ബിന്നിയെ ട്രോളി; ആരാധകന്‍റെ വായടപ്പിച്ച് മായന്തി ലാംഗര്‍

സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യയും ടെലിവിഷന്‍ അവതാരകയുമായ മായന്തി ലാംഗറുടെ കൈയില്‍ നിന്ന് ഒരു ആരാധകന് നന്നായി കിട്ടി.

Mayanti Langer shuts down fans

മൊഹാലി: വെറും 11 പന്തില്‍ രണ്ട് ബൗണ്ടറിയും മൂന്ന് സിക്‌സും സഹിതം 33 റണ്‍സ്. സ്‌ട്രൈക്ക് റേറ്റ് 300. ടീം തോറ്റെങ്കിലും രാജസ്ഥാന്‍ റോയല്‍സ് ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി കിംഗ്‌സ് ഇലവനെതിരെ വെടിക്കെട്ട് പുറത്തെടുക്കുകയായിരുന്നു. ബിന്നിയുടെ വെടിക്കെട്ട് ത്രില്ലടിപ്പിച്ച രാത്രിയില്‍ ട്വിറ്ററില്‍ മറ്റൊരു മിന്നലാക്രമണം സംഭവിച്ചു. . 

സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യയും ടെലിവിഷന്‍ അവതാരകയുമായ മായന്തി ലാംഗറുടെ കൈയില്‍ നിന്ന് ഒരു ആരാധകന് നന്നായി കിട്ടി. പഞ്ചാബ്- രാജസ്ഥാന്‍ മത്സരം പുരോഗമിക്കവേ 'സ്റ്റുവര്‍ട്ട് എവിടെ' എന്നായിരുന്നു ഒരു ആരാധകന് അറിയേണ്ടിയിരുന്നത്. എന്നാല്‍ ആരാധകന് വായടപ്പിക്കുന്ന ചുട്ടമറുപടി കൊടുത്തു മായന്തി. 


'നിങ്ങള്‍ കിംഗ്‌സ് ഇലവന്‍- രാജസ്ഥാന്‍ റോയല്‍സ് മത്സരം മിസ് ചെയ്തു.  നിങ്ങള്‍ക്ക് മത്സരത്തിന് ശേഷമുള്ള ക്രിക്കറ്റ് ലൈവിലും ഹോട്‌സ്റ്റാര്‍ ട്വീറ്റിലും പങ്കെടുക്കാം' എന്നായിരുന്നു മായന്തിയുടെ മറുപടി. 

Latest Videos
Follow Us:
Download App:
  • android
  • ios