രഹാനെയെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചു വിളിക്കാന്‍ കാരണം ധോണിയുടെ നിര്‍ണായക ഇടപെടല്‍

രഹാനെയെ പോലെ പരിചയ സമ്പന്നനും വിദേശത്ത് മികച്ച റെക്കോര്‍ഡുമുള്ള കളിക്കാരന്‍ ടീമില്‍ വേണമെന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നിര്‍ബന്ധവും മുന്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ടീമിലെത്താന്‍ കാരണമായി.

BCCI seeks MS Dhoni's inputs before including Ajinkya Rahane in Test team reports gkc

ചെന്നൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുളള ഇന്ത്യന്‍ ടീമില്‍ അജിങ്ക്യാ രഹാനെയെ ഉള്‍പ്പെടുത്താന്‍ കാരണാമായത് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനായ എം എസ് ധോണിയുടെ നിര്‍ണായക ഇടപെടലെന്ന് റിപ്പോര്‍ട്ട്. മോശം ഫോമിനെത്തുടര്‍ന്ന് ഒന്നര വര്‍ഷം മുമ്പ് ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ രഹാനെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീം പ്രഖ്യാപിക്കുന്നതിന് മുമ്പ് സെലക്ടര്‍മാരും ടീം മാനേജ്മെന്‍റും ധോണിയുടെ അഭിപ്രായം തേടിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

രഹാനെയെ പോലെ പരിചയ സമ്പന്നനും വിദേശത്ത് മികച്ച റെക്കോര്‍ഡുമുള്ള കളിക്കാരന്‍ ടീമില്‍ വേണമെന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നിര്‍ബന്ധവും മുന്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ടീമിലെത്താന്‍ കാരണമായി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം സ്റ്റാന്‍ഡ് ബൈ താരങ്ങളായി യുവതാരങ്ങളായ സര്‍ഫ്രാസ് ഖാന്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്‌വാദ്, മുകേഷ് കുമാര്‍, നവദീപ് സെയ്നി എന്നിവരെ അയക്കാനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമിലുള്ള താരങ്ങള്‍ ഐപിഎല്ലില്‍ പ്ലേ ഓഫ് കളിക്കുന്നില്ലെങ്കില്‍ അവര്‍ മെയ് അവസാനത്തോടെ ഇംഗ്ലണ്ടിലേക്ക് പോകാനും ഏതാനും സന്നാഹ മത്സരങ്ങളില്‍ കളിപ്പിക്കാനും ബിസിസിഐ ആലോചിക്കുന്നുണ്ട്.

ഒന്നരവര്‍ഷത്തിനുശേഷമാണ് അജിങ്ക്യാ രഹാനെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയത്. 2022 ജനുവരയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആണ് രഹാനെ അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് കളിച്ചത്. പിന്നീട് അതേവര്‍ഷം ഫെബ്രുവരിയില്‍ ശ്രീലങ്കക്കെതിരായ  നടന്ന ടെസ്റ്റ് പരമ്പരയില്‍ മോശം ഫോമിന്‍റെ പേരില്‍ രഹാനെയെയും പൂജാരയെയും ഒഴിവാക്കുകയായിരുന്നു. കൗണ്ടി ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ പൂജാര ടീമില്‍ തിരിച്ചെത്തിയപ്പോഴും രഹാനെ പുറത്തു തന്നെ നിന്നു.

സെല്‍ഫി എടുത്തു കൊടുക്കുന്നതിനിടെ ആരാധകന്‍റെ ഫോണിലേക്ക് കോള്‍; പിന്നീട് സഞ്ജു ചെയ്തത്-വീഡിയോ

പിന്നീട് എന്നാല്‍ ഐപിഎല്‍ ലേലത്തില്‍ അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്ക് ചെന്നൈ ടീമിലെത്തിയ രഹാനെക്ക് ആദ്യ മത്സരങ്ങളില്‍ ചെന്നൈയുടെ പ്ലേയിംഗ് ഇലവനില്‍  ഇടം ലഭിച്ചിരുന്നില്ല. ചെന്നൈയുടെ മൂന്നാം മത്സരത്തില്‍ വണ്‍ ഡൗണായി ക്രീസിലെത്തിയ രഹാനെ ഏതൊരു വെടിക്കെട്ട് ബാറ്ററും അമ്പരക്കുന്ന ബാറ്റിംഗ് പ്രകടനവുമായി മനം കവര്‍ന്നു.

സീസണില്‍ രണ്ട് അര്‍ധസെഞ്ചുറി അടക്കം അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 209 റണ്‍സടിച്ച രഹാനെയുടെ സ്ട്രൈക്ക് റേറ്റ് 199 ആണ്. കൊല്‍ക്കത്തക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ 29 പന്തില്‍ 71 റണ്‍സടിച്ച രഹാനെ കളിയിലെ താരമാകുകയും ചെയ്തിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios