ഇനിയും സ്ലോ ആയാല്‍ 'പടിക്കല്‍' വീണ്ടും കലമുടയും! എടുത്ത് പുറത്തിടൂ; ദേവ്ദത്തിനെതിരെ ട്രോള്‍ മഴ
ദേവ്ദത്ത് പടിക്കലും റിയാന്‍ പരാഗും ക്രീസില്‍ നില്‍ക്കേ അവസാന ഓവറില്‍ ജയിക്കാന്‍ 19 റണ്‍സാണ് റോയല്‍സിന് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ പരാഗ് ഫോര്‍ നേടിയപ്പോള്‍ രണ്ടാം ബോളില്‍ ഒരു ലെഗ്‌ബൈ റണ്‍ ഓടിയെടുത്തു.
ജയ്പൂര്‍: നാല് വര്‍ഷത്തിന് ശേഷം സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലേക്കുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ തിരിച്ചുവരവ് കണ്ണീരോടെ. ഐപിഎല്‍ പതിനാറാം സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനോട് അര്‍ഹിച്ച ജയം കളഞ്ഞുകുളിക്കുകയായിരുന്നു റോയല്‍സ്. 155 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സിന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ 20 ഓവറില്‍ 6 വിക്കറ്റിന് 144 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
10 റണ്‍സിനാണ് കെ എല്‍ രാഹുലും സംഘവും ജയിച്ചത്. യശസ്വി ജയ്‌സ്വാളും (44) ജോസ് ബട്‌ലറും (40) നല്‍കിയ മികച്ച തുടക്കത്തിന് ശേഷമാണ് രാജസ്ഥന്‍ തോല്‍വി സമ്മതിച്ചത്. നായകന്‍ സഞ്ജു സാംസണും (2) വെടിക്കെട്ട് വീരന്‍ ഷിംറോണ്‍ ഹെറ്റ്‌മെയറും (2) ബാറ്റിംഗില്‍ പരാജയമായി. റിയാന്‍ പരാഗിനും (15) ദേവ്ദത്ത് പടിക്കലിനും (26) മത്സരം ഫിനിഷ് ചെയ്യാന്‍ സാധിച്ചതുമില്ല.
ദേവ്ദത്ത് പടിക്കലും റിയാന്‍ പരാഗും ക്രീസില്‍ നില്‍ക്കേ അവസാന ഓവറില്‍ ജയിക്കാന്‍ 19 റണ്‍സാണ് റോയല്‍സിന് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ പരാഗ് ഫോര്‍ നേടിയപ്പോള്‍ രണ്ടാം ബോളില്‍ ഒരു ലെഗ്‌ബൈ റണ്‍ ഓടിയെടുത്തു. എന്നാല്‍ മൂന്നാം പന്തില്‍ പടിക്കല്‍(21 പന്തില്‍ 26) വിക്കറ്റിന് പിന്നില്‍ പുരാന്റെ കൈകളിലെത്തി. നാലാം പന്തില്‍ ദീപക് ഹൂഡയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ ധ്രുവ് ജൂരെല്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി.
അവശേഷിച്ച രണ്ട് പന്തുകളില്‍ 2, 1 റണ്‍സുകള്‍ മാത്രമേ അശ്വിന് നേടാനായുള്ളൂ. അശ്വിന്‍ 2 പന്തില്‍ 3* ഉം പരാഗ് 12 പന്തില്‍ 15* ഉം റണ്ണുമായി പുറത്താവാതെ നിന്നു. 16-ാം ഓവറിലെ രണ്ടാം പന്ത് മുതല്‍ ക്രീസില്‍ ഒന്നിച്ച് നിന്നിട്ടും ഇഴഞ്ഞാണ് പടിക്കല്‍- പരാഗ് സഖ്യം മുന്നോട്ട് പോയത്. തോല്‍വി കാരണമായി പറയുന്നതും ഇവരുടേയും ബാറ്റിംഗാണ്. കൂടാതെ പടിക്കലിനെതിരെ ട്രോളുകളും വന്നു. ട്വിറ്ററില്‍ വന്ന ചില ട്രോളുകള്‍ വായിക്കാം...
ഇവന് മാത്രം എങ്ങനെയാണ് ഇത്രയും അവസരം ലഭിക്കുന്നത്; പരാഗിനെ പൊരിച്ച് ആരാധകര്‍