ധോണിയുടെ പരിക്ക്: നിര്‍ണായക അപ്‌ഡേഷന്‍ പുറത്തുവിട്ട് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ്
പരിക്കുണ്ടെന്ന സംശയം സിഎസ്‌കെ കോച്ച് സ്റ്റീഫന്‍ ഫ്ളെമിംഗും പങ്കുവെച്ചിരുന്നു. ധോണിയുടെ കാല്‍മുട്ടിനാണ് പരിക്കെന്നും സീസണിന്റെ തുടക്കം മുതല്‍ തന്നെ ധോണിയുടെ കാല്‍മുട്ടിന് പരിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണിക്ക് പരിക്കാണെന്ന വാര്‍ത്തുകളുണ്ടായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഇടയ്ക്ക് ധോണി ഓടാന്‍ പ്രയാസപ്പെടുകയുണ്ടായി. അതിവേഗത്തില്‍ ഡബിള്‍ ഓടിയെടുക്കാറുള്ള ധോണി പതിവില്‍ നിന്ന് വ്യത്യസ്തമായി സിംഗിളുകളിലാണ് ശ്രദ്ധയൂന്നിയത്. വിക്കറ്റിനിടയിലെ മറ്റൊരു അതിവേഗ ഓട്ടക്കാരനായ രവീന്ദ്ര ജഡേജ കൂടെയുണ്ടായിട്ടും ധോണിക്ക് സിംഗിളുകള്‍ ഡബിളുകളാക്കി മാറ്റാനായില്ല.
പരിക്കുണ്ടെന്ന സംശയം സിഎസ്‌കെ കോച്ച് സ്റ്റീഫന്‍ ഫ്ളെമിംഗും പങ്കുവെച്ചിരുന്നു. ധോണിയുടെ കാല്‍മുട്ടിനാണ് പരിക്കെന്നും സീസണിന്റെ തുടക്കം മുതല്‍ തന്നെ ധോണിയുടെ കാല്‍മുട്ടിന് പരിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ആരാധകര്‍ക്ക് ആശ്വസിക്കാവുന്ന പുതിയ വിവരം പങ്കുവെക്കുകയാണ് ഫ്ളെമിംഗ്. വരും മത്സരങ്ങളില്‍ ധോണി നയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം പ്രൊഫഷണലി ഫിറ്റാണ്. ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം പരിശീലനം ആരംഭിക്കുന്നത്. റാഞ്ചിയില്‍ അദ്ദേഹം പരിശീലനം നടത്തിയിരുന്നു. എന്നാല്‍ ശരിക്കുമുള്ള പ്രീ സീസണില്‍ ചെന്നൈയില്‍ വച്ചായിരുന്നു.'' ഫ്‌ളെമിംഗ് പറഞ്ഞു.
ഈ സീസണില്‍ ചെന്നൈയെ പരിക്ക് വിടാതെ പിടികൂടിയിരിക്കുകയാണ്. പരിക്കേറ്റ കെയ്ല്‍ ജെയ്മിസണും മുകേഷ് ചൗധരിയും സീസണില്‍ കളിക്കില്ല. സിസാന്‍ഡ മഗാല, ദീപക് ചഹര്‍, ബെന്‍ സ്റ്റോക്സ്, സിമ്രാന്‍ജീത് എന്നിവരെല്ലാം പരിക്കേറ്റ് വിശ്രമത്തിലാണ്. ഇതിന് പിന്നാലെയാണിപ്പോള്‍ നായകന്‍ ധോണിയെയും പരിക്ക്.
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരാജയപ്പെട്ടെങ്കിലും നായകന്‍ ധോണി ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. രാജസ്ഥാന്റെ 175 റണ്‍സ് പിന്തുടരവെ എട്ടാമനായി ക്രീസിലെത്തിയ ധോണി 17 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 32 റണ്‍സ് നേടി. അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജയ്‌ക്കൊപ്പമുള്ള ധോണിയുടെ ബാറ്റിംഗാണ് മത്സരത്തില്‍ സിഎസ്‌കെയ്ക്ക് പ്രതീക്ഷ നല്‍കിയത്.
ക്യാപ്റ്റനായുള്ള 200-ാം മത്സരത്തില്‍ ധോണിക്ക് ആദരം; മറുപടി പ്രസംഗം വിമര്‍ശകരെ പോലും ആരാധകരാക്കും