രാജസ്ഥാനെതിരെ മാസ്ക് ധരിച്ച് ഫീല്‍ഡിംഗിനിറങ്ങി ഉത്തപ്പ
ഉത്തപ്പയല്ലാതെ മറ്റ് കൊല്‍ക്കത്ത താരങ്ങളാരും മാസ്ക് ധരിച്ചിരുന്നില്ല. മത്സരത്തിന്റെ ആദ്യ ഓവറില്‍ മാസ്ക് ധരിച്ച് ഫീല്‍ഡ് ചെയ്യുന്ന ഉത്തപ്പയിലേക്കായിരുന്ന ക്യാമറ സൂം ചെയ്തിരുന്നത്.
ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തില്‍ മാസ്ക് ധരിച്ച് ഫീല്‍ഡിംഗിനിറങ്ങി കൊല്‍ക്കത്ത താരം റോബിന്‍ ഉത്തപ്പ. ജയ്പൂരില്‍ അടിച്ച കനത്ത പൊടിക്കാറ്റിനെത്തുടര്‍ന്നാണ് ഉത്തപ്പ മാസ്ക് ധരിച്ച് ഫീല്‍ഡ് ചെയ്യാനിറങ്ങിയത്. മത്സരത്തിന് മുമ്പ് ജയ്പൂരില്‍ കനത്ത പൊടിക്കാറ്റ് അടിച്ചിരുന്നു.
ഉത്തപ്പയല്ലാതെ മറ്റ് കൊല്‍ക്കത്ത താരങ്ങളാരും മാസ്ക് ധരിച്ചിരുന്നില്ല. മത്സരത്തിന്റെ ആദ്യ ഓവറില്‍ മാസ്ക് ധരിച്ച് ഫീല്‍ഡ് ചെയ്യുന്ന ഉത്തപ്പയിലേക്കായിരുന്ന ക്യാമറ സൂം ചെയ്തിരുന്നത്.
#IPL2019#RRvKKR@robbieuthappa
— Prabal Talukdar (@PrabalTalukdar) April 7, 2019
most safest player in the world..
congratulation sir #new_look pic.twitter.com/O2K35qlXmh
മത്സരത്തിന് തൊട്ടുമുമ്പ് ശക്തമായ പൊടിക്കാറ്റില്‍ കളിക്കാരുടെ കിറ്റുകള്‍ പറന്നുപോയിരുന്നു. ഗ്രൗണ്ട് സ്റ്റാഫ് ഉടന്‍ പിച്ച് മൂടി. പൊടിക്കാറ്റ് അടങ്ങിയതോടെ കൃത്യസമയത്തുതന്നെ മത്സരം ആരംഭിക്കുകയും ചെയ്തു. മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇതുവരെ കളിച്ച നാലു മത്സരങ്ങളില്‍ കൊല്‍ക്കത്ത മൂന്നെണ്ണം ജയിച്ചപ്പോള്‍ രാജസ്ഥാന് ഒരു ജയം മാത്രമെ നേടാനായുള്ളു.