ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തോറ്റെങ്കിലും റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി ശിവം ദുബെ
രാജസ്ഥാന്‍ റോയല്‍സിനെ തേടിയും ഒരു റെക്കോര്‍ഡെത്തി. സിഎസ്‌കെയ്‌ക്കെതിരെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ജയങ്ങള്‍ സ്വന്തമാക്കുന്ന ടീമില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍. രാജസ്ഥാനും ഡല്‍ഹി കാപിറ്റല്‍സിനും രണ്ട് വിജയങ്ങള്‍ വീതമായി.
ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരം പരാജയപ്പെട്ടെങ്കിലും നേട്ടങ്ങളുടെ പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ശിവം ദുബെയും. ചെന്നൈയ്ക്ക് വേണ്ടി തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി അഞ്ചാമത്തെ താരമായിരിക്കുകയാണ് ദുബെ. ഇന്നലെ രാജസ്ഥാനെതിരായ മത്സരത്തില്‍ 52 റണ്‍സാണ് ദുബെ നേടിയത്. ഇതില്‍ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടും.
തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയിട്ടുള്ള മുന്‍ സിഎസ്‌കെ താരം ഫാഫ് ഡു പ്ലെസിസിലാണ് ഒന്നാമത്. 2021ലായിരുന്നു നേട്ടം. ഈ വര്‍ഷം ഡെവോണ്‍ കോണ്‍വെയും തുടച്ചയായി നാല് അര്‍ധ സെഞ്ചുറികള്‍ നേടി. 2022ലും കോണ്‍വെ തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ചുറി നേടിയിരുന്നു. റുതുരാജ് ഗെയ്കവാദും (2020) പട്ടികയിലുണ്ട്. അന്ന് തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ചുറികളാണ് ഗെയ്കവാദ് നേടിയത്.
അതേസമയം, രാജസ്ഥാന്‍ റോയല്‍സിനെ തേടിയും ഒരു റെക്കോര്‍ഡെത്തി. സിഎസ്‌കെയ്‌ക്കെതിരെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ജയങ്ങള്‍ സ്വന്തമാക്കുന്ന ടീമില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍. രാജസ്ഥാനും ഡല്‍ഹി കാപിറ്റല്‍സിനും രണ്ട് വിജയങ്ങള്‍ വീതമായി. അഞ്ച് വിജയങ്ങള്‍ സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സാണ് ഒന്നാമത്. 2020ന് ശേഷം രാജസ്ഥാനും ചെന്നൈയും ഏഴ് തവണ നേര്‍ക്കുനേര്‍ വന്നു. ഇതില്‍ ആറ് തവണയും രാജസ്ഥാനായിരുന്നു ജയം.
ജയ്പൂരിലെ ഏറ്റവും ഉയര്‍ന്ന ഐപിഎല്‍ സ്‌കോറ് കൂടിയാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയ 202 റണ്‍സ്. 2008ലെ പ്രഥമ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നേടിയ 197 റണ്‍സാണ് പിന്നിലായത്. അതേസമയം, ചെന്നൈക്കെതിരായ മത്സരം രാജസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. സീസണില്‍ രണ്ടാം തവണയാണ് രാജസ്ഥാന്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിക്കുന്നത്. ജയ്പൂരില്‍ നടന്ന മത്സരത്തില്‍ 43 പന്തില്‍ 77 റണ്‍സാണ് ജയ്‌സ്‌വാള്‍ കുറിച്ചത്.
15 പന്തില്‍ 34 റണ്‍സെടുത്ത ധ്രുവ് ജുറലിന്റെ പ്രകടനവും നിര്‍ണായകമായി. ചെന്നൈക്കായി തുഷാര്‍ ദേശ്പാണ്ഡെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ശിവം ദുബെ (52), റുതുരാജ് ഗെയ്ക്‌വാദ് (47) എന്നിവരാണ് ചെന്നൈക്കായി പൊരുതി നോക്കിയത്. രാജസ്ഥാന്റെ ആദം സാംപ മൂന്ന് വിക്കറ്റുകളുമായി മിന്നി തിളങ്ങി.