ഉരസലിലും വായടക്കാനുള്ള ആംഗ്യത്തിലും അവസാനിച്ചില്ല, മത്സരശേഷം ​ഗംഭീറും കോലിയും കണ്ടു; ചിത്രങ്ങൾ പുറത്ത്

അവസാന പന്തില്‍ രവി ബിഷ്‌ണോയിയും ആവേശ് ഖാനും മത്സരം ജയിപ്പിച്ചതും ഡഗൗട്ട് വിട്ടിറങ്ങി ഗംഭീര്‍ തുള്ളിച്ചാടി. മത്സര ശേഷം ഗംഭീര്‍ ആര്‍സിബി താരങ്ങളുമായി ഹസ്‌തദാനം ചെയ്യുന്നതിടെ വിരാട് കോലിക്ക് കടുപ്പത്തില്‍ കൈ കൊടുക്കുന്നതും എന്തോ പറയുന്നതുമാണ് ടെലിവിഷനില്‍ കണ്ടത്.

After charged up celebration gambhir meets kohli btb

ബം​ഗളൂരു: ആർസിബിയുമായി അവസാന പന്ത് വരെ നീണ്ട ത്രില്ലർ മാച്ചിൽ വിജയിച്ച ശേഷം ആവേശം അതിര് വിട്ട നിലയിലായിരുന്നു ലഖ്നൗ സൂപ്പർ ജയന്റ്സ് മെന്റർ ​ഗൗതം ​ഗംഭീർ.  മത്സരം അവസാന ഓവറിലേക്ക് നീണ്ടപ്പോഴേ ഡഗൗട്ടില്‍ അക്ഷമനായ നിലയിലായിരുന്നു ഗംഭീര്‍. അവസാന പന്തില്‍ രവി ബിഷ്‌ണോയിയും ആവേശ് ഖാനും മത്സരം ജയിപ്പിച്ചതും ഡഗൗട്ട് വിട്ടിറങ്ങി ഗംഭീര്‍ തുള്ളിച്ചാടി. മത്സര ശേഷം ഗംഭീര്‍ ആര്‍സിബി താരങ്ങളുമായി ഹസ്‌തദാനം ചെയ്യുന്നതിടെ വിരാട് കോലിക്ക് കടുപ്പത്തില്‍ കൈ കൊടുക്കുന്നതും എന്തോ പറയുന്നതുമാണ് ടെലിവിഷനില്‍ കണ്ടത്.

ഇതിനൊപ്പം ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആര്‍സിബി ആരാധകരോട് വായടക്കാന്‍ മുന്‍ താരം ആംഗ്യം കാട്ടുന്നതും കണ്ടു. എന്നാൽ, ഇതെല്ലാം അപ്പോഴുള്ള ആവേശത്തിൽ മാത്രമാണെന്നാണ് മത്സര ശേഷം പുറത്ത് വന്ന ചിത്രങ്ങൾ വ്യക്തമാക്കുന്നത്. വിരാട് കോലിയും ​ഗൗതം ​ഗംഭീറും സംസാരിക്കുന്നതിന്റെ കെട്ടിപ്പിടിക്കുന്നതിന്റെയും ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇത് ഐപിഎൽ ആണ് സുഹൃത്തെ, സ്നേഹം മാത്രം എന്ന് കുറിച്ച് കൊണ്ട് ഇരുവരുടെയും ചിത്രങ്ങൾ എൽഎസ്ജി ട്വിറ്ററിൽ പങ്കുവയ്ക്കുകയായിരുന്നു.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ 212 റണ്‍സ് പിന്തുടര്‍ന്ന ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഇന്നിംഗ്‌സിലെ അവസാന പന്തിലാണ് നാടകീയ ജയം സ്വന്തമാക്കിയത്. ഹര്‍ഷല്‍ പട്ടേലിന്‍റെ അവസാന ബോളില്‍ ഒരു വിക്കറ്റ് മാത്രം കയ്യിലിരിക്കേ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് ഉന്നം പിഴച്ചപ്പോള്‍ ബൈ റണ്‍ ഓടി ആവേശ് ഖാനും രവി ബിഷ്‌ണോയിയും ലഖ്‌നൗ ടീമിനെ നാടകീയമായി ജയിപ്പിക്കുകയായിരുന്നു. തുടക്കത്തില്‍ 23 റണ്ണിനിടെ മൂന്ന് വിക്കറ്റ് നഷ്‌ടമായ ശേഷം മാര്‍ക്കസ് സ്‌റ്റോയിനിസ്(30 പന്തില്‍ 65), നിക്കോളാസ് പുരാന്‍(19 പന്തില്‍ 62), ആയുഷ് ബദോനി(24 പന്തില്‍ 30) എന്നിവരുടെ ബാറ്റിംഗിലായിരുന്നു മത്സരത്തിലേക്ക് ലഖ്‌നൗവിന്‍റെ തിരിച്ചുവരവ്. 

എങ്ങനെ സഹിക്കും! വിതുമ്പി അനൂഷ്ക, നെഞ്ചുപൊട്ടി പൊട്ടിക്കരഞ്ഞ് ആരാധിക; ട്രോളുമായി എതിർ ടീമുകളുടെ ആരാധകരും

Latest Videos
Follow Us:
Download App:
  • android
  • ios