ഹൈദരാബാദ്- മുംബൈ പോരാട്ടവും ഇന്ന്; പരുക്കും താരത്തിന്‍റെ അഭാവവും ആശങ്ക
രാത്രി എട്ടിന് സൺറൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസിനെ നേരിടും. തുടർച്ചയായി മൂന്ന് കളി ജയിച്ച ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ് സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നത്.
ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ രാത്രി എട്ടിന് സൺറൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസിനെ നേരിടും. തുടർച്ചയായി മൂന്ന് കളി ജയിച്ച ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ് സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നത്. ഡേവിഡ് വാർണർ, ജോണി ബെയ്ർസ്റ്റോ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഹൈദരാബാദിന്‍റെ കരുത്ത്. പരുക്കിൽ നിന്ന് മോചിതനാവാത്ത നായകന്‍ കെയ്ൻ വില്യംസണ്‍ കളിക്കുമോയെന്ന് ഉറപ്പില്ല.
കരുത്തരായ ചെന്നൈയെ തോൽപിച്ചാണ് മുംബൈ ഹൈദരാബാദിൽ എത്തിയിരിക്കുന്നത്. നായകന്‍ രോഹിത് ശർമ്മ, ക്വിന്‍റൺ ഡി കോക്ക്, പാണ്ഡ്യ സഹോദരൻമാർ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നിവരുടെ പ്രകടനം നിർണായകമാവും. ആഭ്യന്തര ക്രിക്കറ്റിനായി നാട്ടിലേക്ക് മടങ്ങിയ ലസിത് മലിംഗയുടെ അഭാവം മുംബൈയ്ക്ക് തിരിച്ചടിയാവും.
ഇരുടീമും പന്ത്രണ്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഏഴിൽ ഹൈദരാബാദും അഞ്ചിൽ മുംബൈയും ജയിച്ചു.