യുവതാരത്തിന്റെ കരിയര്‍ നശിപ്പിച്ചത് കോലി; ആര്‍സിബി ക്യാപ്റ്റനെതിരെ ട്വിറ്ററില്‍ കടുത്ത വിമര്‍ശനം

ഏറ്റവും മോശം തുടക്കമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഐപിഎല്ലിന് ലഭിച്ചത്. 10 മത്സരങ്ങളില്‍ ഏഴിലും ബാംഗ്ലൂര്‍ പരാജയപ്പെട്ടു. ആരാധകരെ വിഷമിപ്പിക്കുന്ന മറ്റൊരു കാര്യം വാഷിങ്ടണ്‍ സുന്ദറിനെ കുറിച്ചാണ്.

Twitteratis criticizing Virat Kohli for the exclusion for young spinner

ബംഗളൂരു: ഏറ്റവും മോശം തുടക്കമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഐപിഎല്ലിന് ലഭിച്ചത്. 10 മത്സരങ്ങളില്‍ ഏഴിലും ബാംഗ്ലൂര്‍ പരാജയപ്പെട്ടു. ആരാധകരെ വിഷമിപ്പിക്കുന്ന മറ്റൊരു കാര്യം വാഷിങ്ടണ്‍ സുന്ദറിനെ കുറിച്ചാണ്. ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ള താരത്തിന് സീസണില്‍ ബാംഗ്ലൂരിനായി കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ഇന്ത്യക്ക് വേണ്ടി ഒരു ഏകദിനവും ഏഴ് ടി20 മത്സരങ്ങളും സുന്ദര്‍ കളിച്ചിട്ടുണ്ട്.

എന്നാല്‍ പരിക്ക് താരത്തിന് വിനയായി. തുടര്‍ന്ന് ദീര്‍ഘകാലം ടീമിന് പുറത്തായിരുന്നു താരം. അടുത്തിടെ ഫിറ്റ്‌നെസ് വീണ്ടെടുത്ത താരം തമിഴ്‌നാടിനായി സയ്യ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ചിരുന്നു. എങ്കിലും ഐപിഎല്ലില്‍ നിന്ന് താരം പുറത്തായി. അക്ഷ്ദീപ് നാഥിന് പകരം സുന്ദറിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് വാദം. ഇക്കാരണത്താല്‍ തന്നെ വിമര്‍ശനങ്ങള്‍ക്ക് ഇരയാവുന്നത് ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയാണ്. കോലി യുവതാരത്തിന്റെ കരിയര്‍ നശിപ്പിച്ചെന്നും പറയുന്നവരുണ്ട്. ചില ട്വീറ്റുകള്‍ വായിക്കാം...

Latest Videos
Follow Us:
Download App:
  • android
  • ios