അത് പൊളിയായിരുന്നു; സുരേഷ് റെയ്‌നയുടെ അഭിനന്ദനമേറ്റുവാങ്ങി സിഎസ്‌കെ ആരാധകര്‍
ആരാധകരെ എന്ത് വിലകൊടുത്തും കൂടെ നിര്‍ത്തുന്നവരാണ് ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. കഴിഞ്ഞ സീസണില്‍ ചെന്നൈയുടെ ഹോം ഗ്രൗണ്ട് പൂനെയിലേക്ക് മാറ്റിയപ്പോള്‍ വിസില്‍പോടു ആര്‍മിക്ക് യാത്ര ചെയ്യാന്‍ സ്‌പെഷ്യല്‍ ട്രെയ്ന്‍ വരെ ബുക്ക് ചെയ്ത് നല്‍കിയവരാണ് ചെന്നൈ ഫ്രാഞ്ചൈസി.
ചെന്നൈ: ആരാധകരെ എന്ത് വിലകൊടുത്തും കൂടെ നിര്‍ത്തുന്നവരാണ് ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. കഴിഞ്ഞ സീസണില്‍ ചെന്നൈയുടെ ഹോം ഗ്രൗണ്ട് പൂനെയിലേക്ക് മാറ്റിയപ്പോള്‍ വിസില്‍പോടു ആര്‍മിക്ക് യാത്ര ചെയ്യാന്‍ സ്‌പെഷ്യല്‍ ട്രെയ്ന്‍ വരെ ബുക്ക് ചെയ്ത് നല്‍കിയവരാണ് ചെന്നൈ ഫ്രാഞ്ചൈസി. ആരാധകര്‍ അതിനുള്ളതെല്ലാം തിരികെ നല്‍കാറുമുണ്ട്. കഴിഞ്ഞ ദിവസം ആരാധകരുടെ പ്രവൃത്തി സിഎസ്‌കെ താരം സുരേഷ് റെയ്‌നയുടെ മനം നിറച്ചു.
കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിന് ശേഷം സിഎസ്‌കെ ആരാധകര്‍ സ്റ്റേഡിയം വൃത്തിയാക്കിതതാണ് റെയ്‌നയെ ഏറെ സന്തോഷിപ്പിച്ചത്. സ്റ്റേഡിയത്തിലെ വെള്ളക്കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും തൂത്തുവാരിയ ശേഷമാണ് വിസില്‍പോടു ആരാധകര്‍ സ്‌റ്റേഡിയം വിട്ടത്. 2018 ഫിഫ ലോകകപ്പില്‍ ജപ്പാന്‍ ആരാധകര്‍ ഇത്തരത്തില്‍ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നു.
ആരാധകരുടെ ആത്മാര്‍ത്ഥത നന്നേ ബോധിച്ച സുരേഷ് റെയ്‌ന ട്വീറ്റും ചെയ്തു. വിസില്‍പോടു ആര്‍മിയുടെ ക്ലീന്‍നസ് ക്യാംപെയ്‌നില്‍ ഒരുപാട് അഭിമാനം തോന്നു. അവസാന മത്സനത്തിന് ശേഷം 10 കിലോയോളം ചപ്പ് ചവറുകളാണ് സ്റ്റേഡിയത്തില്‍ നിന്ന് പെറുക്കിയെടുത്തത്. റെയ്‌നയുടെ ട്വീറ്റ് കാണാം..
So proud to see #WhistlePoduArmy joining hands for #Cleanliness campaign! Post our last match, they collected over 10 kilos of garbage at the stadium.
— Suresh Raina🇮🇳 (@ImRaina) April 7, 2019
Are you striving for a #CleanIndia? all you gotta do is post pictures/videos of cleaning your area using: #DontBeMeanKeepItClean pic.twitter.com/Gjyzvv8t6X