മങ്കാദിങ് അല്ല, റണ്‍ഔട്ട് കിറുകൃത്യം; അശ്വിന് കയ്യടിച്ചും ട്രോളിയും ആരാധകര്‍- വീഡിയോ
അശ്വിന്‍റെ കൃത്യതയെ പ്രശംസിക്കുകയാണ് ട്വിറ്ററില്‍ ആരാധകര്‍. എന്നാല്‍ ഇത് മങ്കാദിങ് അല്ല എന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു ചില ആരാധകര്‍.
മൊഹാലി: സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തില്‍ ആര്‍ അശ്വിന്‍റെ തന്ത്രപരമായ റണ്‍ഔട്ട്. സണ്‍റൈസേഴ്‌സ് താരം മുഹമ്മദ് നബിയാണ് അശ്വിന്‍റെ വേഗത്തിന് മുന്നില്‍ പുറത്തായത്.
സണ്‍റൈസേഴ്‌സ് ഇന്നിംഗ്‌സിലെ 14-ാം ഓവറിലെ ആദ്യ പന്തില്‍ അശ്വിനെ വാര്‍ണര്‍ സ്‌ട്രൈറ്റ് ഡ്രൈവിന് ശ്രമിച്ചു. എന്നാല്‍ അശ്വിന് വലതുകൈ കൊണ്ട് പന്ത് തടുത്തിട്ടു. ഈ സമയം ക്രീസിന് പുറത്തായിരുന്നു നബി. പന്തുമായി അതിവേഗം തിരിഞ്ഞ് അശ്വിന്‍ മനോഹരമായി താരത്തെ റണ്‍ഔട്ടാക്കി. പുറത്താകുമ്പോള്‍ ഏഴ് പന്തില്‍ 12 റണ്‍സാണ് നബിക്ക് എടുക്കാനായത്. അശ്വിന്‍റെ കൃത്യതയെ പ്രശംസിക്കുകയാണ് ട്വിറ്ററില്‍ ആരാധകര്‍.
എന്നാല്‍ ഇത് മങ്കാദിങ് അല്ല എന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു ചില ആരാധകര്‍. സഹതാരം റണ്‍ഔട്ടായതില്‍ വാര്‍ണര്‍ക്ക് ദേഷ്യം അടക്കാനുമായില്ല.
റണ്‍ഔട്ട് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Commentator said Nabi was "unlucky" to be run out by Ashwin. Nabi was actually well out of the crease well before Ashwin bowled the ball, which meant he was way way way out of the crease when Ashwin fielded the drive and flicked onto the stumps. pic.twitter.com/kz3fWbvw51
— Peter Della Penna (@PeterDellaPenna) April 8, 2019
When ‘Mankading’ or otherwise, Ravi Ashwin is on the ball when he is bowling. The non-striker leaves the crease at his own peril as hapless Mohd Nabi discovered
— Cricketwallah (@cricketwallah) April 8, 2019
That wasn't a Mankad mind you.
— Mr. A 🏏 (@cricdrugs) April 8, 2019
It was a proper run out.
Well done Ashwin.
When Ashwin is bowling, you cannot leave the crease even when he has bowled the ball. #IPL #KXIPvSRH
— Shubh AggarWall (@shubh_chintak) April 8, 2019
Wasn’t expecting courtesy a Run-Out. 🙈 https://t.co/0UrsMjtBUf
— Aakash Chopra (@cricketaakash) April 8, 2019
Ravichandran Ashwin is dismissing more non-strikers this IPL than strikers. Legend. #IPL2019
— Manya (@CSKian716) April 8, 2019
That was poor man's mankading.
— K Balakumar (@kbalakumar) April 8, 2019