ഐപിഎല്‍ കിരീടം തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകള്‍ നടത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്
കഴിഞ്ഞ ഐപിഎല്ലില്‍ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടിവന്ന ചെന്നൈക്ക് ഇത്തവണ ആരാധകര്‍ പോലും അധികം സാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ വീണ്ടും തല ഉയര്‍ത്തിയ ചെന്നൈ ലീഗ് റൗണ്ടില്‍ ഗുജറാത്തിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് പ്ലേ ഓഫിലെത്തിയത്.
ഹൈദരാബാദ്: ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കീഴടക്കി അഞ്ചാം കിരീടം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ ട്രോഫി തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകള്‍ നടത്തി. ഇന്നലെയാണ് കിരീടവുമായി ചെന്നൈ ടീം പ്രതിനിധികള്‍ തിരുപ്പതി ക്ഷേത്രത്തിലെത്തിയത്. ട്രോഫി വെളുത്ത തുണികൊണ്ട് മൂടിയാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. ക്ഷേത്രത്തിലെ പൂജാരിമാരെ ട്രോഫി ഏല്‍പ്പിച്ചശേഷം പ്രത്യേക പൂജകള്‍ നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സണ്‍ ന്യൂസാണ് പുറത്തുവിട്ടത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് നേടിയ ഐപിഎല്‍ കിരീടവുമായി നില്‍ക്കുന്ന തിരുപ്പതിക്ഷേത്രത്തിലെ പൂജാരിമാരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഐപിഎല്ലില്‍ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടിവന്ന ചെന്നൈക്ക് ഇത്തവണ കടുത്ത ആരാധകര്‍ പോലും കിരീട സാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ വീണ്ടും തല ഉയര്‍ത്തിയ ചെന്നൈ ലീഗ് റൗണ്ടില്‍ ഗുജറാത്തിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് പ്ലേ ഓഫിലെത്തിയത്.
കളി തോല്‍പ്പിച്ചത് ഹാര്‍ദ്ദിക്കിന്‍റെ ഉപദേശമോ?, ഐപിഎല്‍ ഫൈനലിലെ അവസാന ഓവറിനെക്കുറിച്ച് മോഹിത് ശര്‍മ
ചെന്നൈയില്‍ നടന്ന ആദ്യ ക്വാളിഫയറില്‍ ഒന്നാമന്‍മാരായ ഗുജറാത്തിനെ വീഴ്ത്തി ഫൈനലില്‍ എത്തി. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത് ഗുജറാത്ത് 214 റണ്‍സടിക്കുകയും ഇടക്ക് പെയ്ത മഴമൂലം ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി പുനര്‍നിര്‍ണയിക്കുകയും ചെയ്തിട്ടും ചെന്നൈക്ക് ജയിക്കാനായി. കിരീടം ക്ഷേത്രത്തിലെത്തിച്ച് പൂജിച്ചതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും ഉയരുന്നുണ്ടെങ്കിലും ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്നാണ് ഇത്തവണ ടീം കിരീടം നേടിയതെന്നും അതിനാലാണ് കിരീടം തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പൂജിച്ചതെന്നുമാണ് ചെന്നൈ ടീം മാനേജെമെന്‍റിന്‍റെ വിശദീകരണം.
മഴകാരണം ഞായറാഴ്ച നടക്കേണ്ടിയിരുന്ന ഐപിഎല്‍ ഫൈനല്‍ റിസര്‍വ് ദിനമായ തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് സായ് സുദര്‍ശന്‍റെയും വൃദ്ധിമാന്‍ സാഹയുടെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സടിച്ചു. സാഹ 39 പന്തില്‍ 54 റണ്‍സെടുത്തപ്പള്‍ സുദര്‍ശന്‍ 47 പന്തില്‍ 96 റണ്‍സടിച്ച് പുറത്തായി. ചെന്നൈ ബാറ്റിംഗ് തുടങ്ങിയതിന് പിന്നാലെ കനത്ത മഴമൂലം മത്സരം നിര്‍ത്തിവെച്ചു.