് മുംബൈക്ക് കനത്ത ക്ഷീണമായി മാറി. പിന്നീട് ഒത്തുച്ചേര്‍ന്ന നെഹാല്‍ വധേര - സൂര്യകുമാര്‍ യാദവ് സഖ്യമാണ് ടീമിനെ ദുരവസ്ഥയില്‍ നിന്ന് കരകയറ്റിയത്. വധേര ഒരറ്റത്ത് ക്ഷമയോടെ പിടിച്ചുനിന്നു. 22 പന്തില്‍ 26 റണ്‍സെടുത്ത സൂര്യയെ രവീന്ദ്ര ജഡ‍േജ പുറത്താക്കുകയും ചെയ്തു. കൂട്ടത്തകര്‍ച്ചക്കിടെ മുംബൈക്ക് താങ്ങും തണലുമായി മാറാൻ വധേരയ്ക്ക് സാധിച്ചു.

46 പന്തിലാണ് താരം അര്‍ധ സെഞ്ചുറി തികച്ചത്. ജഡേജയെ ഒരോവറില്‍ മൂന്ന് വട്ടം ഫോറിന് പായിച്ച് വധേര മുന്നേറുകയും ചെയ്തു. പക്ഷേ, മതീക്ഷ പതിറാണയുടെ അളന്നുമുറിച്ച പന്ത് വധേരയുടെ വിക്കറ്റുകള്‍ തെറിപ്പിച്ചു. 51 പന്തില്‍ 64 റണ്‍സാണ് വധേര കുറിച്ചത്. പകരമെത്തിയ ടിം ഡേവിഡ‍ിനും അവസാന ഓവറുകള്‍ കത്തിക്കാനാകാതെ വന്നതോടെ മുംബൈയുടെ 150 കടക്കാമെന്ന പ്രതീക്ഷയും അസ്തമിച്ചു. 

അത് 'വല്ലാത്തൊരു തള്ളായായി' പോയി! ഐപിഎല്ലിന് മുമ്പ് പരാഗ് കുറിച്ചത്, സേവനങ്ങൾക്ക് പെരുത്ത് നന്ദിയെന്ന് ആരാധകർ

Latest Videos
Follow Us:
Download App:
  • android
  • ios