മത്സരം കൈവിട്ടെന്ന് കരുതി; എന്നാല്‍ അവസാന പന്തിലെ ആ പദ്ധതി വിജയിച്ചു- പാര്‍ത്ഥിവ്
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിക്കുന്നത് പാര്‍ത്ഥിവ് പട്ടേലിന്റെ സംഭാവന വിലപ്പെട്ടതാണ്. ബാറ്റിങ്ങില്‍ ടോപ് സ്‌കോററായെന്നത് മാത്രമല്ല അവസാന പന്തില്‍ ഷാര്‍ദുല്‍ ഠാകൂറിനെ റണ്ണൗട്ടാക്കി ടീമിന് വിജയം സമ്മാനിച്ചതും പാര്‍ത്ഥിവായിരുന്നു.
ബംഗളൂരു: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിക്കുന്നത് പാര്‍ത്ഥിവ് പട്ടേലിന്റെ സംഭാവന വിലപ്പെട്ടതാണ്. ബാറ്റിങ്ങില്‍ ടോപ് സ്‌കോററായെന്നത് മാത്രമല്ല അവസാന പന്തില്‍ ഷാര്‍ദുല്‍ ഠാകൂറിനെ റണ്ണൗട്ടാക്കി ടീമിന് വിജയം സമ്മാനിച്ചതും പാര്‍ത്ഥിവായിരുന്നു. എന്നാല്‍ പാര്‍ത്ഥിവ് പോലും കരുതിയിരുന്നില്ല ആര്‍സിബി വിജയിക്കുമെന്ന്. താരം തന്നെ ഇക്കാര്യം വ്യക്തമാക്കി.
പാര്‍ത്ഥിവ് തുടര്‍ന്നു... ധോണി അവസാന പന്തില്‍ ചെന്നൈയെ വിജയത്തിലേക്ക് നയിക്കുമെന്നാണ് കരുതിയത്. അദ്ദേഹത്തെ ഓഫ് സൈഡിലൂടെ കളിപ്പിക്കാനായിരുന്നു പദ്ധതി. അദ്ദേഹം ലെഗ് സൈഡിലാണ് കളിക്കുന്നതെങ്കില്‍ തീര്‍ച്ചയായും രണ്ട് റണ്‍സെടുക്കും. കാരണം ധോണി അത്രയും വേഗത്തിലായിരുന്നു ഓടിയിരുന്നത്. അദ്ദേഹത്തെ തടയാന്‍ കഴിയുമെന്ന് തോന്നിയിരുന്നില്ലെന്നും പാര്‍ത്ഥിവ് പറഞ്ഞു.
അവസാന രണ്ടോവറില്‍ 36 ഉം അവസാന ഓവറില്‍ ജയത്തിലേക്ക് 26 ഉം റണ്‍സായിരുന്നു ചെന്നൈക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറില്‍ 24 റണ്‍സടിച്ച് വിസ്മയകരമായ പ്രകടനം പുറത്തെടുത്തെങ്കിലും ഒരു റണ്‍സിന് ചെന്നൈ തോല്‍ക്കുകയായിരുന്നു.