ജയത്തിന് പിന്നാലെ ചെന്നൈക്ക് തിരിച്ചടി; സൂപ്പര്‍ താരത്തിന് പരിക്ക്, മത്സരങ്ങള്‍ നഷ്ടമാവും

സ്റ്റോക്സ് ശാരീരികക്ഷമത വീണ്ടെടുക്കുന്നതിനാണ് ടീമിപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും സ്റ്റോക്സ് തിരിച്ചെത്തുമ്പോള്‍ ആരെ ഒഴിവാക്കുമെന്നത് പിന്നീട് ആലോചിച്ച് തലപുകക്കേണ്ട കാര്യമാണെന്നും ഫ്ലെമിംഗ്

Ben Stokes will be out for a week says Stephen Fleming gkc

ചെന്നൈ: ഐപിഎല്ലില്‍ തുടര്‍ ജയങ്ങളുമായി മുന്നേറുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് തിരിച്ചടിയായി സൂപ്പര്‍ താരത്തിന്‍റെ പരിക്ക്. കാല്‍ പാദത്തിന് പരിക്കേറ്റ ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന് അടുത്ത ഒരാഴ്ച കൂടി ഐപിഎല്ലില്‍ കളിക്കാനാവില്ലെന്ന് ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് സ്ഥിരീകരിച്ചു. ഐപിഎല്‍ ലേലത്തില്‍ റെക്കോര്‍ഡ് തുകക്ക് ചെന്നൈ ടീമിലെത്തിച്ച സ്റ്റോക്സിന് ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ഇതുവരെ കളിക്കാനായത്.

ഏപ്രില്‍ എട്ടിന് നടന്ന മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ പരിക്ക് മൂലം കളിക്കാതിരുന്ന സ്റ്റോക്സ് പിന്നീട് ഇതുവരെ ചെന്നൈക്കായി കളത്തിലിറങ്ങിയിട്ടില്ല. പരിക്കുമൂലം വിട്ടുനിന്നിരുന്ന സ്റ്റോക്സിന് ഇന്നലെ വീണ്ടും ചെറിയ പരിക്കേറ്റുവെന്നും അതിനാല്‍ ഒരാഴ്ച കൂടി വിശ്രമം വേണ്ടിവരുമെന്നും ഫ്ലെമിംഗ് പറഞ്ഞു. സ്റ്റോക്സിന്‍റെ അഭാവം വെല്ലുവിളിയാണെങ്കിലും ടീം നന്നായി കളിക്കുന്നതിനാല്‍ വലിയ തോതില്‍ ബാധിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരശേഷം ഫ്ലെമിംഗ് പറഞ്ഞു.

സ്റ്റോക്സ് ശാരീരികക്ഷമത വീണ്ടെടുക്കുന്നതിനാണ് ടീമിപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും സ്റ്റോക്സ് തിരിച്ചെത്തുമ്പോള്‍ ആരെ ഒഴിവാക്കുമെന്നത് പിന്നീട് ആലോചിച്ച് തലപുകക്കേണ്ട കാര്യമാണെന്നും ഫ്ലെമിംഗ് പറ‍ഞ്ഞു. എം എസ് ധോണിയുടെ കാല്‍മുട്ടിന് പരിക്കുണ്ടെങ്കിലും അദ്ദേഹം അത് നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിനാല്‍ ആശങ്കയില്ലെന്നും ഫ്ലെമിംഗ് പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സ് ക്യാംപില്‍ 'രോമാഞ്ചിഫിക്കേഷന്‍'; ബട്‌ലര്‍ മുതല്‍ റൂട്ട് വരെ! രസകരമായ വീഡിയോ കാണാം

ധോണി തന്‍രെ പരിക്ക് നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ട്. എല്ലായ്പ്പോഴും ടീമിനാണ് അദ്ദേഹം പ്രാധാന്യം നല്‍കുന്നത്. കളിക്കാനാവാത്ത സാഹചര്യമോ ടീമിനായി ഒന്നും ചെയ്യാനാവാത്ത സാഹചര്യമോ വന്നാല്‍ അദ്ദേഹം സ്വയം മാറി നില്‍ക്കും. എന്നാല്‍ ഇപ്പോള്‍ അത്തരമൊരു സാഹചര്യമില്ലെന്നും അതിനാല്‍ ആശങ്കയില്ലെന്നും ഫ്ലെമിംഗ് പറഞ്ഞു.ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത ചെന്നൈ സീസണിലെ നാലാം ജയം സ്വന്തമാക്കിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios