ഫോമിലേക്ക്‌ തിരിച്ചെത്തിയതിന്‌ പിന്നിലെ രസകരമായ രഹസ്യം വ്യക്തമാക്കി ശിഖര്‍ ധവാന്‍

അവസാനം കളിച്ച കുറച്ച് ഐപിഎല്‍ മത്സരങ്ങളില്‍ തകര്‍പ്പന്‍ ഫോമിലാണ് ഡല്‍ഹി കാപിറ്റല്‍സ് താരം ശിഖര്‍ ധവാന്‍. ഇതുവരെ നാല് അര്‍ധ സെഞ്ചുറികള്‍ കണ്ടെത്തിയ ധവാന്റെ ടോപ് സ്‌കോര്‍ 97 റണ്‍സാണ്.

Shikhar Dhawan on secret behind his batting form

ദില്ലി: അവസാനം കളിച്ച കുറച്ച് ഐപിഎല്‍ മത്സരങ്ങളില്‍ തകര്‍പ്പന്‍ ഫോമിലാണ് ഡല്‍ഹി കാപിറ്റല്‍സ് താരം ശിഖര്‍ ധവാന്‍. ഇതുവരെ നാല് അര്‍ധ സെഞ്ചുറികള്‍ കണ്ടെത്തിയ ധവാന്റെ ടോപ് സ്‌കോര്‍ 97 റണ്‍സാണ്. 11 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ 401 റണ്‍സുമായി നാലാം സ്ഥാനത്താണ് ധവാന്‍.

എന്നാല്‍ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ മോശം ഫോമിലായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍. ഇപ്പോള്‍ ഫോമിലേക്ക് തിരിച്ചെത്തിയതിന്റെ കാരണം വ്യക്തമാക്കുകയാണ് ധവാന്‍. ഫോമിലേക്ക് തിരിച്ചെത്തിയതിന്റെ കാരണം ചോദിച്ചപ്പോള്‍ രസകരമായ ഉത്തരമാണ് ധവാന്‍ നല്‍കിയത്.

ഞാനൊരു വെജിറ്റേറിയനായി മാറിയെന്നാണ് ധവാന്‍ ചിരിച്ചുക്കൊണ്ട് നല്‍കിയ മറുപടി. ധവാന്‍ തുടര്‍ന്നു... മുന്‍ മത്സരങ്ങളെ അപേക്ഷിച്ച് ഞാന്‍ എന്റെ മാനസികനില തന്നെ മാറ്റി. ഇപ്പോള്‍ നന്നായി കളിക്കാന്‍ സാധിക്കുന്നു. എന്റെ ടീമിന് മികച്ച തുടക്കം നല്‍കാന്‍ എനിക്ക് സാധിക്കുന്നു. അതില്‍ ഒരുപാട് സന്തോഷവുമുണ്ട്. ബാംഗ്ലൂരിനെതിരായ മത്സരം മുതലാണ് മനോനില മാറ്റിയത്. കുറച്ചുകൂടെ ആക്രമിച്ച് കളിക്കണമെന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നുവെന്ന ധവാന്‍ കൂട്ടിച്ചേര്‍ത്തു.

Latest Videos
Follow Us:
Download App:
  • android
  • ios