വിരാട് കോലിയുടെ ഫോമിന് പിന്നില്‍ ഒരേയൊരു കാരണം! വെളിപ്പെടുത്തി എബി ഡിവില്ലിയേഴ്‌സ്

ഈ സീസണില്‍ കോലിയുടെ ഫോം വലിയ പ്രതീക്ഷയാണ് ആര്‍സിബിക്ക് നല്‍കുന്നത്. ഏകദിന ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്കും ആത്മവിശ്വാസ നല്‍കുന്ന പ്രകടനം. ഇപ്പോള്‍ കോലിയുടെ പ്രകടനത്തിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് ടീമിനൊപ്പമുള്ള എബി ഡിവില്ലിയേഴ്‌സ്.

AB de Villiers reveals reason behind virat kohli form in ipl saa

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനാറാം സീസണില്‍ തകര്‍പ്പന്‍ തുടക്കമാണ് വിരാട് കോലിക്കും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും കിട്ടിയിരിക്കുന്നത്. ഓപ്പണറായി ക്രീസിലെത്തിയ കോലി 82 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെ എട്ട് വിക്കറ്റിനാണ് ആര്‍സിബി പൊട്ടിച്ചത്. ഒന്നാം വിക്കറ്റില്‍ ഫാഫ് ഡു പ്ലെസിക്കൊപ്പം 148 റണ്‍സാണ് കോലി കൂട്ടിചേര്‍ത്തത്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും കോലിയാണ്. 224 കളിയില്‍ അഞ്ച് സെഞ്ച്വറിയും 45 അര്‍ധസെഞ്ച്വറിയും ഉള്‍പ്പടെ ആകെ 6706 റണ്‍സെടുത്തിട്ടുണ്ട്.

ഈ സീസണില്‍ കോലിയുടെ ഫോം വലിയ പ്രതീക്ഷയാണ് ആര്‍സിബിക്ക് നല്‍കുന്നത്. ഏകദിന ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്കും ആത്മവിശ്വാസ നല്‍കുന്ന പ്രകടനം. ഇപ്പോള്‍ കോലിയുടെ പ്രകടനത്തിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് ടീമിനൊപ്പമുള്ള എബി ഡിവില്ലിയേഴ്‌സ്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതോടെ കോലി കൂടുതല്‍ ആസ്വദിച്ചാണ് കളിക്കുന്നതെന്ന് ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. '' ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതോടെ കോലി സ്വതന്ത്രനായി. 

ഏറെ ആസ്വദിച്ചാണ് അദ്ദേഹമിപ്പോള്‍ ബാറ്റ് ചെയ്യുന്നത്. ഈ സീസണില്‍ കോലിയുടെ ഏറ്റവും മികച്ച പ്രകടനം കാണാന്‍ കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. വരും മത്സരങ്ങളിലും കോലിയില്‍ നിന്ന് ഈ മികവ് പ്രതീക്ഷിക്കാം. കൂടുതല്‍ ചിരിക്കുന്ന കോലിയെ ആണ് ഇപ്പോള്‍ കാണുന്നത്. ഇത് കളിയിലും കാണാം. ഈ സീസണില്‍ കോലിയുടെ ബാറ്റില്‍നിന്ന് റണ്ണൊഴുകും.'' ഡിവില്ലിയേഴ്‌സ് വ്യക്താക്കി. 

2021 സീസണിലാണ് കോലി ആര്‍ സി ബിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. ഇതേസമയം തന്നെ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനവും കോലി ഒഴിവാക്കി. ഫാഫ് ഡുപ്ലെസിക്ക് കീഴിലാണിപ്പോള്‍ ആര്‍സിബിയില്‍ കോലി കളിക്കുന്നത്.

ഇന്ന് ആര്‍സിബിക്ക് മത്സരമുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍. വൈകീട്ട് ഏഴരയ്ക്ക് ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. മുംബൈയെ തകര്‍ത്ത് വെടിക്കെട്ട് തുടക്കമിട്ട ആര്‍സിബി. ഈഡനില്‍ മുന്‍തൂക്കം ബാംഗ്ലൂരിന് തന്നെ. ബാറ്റിംഗിലും ബൗളിംഗിലും ശക്തരുടെ നിരയുണ്ട് ആര്‍സിബിക്ക്. വിരാട് കോലി, ഫാഫ് ഡുപ്ലസി ഓപ്പണിംഗ് സഖ്യം ഉജ്വല ഫോമില്‍. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സാധ്യതാ ഇലവന്‍: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മൈക്കല്‍ ബ്രേസ്‌വെല്‍, ഷബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക്, കരണ്‍ ശര്‍മ, ഹര്‍ഷല്‍ പട്ടേല്‍, അകാശ് ദീപ്, ഡേവിഡ് വില്ലി, മുഹമ്മദ് സിറാജ്.

ഐപിഎല്ലിലേറ്റ പരിക്ക് വില്ലന്‍! കെയ്ന്‍ വില്യംസണ്‍ ഏകദിന ലോകകപ്പിനില്ല; വിഷമം പങ്കുവച്ച് താരം

Latest Videos
Follow Us:
Download App:
  • android
  • ios