സഞ്ജുവിന്റെ ക്യാപ്റ്റന്‍സി കഴിവ് അപാരം! ഐപിഎല്ലില്‍ മറ്റാരേക്കാളും മഹത്തരമെന്ന് മുന്‍ ഇന്ത്യന്‍ താരം

സഞ്ജുവിന്റെ ക്യാപ്റ്റന്‍സി നേരത്തെയും ചര്‍ച്ചയായിട്ടുണ്ട്. പലരും ഇതിഹാസ ക്യാപ്റ്റന്‍ എം എസ് ധോണിയോടാണ് സഞ്ജുവിനെ ഉപമിക്കുന്നത്.

Aakash copra lauds sanju samson and his captaincy skills saa

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ നേതൃപാടവത്തെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇന്ന് ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിനെതിരെ രാജസ്ഥാന്‍ കളിക്കുന്നുണ്ട്. അതിന് തൊട്ടുമുമ്പായിട്ടാണ് ആകാശ് ചോപ്രയുടെ തുറന്നുപറച്ചില്‍. സഞ്ജുവിന്റെ ക്യാപ്റ്റന്‍സി നേരത്തെയും ചര്‍ച്ചയായിട്ടുണ്ട്. പലരും ഇതിഹാസ ക്യാപ്റ്റന്‍ എം എസ് ധോണിയോടാണ് സഞ്ജുവിനെ ഉപമിക്കുന്നത്.

സഞ്ജു, കളത്തില്‍ തീര്‍ത്തും ശാന്തനാണ്. ധോണിക്ക് ശേഷം ഇന്ത്യയെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ സഞ്ജുവാണെന്ന് ഒരു കൂട്ടം ആരാധകര്‍ വാദിക്കുന്നത്. സഞ്ജു എടുത്തുചാടി തീരുമാനങ്ങളെടുക്കില്ല. തന്റെ താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാനും എങ്ങനെ ഉപയോഗിക്കണമെന്നും സഞ്ജുവി നല്ലത് പോലെ അറിയാമെന്നും ക്രിക്കറ്റ് ആരാധകുടെ വാദം. മാത്രമല്ല, താരങ്ങളെ അനാവശ്യമായി സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടാനും സഞ്ജു ശ്രമിക്കാറില്ല. 

ഇംപാക്റ്റ് പ്ലെയറെ ഉപയോഗിക്കുന്നതില്‍ സഞ്ജുവിന് പ്രത്യേക കഴിവുണ്ടെന്നാണ് ആകാശ് ചോപ്ര പറയുന്നത്. അദ്ദേഹം ട്വീറ്റ് ചെയ്തതിങ്ങനെ... ''ഇംപാക്റ്റ് പ്ലയര്‍ നിയമം ക്യാപ്റ്റന് മറ്റൊരു ബൗളിംഗ് ഓപ്ഷന്‍ കൂടിയാണ് നല്‍കുന്നത്. എന്നാല്‍ ക്യാപ്റ്റന്‍മാര്‍ പലപ്പോഴും ഈയൊരു തന്ത്രം മിസ് ചെയ്യാറുണ്ട്. ഇക്കാര്യത്തില്‍ സഞ്ജു ഒരുപടി മുന്നിലാണ്. അക്കാര്യം പറയാതെ വയ്യ. എന്നാല്‍ സഞ്ജു അണ്ടര്‍റേറ്റ് ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. ക്രഡിറ്റ് പോലും അദ്ദേഹത്തിന് ലഭിക്കുന്നില്ല.'' ചോപ്ര ട്വീറ്റ് ചെയ്തു.

തുടര്‍ച്ചയായ നാലാം ജയം ലക്ഷ്യിട്ടാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിനെതിരെ ഇറങ്ങുന്നത്. ചാഹലിന് ഇന്നുതന്നെ റെക്കോര്‍ഡ് മറികടക്കുക ബുദ്ധിമുട്ടാവും. രണ്ടോ മൂന്നോ മത്സരങ്ങള്‍ക്കിടെ ചാഹല്‍ നേട്ടം സ്വന്തമാക്കിയാക്കിയേക്കാം. 

രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍: യശസ്വി ജയ്സ്വാള്‍,  ജോസ് ബട്ലര്‍, സഞ്ജു സാംസണ്‍ , ദേവദത്ത് പടിക്കല്‍, റിയാന്‍ പരാഗ്, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, ആദം സാമ്പ, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സാധ്യതാ ഇലവന്‍: കെ എല്‍ രാഹുല്‍, കെയ്ല്‍ മയേഴ്സ്,  ദീപക് ഹൂഡ,  ക്രുനാല്‍ പാണ്ഡ്യ,  നിക്കോളാസ് പൂരന്‍,  മാര്‍ക്കസ് സ്റ്റോയിനിസ്,  ആയുഷ് ബഡോണി,  കെ ഗൗതം, അവേഷ് ഖാന്‍, മാര്‍ക്ക് വുഡ്, യുധ്വീര്‍ സിംഗ്/അമിത് മിശ്ര.

സഞ്ജുവല്ല, അവനേക്കാള്‍ കേമന്‍ രാഹുല്‍ തന്നെ! കാരണം വ്യക്തമാക്കി മുന്‍ താരം വിരേന്ദര്‍ സെവാഗ്

Latest Videos
Follow Us:
Download App:
  • android
  • ios