ഹിറ്റ്മാന്‍റെ പിറന്നാള്‍, ഐപിഎല്ലിലെ 1000-ാമത് മത്സരം; മുംബൈയില്‍ വമ്പ് കാട്ടുക സഞ്ജുവോ രോഹിത്തോ

മുംബൈയില്‍ വമ്പു കാട്ടാനായാല്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് സഞ്ജു സാംസണിന്‍റെ നേതൃത്വതതില്‍ രാജസ്ഥാന്‍ ഇറങ്ങുന്നത്. മറുവശത്ത് മുംബൈ ഇന്ത്യന്‍സിനാകട്ടെ ഇന്നത്തേത് അതിജീവനത്തിന്‍റെയും അഭിമാനത്തിന്‍റെയും പേരാട്ടമാണ്.

1000th IPL game, Rohit Sharma's 36th birthday, what is to exprct from MI vs RR Match gkc

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ മാത്രമല്ല ലോക ക്രിക്കറ്റിനെ തന്നെ മാറ്റിമറിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന ഐപിഎല്‍ 1000 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. ഇന്ന് മുംബൈയില്‍ മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ ഇന്ന് നടക്കുന്ന  മത്സരമാണ് ഐപിഎല്ലിലെ ആയിരാമത്തെ മത്സരം. ഇതിനൊപ്പം മുംബൈ നായകന്‍ രോഹിത് ശര്‍മക്കും ഇന്ന് സ്പെഷ്യല്‍ ദിവസമാണ്.

ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച വിജയ നായകനായ രോഹിത് ശര്‍മയുടെ 36-ാം പിറന്നാള്‍ കൂടിയാണിന്ന്. അങ്ങനെ ഒട്ടേറെ പ്രത്യേകതകളുള്ള ഇന്നത്തെ പോരാട്ടത്തില്‍ ആരാകും അവസാന ചിരി ചിരിക്കുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. മുംബൈയില്‍ വമ്പു കാട്ടാനായാല്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് സഞ്ജു സാംസണിന്‍റെ നേതൃത്വതതില്‍ രാജസ്ഥാന്‍ ഇറങ്ങുന്നത്. മറുവശത്ത് മുംബൈ ഇന്ത്യന്‍സിനാകട്ടെ ഇന്നത്തേത് അതിജീവനത്തിന്‍റെയും അഭിമാനത്തിന്‍റെയും പേരാട്ടമാണ്.

പോയന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് അഞ്ച് തവണ ഐപിഎല്ലില്‍ ചാമ്പ്യന്‍മാരായിട്ടുള്ള മുംബൈ. ഡല്‍ഹി ക്യാപിറ്റല്‍സ് മാത്രമാണ് മുംബൈക്ക് പിന്നിലുള്ളത്. വമ്പന്‍ താരങ്ങള്‍ കൂടൊഴിയുകയും പ്രധാന താരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ പഴയ പ്രതാപത്തിന്‍റെ നിഴല്‍ മാത്രമാണിപ്പോള്‍ മുംബൈ. എന്നാല്‍ ശക്തമായൊരു ബൗളിംഗ് നിരയില്ലാതിരുന്നിട്ടും എം എസ് ധോണിയെന്ന നായകന്‍ ചെന്നൈയെ ഇപ്പോഴും വിജയങ്ങളില്‍ നിന്ന് വിജങ്ങളിലേക്ക നയിക്കുമ്പോള്‍ രോഹിത്തിന് അതിന് കഴിയുന്നില്ലെന്ന വിമര്‍ശനവുമുണ്ട്.

ഗുജറാത്ത് വീണ്ടും ഒന്നാമത്; ഇന്ന് മുംബൈയെ വീഴ്ത്തിയാല്‍ രാജസ്ഥാന്‍ തലപ്പത്ത്; ചെന്നൈയ്ക്കും സാധ്യത

ബൗളിംഗ് മാത്രമല്ല ഇത്തവണ മുംബൈയെ വലക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരുടെ മങ്ങിയ ഫോമും മുംബൈക്ക് തലവേദനയാണ്. തിലക് വര്‍മയും കാമറൂണ്‍ ഗ്രീനും മാത്രമാണ് ഈ സീസണില്‍ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുത്ത രണ്ട് താരങ്ങള്‍. ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ ബൗളിംഗ് കുന്തമുനയാകുമെന്ന് കരുതിയ ജോഫ്ര ആര്‍ച്ചര്‍ ഇപ്പോള്‍ പല്ലു പോയ സിംഹമാണ്. പകരക്കാരായ ജെസന്‍ ബെഹന്‍ഡോര്‍ഫും മെറിഡിത്തുമൊന്നും റണ്‍സ് വഴങ്ങുന്നതില്‍ ധാരാളികളാണ്. പിയൂഷ് ചൗള മാത്രമാണ് സീസണില്‍ പ്രതീക്ഷക്കപ്പുറമുള്ള പ്രകടനം പുറത്തെടുത്ത ഏക ബൗളര്‍.

മറുവശത്ത് ബൗളിംഗിലും ബാറ്റിംഗിലും രാജസ്ഥാന് കാര്യമായ സമ്മര്‍ദ്ദമില്ല. പരിക്കു മൂലം കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ട്രെന്‍റ് ബോള്‍ട്ട് ഇന്നിറങ്ങുമോ എന്ന കാര്യത്തില്‍ മാത്രമെ ആശങ്കയുള്ളു. ബോള്‍ട്ട് കളിച്ചില്ലെങ്കില്‍ ആദം സാംപ ഇന്നും ടീമില്‍ തുടരും. ഇനി ബോള്‍ട്ട് മടങ്ങിയെത്തിയാലും ഹോള്‍ഡറെ ഒഴിവാക്കി സാംപ തുടരനാനുള്ള സാധ്യതയുമുണ്ട്.

മധ്യ ഓവറുകളിലെ മെല്ലെപ്പോക്ക് കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ധ്രുവ് ജൂറെലിന്‍റെ വരവോടെ രാജസ്ഥാന്‍ പരിഹരിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഫോമിലേക്ക് മടങ്ങിയെത്തിയാല്‍ വാംഖ‍ഡെയില്‍ രാജസ്ഥാന് തിരിഞ്ഞു നോക്കേണ്ടിവരില്ല.

Latest Videos
Follow Us:
Download App:
  • android
  • ios