ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അവൻ വന്നത് വെറുതെയല്ല! തീ മിന്നൽ പോലെ തിളങ്ങി, അവതരിച്ച് വിഷ്ണു വിനോദ്

സിം​ഗിളുകളിൽ തുടങ്ങിയ വിഷ്ണു അൽസാരി ജോസഫിനെ സിക്സ് അടിച്ചാണ് വിഷ്ണു ടോപ് ​ഗിയറിട്ടത്. പിന്നീട് മുഹമ്മദ് ഷമിയെ സിക്സിനും ഫോറിനും പായിച്ചത് രോമാഞ്ചമുണർത്തുന്ന കാഴ്ചയായി

after six years vishnu vinod played in ipl super knock for mumbai indians btb

മുംബൈ: ഐപിഎല്ലിൽ ആദ്യമായി മുംബൈ ഇന്ത്യൻസ് ജേഴ്സിയിൽ അവസരം കിട്ടിയ മലയാളി താരം വിഷ്ണു വിനോദിന്റെ പ്രകടനത്തിൽ ത്രില്ലടിച്ച് ആരാധകർ. മികച്ച തുടക്കത്തിന് ശേഷം ടീം ഒന്ന് പകച്ച സമയത്ത് ക്രീസിലെത്തിയ വിഷ്ണു, സൂര്യകുമാർ യാദവിനൊപ്പം നിർണായകമായ സഖ്യം പടുത്തുയർത്തി. സിം​ഗിളുകളിൽ തുടങ്ങിയ വിഷ്ണു അൽസാരി ജോസഫിനെ സിക്സ് അടിച്ചാണ് വിഷ്ണു ടോപ് ​ഗിയറിട്ടത്.

പിന്നീട് മുഹമ്മദ് ഷമിയെ സിക്സിനും ഫോറിനും പായിച്ചത് രോമാഞ്ചമുണർത്തുന്ന കാഴ്ചയായി. ഒടുവിൽ 20 പന്തിൽ 30 റൺസുമായാണ് വിഷ്ണു കളം വിട്ടത്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐപിഎല്ലിൽ വിഷ്ണു വിനോദിന് ഒരു അവസരം ലഭിക്കുന്നത്. 2014ൽ ആർസിബിക്ക് വേണ്ടി മൂന്ന് മത്സരങ്ങളിൽ കളിച്ചിരുന്നു. എന്നാൽ, 19 റൺസ് മാത്രമേ നേടാൻ സാധിച്ചിരുന്നുള്ളൂ.

പിന്നീട് ഡൽഹി ക്യാപിറ്റൽസിലും സൺറൈസേഴ്സ് ഹൈരാബാദിലും അവസരം ലഭിക്കാതെ താരത്തിന് സീസൺ പൂർത്തിയാക്കേണ്ടി വന്നു. അവസാന ഐപിഎൽ മത്സരം കഴിഞ്ഞ് 2189 ദിവസത്തിന് ശേഷമാണ് താരത്തിന് അടുത്ത അവസരം ലഭിച്ചത് എന്നുള്ളതാണ് ശ്രദ്ധേയം. അതേസമയം, റാഷിദ് ഖാന്റെ വമ്പൻ പ്രകടനം ഒരുവശത്ത് നടന്നിട്ടും ​ഗുജറാത്ത് ടൈറ്റൻസിനെതിരെ കൂറ്റൻ സ്കോർ സ്വന്തമാക്കാൻ മുംബൈ ഇന്ത്യൻസിന് കഴിഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 218 റൺസാണ് മുംബൈ കുറിച്ചത്. സെഞ്ചുറി നേടി ഒരിക്കൽ കൂടി സൂര്യകുമാർ യാദവാണ് (49 പന്തിൽ 103) മുംബൈ ഇന്ത്യൻസിന്റെ കരുത്തായത്. ഗുജറാത്തിന് വേണ്ടി നാലോവറിൽ 30 റൺസ് വഴങ്ങിയാണ് റാഷിദ് ഖാൻ നാല് വിക്കറ്റുകൾ നേടിയത്. സൂര്യ അർഹിച്ച ആ​ദ്യ ഐപിഎൽ സെഞ്ചുറിയും മത്സരത്തിൽ സ്വന്തമാക്കി.

കാശ് കൊടുത്ത് ടിക്കറ്റ് വാങ്ങി, വിശാലമായി സ്റ്റേഡിയത്തിൽ കിടന്ന് ജിയോ സിനിമയിൽ കളി കാണുന്ന യുവാവ്, വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios