പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കിയ ബാംഗ്ലൂരിന് കനത്ത തിരിച്ചടി
മുന്‍കരുതലെന്ന നിലക്ക് സ്റ്റെയിന്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തില്‍ കളിച്ചിരുന്നില്ല. എന്നാല്‍ വിശ്രമംകൊണ്ടും പരിക്ക് ഭേദമാവാത്തതിനാല്‍ സ്റ്റെയിന്‍ നാട്ടിലേക്ക് മടങ്ങുകയാണെന്ന് ബാംഗ്ലൂര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ബംഗ്ലൂരു: തുടര്‍ ജയങ്ങളോടെ ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയ റോയല്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് തിരിച്ചടിയായി സൂപ്പര്‍ താരം ഡെയ്ല്‍ സ്റ്റെയിനിന്റെ പരിക്ക്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തിനിടെ തോളിന് പരിക്കേറ്റ സ്റ്റെയിന്‍ ഐപിഎല്ലിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ നിന്ന് പിന്‍മാറി.
മുന്‍കരുതലെന്ന നിലക്ക് സ്റ്റെയിന്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തില്‍ കളിച്ചിരുന്നില്ല. എന്നാല്‍ വിശ്രമംകൊണ്ടും പരിക്ക് ഭേദമാവാത്തതിനാല്‍ സ്റ്റെയിന്‍ നാട്ടിലേക്ക് മടങ്ങുകയാണെന്ന് ബാംഗ്ലൂര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ലോകകപ്പ് കൂടി കണക്കിലെടുത്താണ് തീരുമാനം. ബാംഗ്ലൂര്‍ ടീമിലുണ്ടായിരുന്ന നേഥന്‍ കോള്‍ട്ടര്‍നൈലിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് സ്റ്റെയിനെ ബാംഗ്ലൂര്‍ സിസിണിടെ ടീമിലെടുത്തത്.
തുടര്‍ തോല്‍വികളില്‍ വലഞ്ഞ ബാംഗ്ലൂര്‍ ടീമിലേക്ക് വൈകിയെത്തിയ സ്റ്റെയിന്‍ ടീമിനായി ബൗളിംഗില്‍ തിളങ്ങിയിരുന്നു. ബാംഗ്ലൂരിനായി ഈ സീസണില്‍ രണ്ട് മത്സരങ്ങളില്‍ മാത്രം കളിച്ച സ്റ്റെയിന്‍ നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു. സ്റ്റെയിനിന്റെ അഭാവത്തില്‍ ടിം സൗത്തിക്ക് ബാംഗ്ലൂര്‍ ടീം ഇലവനില്‍ വീണ്ടും അവസരം ലഭിച്ചേക്കും.