ഔട്ടെന്ന് ഉറപ്പിച്ച ബൗള്‍ ബൗണ്ടറിയായി; കുല്‍കര്‍ണിയുടെ പന്തില്‍ അമ്പരന്ന് ലിന്നും ഫീല്‍ഡര്‍മാരും- വീഡിയോ

അംപയറേയും ബാറ്റ്‌സ്മാനേയും ഫീല്‍ഡര്‍മാരേയും ഒരുപോലെ അമ്പരപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ് ബൗളര്‍ ധവാന്‍ കുല്‍കര്‍ണിയുടെ പന്ത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മൂന്നാം ഓവറിലെ രണ്ടാം പന്താണ് പലരേയും ആശയക്കുഴപ്പത്തിലാക്കിയത്. ക്രിസ് ലിന്‍ ആയിരുന്നു ക്രീസില്‍.

Watch Dhawal Kulkarni bowl against Chris Lynn.. Is it out or not..?

ജയ്പൂര്‍: അംപയറേയും ബാറ്റ്‌സ്മാനേയും ഫീല്‍ഡര്‍മാരേയും ഒരുപോലെ അമ്പരപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ് ബൗളര്‍ ധവാന്‍ കുല്‍കര്‍ണിയുടെ പന്ത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മൂന്നാം ഓവറിലെ രണ്ടാം പന്താണ് പലരേയും ആശയക്കുഴപ്പത്തിലാക്കിയത്. ക്രിസ് ലിന്‍ ആയിരുന്നു ക്രീസില്‍. 128 കിലോ മീറ്റര്‍ വേഗത്തില്‍ വന്ന പന്ത് സ്റ്റംപില്‍ തട്ടിയെങ്കിലും ബെയ്ല്‍സ് വീഴാത്തത് കൊണ്ട് അംപയര്‍ ഔട്ട് വിധിച്ചില്ല.

എന്നാല്‍ ഔട്ടാണമെന്ന് കരുതി കുല്‍കര്‍ണി ആഘോഷം തുടങ്ങിയിരുന്നു. ലിന്‍ ക്രീസ് വിട്ട് പോവാനുള്ള ഒരുക്കത്തിലായിരുന്നു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, സ്റ്റീവ് സ്മിത്ത്, ജോസ് ബട്‌ലര്‍ എന്നിവര്‍ക്ക് നോക്കി നില്‍ക്കാന്‍ മാത്രമെ സാധിച്ചുളളൂ. സ്റ്റംപില്‍ തട്ടിയ പന്ത് ബൗണ്ടറി ലൈന്‍ കടന്നതിനാല്‍ കൊല്‍ക്കത്തയ്ക്ക് നാല് റണ്‍ അനുവദിക്കുകയും ചെയ്തു. ലിന്‍ 12 പന്തില്‍ 13 റണ്‍സെടുത്ത് നില്‍ക്കെയാണ് സംഭവം. പിന്നീട് ലിന്‍ അര്‍ധ സെഞ്ചുറിയുമായി കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചു. വീഡിയോ കാണാം... 

കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്‌സ്- കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിലും ഇത്തരത്തില്‍ ഒരു സംഭവം അരങ്ങേറിയിരുന്നു. കെ.എല്‍ രാഹുലിനെ റണ്ണൗട്ടാക്കാനുള്ള ശ്രമം ഇത്തരത്തില്‍ അവസാനിക്കുകയായിരുന്നു. പന്ത് സ്റ്റംപില്‍ തട്ടിയെങ്കിലും ബെയ്ല്‍സ് വീഴാത്തതിനാല്‍ അംപയര്‍ ഔട്ട് അനുവദിച്ചില്ല.

Latest Videos
Follow Us:
Download App:
  • android
  • ios