കോണ്‍വെ- ഗെയ്കവാദ് സഖ്യം തുടങ്ങി! പഞ്ചാബ് കിംഗ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മികച്ച തുടക്കം

അവസാന മത്സരത്തിലെ തോല്‍വി മറികടന്ന് വിജയവഴിയില്‍ തിരിച്ചെത്താനാണ് പഞ്ചാബും ചെന്നൈയും ഇറങ്ങുന്നത്. പഞ്ചാബ് ടീമില്‍ ഹര്‍പ്രീത് ഭാട്ടിയ എത്തിയതാണ് ഒരേയൊരു മാറ്റം. ചെന്നൈ ടീമില്‍ മാറ്റങ്ങളൊന്നുമില്ല.

Chennai Super Kings got good start against Punjab Kings saa

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മികച്ച തുടക്കം. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ചെന്നൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 62 റണ്‍സെടുത്തിട്ടുണ്ട്. റിതുരാജ് ഗെയ്കവാദ് (33), ഡെവോണ്‍ കോണ്‍വെ (25) എന്നിവരാണ് ക്രീസില്‍. നേരത്തെ, ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 

അവസാന മത്സരത്തിലെ തോല്‍വി മറികടന്ന് വിജയവഴിയില്‍ തിരിച്ചെത്താനാണ് പഞ്ചാബും ചെന്നൈയും ഇറങ്ങുന്നത്. പഞ്ചാബ് ടീമില്‍ ഹര്‍പ്രീത് ഭാട്ടിയ എത്തിയതാണ് ഒരേയൊരു മാറ്റം. ചെന്നൈ ടീമില്‍ മാറ്റങ്ങളൊന്നുമില്ല. ചെന്നൈ കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റപ്പോള്‍ പഞ്ചാബ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് തോല്‍വി വഴങ്ങി.  ഓപ്പണിംഗില്‍ സ്ഥിരതയില്ലാത്തതാണ് പഞ്ചാബിന്റെ പ്രശ്‌നമെങ്കില്‍ ഓപ്പണിംഗാണ് ചെന്നൈയുടെ കരുത്ത്.

പോയിന്റ് പട്ടികയില്‍ നാലാമതാണ് ചെന്നൈ. എട്ട് മത്സരങ്ങളില്‍ 10 പോയിന്റാണ് അവര്‍ക്കുള്ളത്. രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ് എന്നിവര്‍ക്കും പത്ത് പോയിന്റാണെങ്കിലും റണ്‍റ്റേ് അടിസ്ഥാനത്തില്‍ ചെന്നൈ പിറകിലാണ്. ആറ് പോയിന്റുള്ള പഞ്ചാബ് ആറാമതാണ്.

പഞ്ചാബ് കിംഗ്‌സ് (പ്ലേയിംഗ് ഇലവന്‍): അഥര്‍വ ടൈഡെ, ശിഖര്‍ ധവാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, സിക്കന്ദര്‍ റാസ, സാം കുറാന്‍, ജിതേഷ് ശര്‍മ്മ, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് സിംഗ് ഭാട്ടിയ, കാഗിസോ റബാഡ, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്.

ചെന്നൈ സൂപ്പര്‍ കിംഗ്സ് (പ്ലേയിംഗ് ഇലവന്‍): റുതുരാജ് ഗെയ്ക്വാദ്, ഡെവണ്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, മൊയിന്‍ അലി, അമ്പാട്ടി റായിഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, മതീഷ പതിരണ, തുഷാര്‍ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ.
 

Latest Videos
Follow Us:
Download App:
  • android
  • ios