ബാറ്റിംഗ് കരുത്തില്‍ ചെന്നൈ! എറിഞ്ഞുവീഴ്ത്താന്‍ ഗുജറാത്ത്; ചെപ്പോക്കില്‍ ആദ്യ ക്വാളിഫയര്‍- സാധ്യതാ ഇലവന്‍

പതിനാലില്‍ പത്ത് കളിയും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായാണ് ഗുജറാത്ത് ക്വാളിഫയറിന് യോഗ്യത നേടിയത്. സീസണിലെ ഏറ്റവും സന്തുലിതമായ ടീമാണ് ഗുജറാത്ത്. ശുഭ്മാന്‍ ഗില്ലിന്റെ മിന്നും ഫോമാണ് ബാറ്റിംഗ് നിരയുടെ കരുത്ത്.

chennai super kings vs gujarat titans ipl first qualifier preview and probable eleven saa

ചെന്നൈ: ഐപിഎല്‍ സീസണിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ആദ്യ ക്വാളിഫയറില്‍ നിലിവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. വൈകീട്ട് 7.30ന്  ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ജയിക്കുന്നവര്‍ നേരിട്ട് ഫൈനലിലെത്തും. തോല്‍ക്കുന്നവര്‍ക്ക് രണ്ടാം ക്വാളിഫയറെന്ന നോക്കൗട്ട് കടമ്പ കൂടി കടക്കേണ്ടി വരും. ഇതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇരുവരും ആഗ്രഹിക്കുന്നില്ല.

പതിനാലില്‍ പത്ത് കളിയും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായാണ് ഗുജറാത്ത് ക്വാളിഫയറിന് യോഗ്യത നേടിയത്. സീസണിലെ ഏറ്റവും സന്തുലിതമായ ടീമാണ് ഗുജറാത്ത്. ശുഭ്മാന്‍ ഗില്ലിന്റെ മിന്നും ഫോമാണ് ബാറ്റിംഗ് നിരയുടെ കരുത്ത്. കഴിഞ്ഞ രണ്ട് കളിയിലും സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്‍ ഓറഞ്ച് ക്യാപ് കൂടി ലക്ഷ്യമിട്ടാണ് ഇന്ന് ബാറ്റെടുക്കുന്നത്. കൂട്ടിന് ഡേവിഡ് മില്ലര്‍, വൃദ്ധിമാന്‍ സാഹ, വിജയ് ശങ്കര്, രാഹുല്‍ തെവാട്ടിയ എന്നിവരുമുണ്ട്. 

പര്‍പ്പിള്‍ ക്യാപിനായി മത്സരിക്കുന്ന മുഹമ്മദ് ഷമിയും റാഷിദ് ഖാനുമാണ് ഗുജറാത്തിന്റെ ബൗളിംഗ് നിരയെ നയിക്കുന്നത്. മോഹിത് ശര്‍മ, നൂര്‍ അഹമ്മദ് എന്നിവര്‍കൂടി ചേരുമ്പോള്‍ ഏതൊരു ബാറ്റിംഗ് നിരയും വിറയ്ക്കും. പിന്നെ ബാറ്റ് കൊണ്ടും പന്തുകൊണ്ടും നിര്‍ണായക സാന്നിധ്യമായി മുന്നില്‍ നിന്ന് നയിക്കാന്‍ ഹര്‍ദിക് പാണ്ഡ്യയും.

ബാറ്റിംഗ് കരുത്തിലാണ് ചെന്നൈ പ്ലേ ഓഫില്‍ കടന്നത്. ഡെവണ്‍ കോണ്‍വെയും ഋതുരാജും നല്‍കുന്ന ഉജ്ജ്വല തുടക്കം ശിവം ദൂബൈ, അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ എന്നിവര്‍ കൂടി ഏറ്റെടുക്കുമ്പോള്‍ ചെന്നൈക്ക് പ്രയാസമല്ല. പിന്നെ ഫിനിഷിംഗിന് തല ധോണിയുമുണ്ട്. ബൗളിംഗ് നിരയില്‍ വലിയ താരങ്ങളില്ലെങ്കിലും ദീപക് ചഹാറും തുഷാര്‍ ദേശ്പാണ്ഡെയും പാതിരാനയുമെല്ലാം കളി മാറ്റിമറിക്കാന്‍ പോന്നവരാണ്.

നീരജ് ചോപ്രയ്ക്ക് ചരിത്ര നേട്ടം! ജാവലിംഗ് ത്രോ പുരുഷ റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ താരം 

ഇതുവരെ ഏറ്റുമുട്ടിയ മൂന്ന് കളികളിലും ഗുജറാത്തിനായിരുന്നു. ചരിത്രമാവര്‍ത്തിച്ച് തുടര്‍ച്ചയായ രണ്ടാം ഫൈനലില്‍ എത്താമെന്ന് ഹര്‍ദിക് പാണ്ഡ്യയും സംഘവും മോഹിക്കുമ്പോള്‍ അഞ്ചാം കിരീടത്തിന് ഒരുപടി കൂടി അടുത്തെത്താമെന്ന പ്രതീക്ഷയിലാണ് ധോണിയും കൂട്ടരും. ഇരുടീമിന്റേയും സാധ്യതാ ഇലവന്‍ അറിയാം...

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ, അജിന്‍ക്യ രഹാനെ, അമ്പാട്ടി റായുഡു, ശിവം ദുബെ, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി, ദീപക് ചാഹര്‍, തുഷാര്‍ ദേഷ്പാണ്ഡെ, മതീഷ പതിരാന. 

ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ, ശുഭ്മുന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, സായ് സുദര്‍ശന്‍/ വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, യഷ് ദയാല്‍.

Latest Videos
Follow Us:
Download App:
  • android
  • ios