ധോണിയുടെ കാര്യത്തില്‍ ആശങ്ക വേണ്ട! എന്നാല്‍ സ്‌റ്റോക്‌സിന്റെ കാര്യം അങ്ങനെയല്ല; സിഎസ്‌കെയ്ക്ക് കനത്ത നഷ്ടം
ബെന്‍ സ്‌റ്റോക്‌സിന് അടുത്ത മത്സരങ്ങളിലൊന്നും തിരിച്ചുവരാനാവില്ല. വരുന്ന മൂന്ന് മത്സരങ്ങള്‍ കൂടി അദ്ദേഹത്തിന് നഷ്ടമാവും. അദ്ദേഹത്തിന് പൂര്‍ണകായിക ക്ഷമത കൈവരിക്കാന്‍ ഒരാഴ്ച്ചകൂടി വേണ്ടിവരും.
ചെന്നൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരം പരിക്കോടെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി പൂര്‍ത്തിയാക്കിയിരുന്നത്. എന്നിട്ടും ധോണി 17 പന്തില്‍ ഒരു ഫോറും മൂന്ന് സിക്സും സഹിതം പുറത്താകാതെ 32 റണ്‍സ് നേടി. ചെന്നൈക്ക് വിജയപ്രതീക്ഷ നല്‍കാന്‍ ധോണിക്കായിരുന്നു. എന്നാല്‍ ധോണി റണ്‍ പൂര്‍ത്തിയാക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. മത്സരശേഷം ധോണിയുടെ പരിക്ക് സ്ഥിരീകരിക്കുകയും ചെയ്തു.
ഫ്‌ളമിംഗ് വിശദീകരിച്ചതിങ്ങനെ... ''ധോണിയുടെ കാല്‍മുട്ടിന് പരിക്കുണ്ട്. സീസണ്‍ തുടങ്ങുന്നതിന് മുമ്പുള്ള പരിക്കാണിത്. എന്നാല്‍ വരും മത്സരങ്ങളില്‍ ധോണിതന്നെ നയിക്കുമെന്നാണ് പ്രതീക്ഷ. അദ്ദേഹം പ്രൊഫഷണലി ഫിറ്റാണ്. ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം പരിശീലനം ആരംഭിച്ചിരുന്നു.'' ഫ്ളെമിംഗ് പറഞ്ഞു. ധോണി കളിക്കുമെന്നുള്ള കാര്യം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥനും ഉറപ്പുവരുത്തി. വരും മത്സരങ്ങളില്‍ ധോണി കളിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ബെന്‍ സ്‌റ്റോക്‌സിന് അടുത്ത മത്സരങ്ങളിലൊന്നും തിരിച്ചുവരാനാവില്ല. വരുന്ന മൂന്ന് മത്സരങ്ങള്‍ കൂടി അദ്ദേഹത്തിന് നഷ്ടമാവും. അദ്ദേഹത്തിന് പൂര്‍ണകായിക ക്ഷമത കൈവരിക്കാന്‍ ഒരാഴ്ച്ചകൂടി വേണ്ടിവരും. കാശി വിശ്വനാഥന്‍ പറയുന്നതിങ്ങനെ... ''ബെന്‍ പരിക്കില്‍ നിന്ന് മോചിതനായികൊണ്ടിരിക്കുകയാണ്. ഏപ്രില്‍ 30ന് നടക്കുന്ന മത്സരത്തിന് മുമ്പ് അദ്ദേഹം ഫിറ്റാവും. ചിലപ്പോള്‍ 27ന് നടക്കുന്ന മത്സരത്തില്‍ തന്നെ അദ്ദേഹം കളിക്കാന്‍ സാധ്യതയുണ്ട്.'' അദ്ദേഹം വിശദമാക്കി.
16.25 കോടിക്കാണ് സ്‌റ്റോക്‌സിനെ ചെന്നൈ ടീമിലെത്തിച്ചത്. രണ്ട് മത്സരങ്ങള്‍ കളിച്ച സ്‌റ്റോക്‌സിന് അത്രത്തോളം മത്സരങ്ങള്‍ നഷ്ടമാവുകയും ചെയ്തു. ഇരു മത്സരങ്ങളിലം യഥാക്രമം 7, 8 എന്നിങ്ങനെയായിരുന്നു സ്‌റ്റോക്‌സിന്റെ സ്‌കോറുകള്‍ ഒരോവറാണ് താരമെറിഞ്ഞത്. അതേസമയം, ദീപക് ചാഹറിനാവട്ടെ സീസണ്‍ തന്നെ നഷ്ടമാവാന്‍ സാധ്യതയേറെയാണ്. ഈ സീസണില്‍ ചെന്നൈയെ പരിക്ക് വിടാതെ പിടികൂടിയിരിക്കുകയാണ്. പരിക്കേറ്റ കെയ്ല്‍ ജെയ്മിസണും മുകേഷ് ചൗധരിയും സീസണില്‍ നിന്ന് പിന്മാറിയിരുന്നു. സിസാന്‍ഡ മഗാല, സിമ്രാന്‍ജീത് എന്നിവരെല്ലാം പരിക്കേറ്റ് വിശ്രമത്തിലാണ്.
ദാ പോയി, ദേ വന്നു! വിവാഹത്തിനായി പോയ ഓൺറൗണ്ടർ അതിവേഗം തന്നെ തിരിച്ചെത്തി, പ്രതീക്ഷയോടെ ക്യാപിറ്റൽസ്